( moviemax.in ) ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് അനീഷ്-അനുമോൾ ലവ് ട്രാക്കാണ്. വളരെ അപ്രതീക്ഷിതമായാണ് അനീഷ് വിവാഹ ആലോചന അനുമോളുടെ മുന്നിലേക്ക് വെച്ചത്. അനുവിനും അതൊരു ഷോക്കായിരുന്നു. എന്ത് മറുപടി പറയണമെന്ന് അറിയാകെ ആകെ കുഴങ്ങി. അനീഷിന് മനസിൽ സഹോദര സ്ഥാനമാണെന്നാണ് ആദില ചോദിച്ചപ്പോൾ അനു പറഞ്ഞത്. എന്നാൽ കൃത്യമായൊരു നോ അനീഷിനോട് പറയാൻ അനു തുനിഞ്ഞതുമില്ല.
അതുകൊണ്ട് തന്നെ അനീഷ്-അനു ലവ് ട്രാക്ക് പ്രേക്ഷകർക്കും അത്രത്തോളം വർക്കായിട്ടില്ല. അനു നോ പറഞ്ഞ് വിലക്കാതെ ഉരുണ്ടുകളിക്കുന്നത‍് എന്തിനാണ് എന്നുള്ള സംശയമാണ് അനീഷ് ആരാധകർക്ക്. അതുകൊണ്ട് തന്നെ വലിയൊരു ഹേറ്റ് അനുവിന് എതിരെ അനീഷ് ആരാധകരിൽ ഉണ്ടായിട്ടുണ്ട്. ഗ്രാന്റ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അനീഷ് എന്തിന് ലവ് ട്രാക്ക് എടുത്തുവെന്നുള്ള സംശയമാണ് അനുമോൾ ആരാധകർക്ക്. ക്രിസ്ത്യനും വിവാഹമോചിതനുമാണ് അനീഷ്. മതം തനിക്ക് ഒരു പ്രശ്നമാണെന്ന് അനീഷിനോട് മറുപടി പറഞ്ഞ സമയത്ത് അനു പറയാതെ പറഞ്ഞിരുന്നു. മാത്രമല്ല ആദിലയോട് സംസാരിച്ചപ്പോൾ അനീഷിന്റെ പ്രായം ഒരു പ്രശ്നമാണെന്ന രീതിയിലും അനു പറയാതെ പറഞ്ഞിരുന്നു.
അത് പല ബിബി പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടില്ല. ഇപ്പോഴിതാ അനീഷിന്റെ പ്രായത്തെ കുറിച്ച് അനു പറഞ്ഞ കമന്റിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം ദിയ സന. വർഷങ്ങൾ ഒരോന്ന് കഴിയുന്തോറും അനീഷിന് മാത്രമെ പ്രായം കൂടുവെന്ന ധാരണ അനുവിന് ഉണ്ടെന്ന് ദിയ സന പറയുന്നു.
അനുമോൾ പറയുകയാണേ... രണ്ട് കൊല്ലം കഴിയുമ്പോഴേക്കും അനീഷിന് 42 വയസാകുമെന്ന്. അനുമോൾക്ക് മുപ്പത്തിയൊന്ന് കഴിഞ്ഞില്ലേ. അപ്പോൾ പുള്ളിക്കാരന് നാൽപ്പത്തിരണ്ടാകുമ്പോൾ അനുവിനും പ്രായം കൂടില്ലേ?. പുള്ളിക്കാരിത്തിയുടെ വിചാരം പുള്ളിക്കാരി എപ്പോഴും ചെറുതായി ചെറുതായി ഇരിക്കും. പുള്ളിക്കാരന് മാത്രം പ്രായം കൂടുമെന്നാണ്. അങ്ങനെയാണ് വിചാരിച്ചിരിക്കുന്നത്.
സാധാരണ പൊതുവെ ഇവിടെയൊക്കെ കല്യാണം കഴിക്കുമ്പോൾ കണ്ട് വരുന്നത് എട്ട്, ഒമ്പത് വയസ് വ്യത്യാസത്തിൽ കല്യാണം കഴിക്കുന്നതാണ്. അത്ര ഒരു വ്യത്യാസമല്ലേയുള്ളു. കല്യാണം കഴിക്കാൻ ഉള്ളവരല്ലല്ലോ അല്ലേ അവർ എന്നും ദിയ സന ചോദിച്ചു. എന്നാൽ പ്രേക്ഷക പ്രതികരണങ്ങൾ ദിയ സനയ്ക്ക് എതിരാണ്. ആ കുട്ടി കല്യാണ ആലോചനക്കുവേണ്ടി അല്ലല്ലോ ബിഗ്ബോസിലേക്ക് പോയത്. പിന്നെ പ്രായത്തിന്റെ കാരൃം നിങ്ങൾ ആലോചിച്ച് ബുദ്ധിമുട്ടണ്ട.
ആ കുട്ടിയും രക്ഷിതാക്കളും കൂടി തീരുമാനിച്ചോളും. അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുന്നതല്ലേ നല്ലത്?, എത്ര വയസ്സുള്ളയാളെ കെട്ടണമെന്ന് തീരുമാനിക്കാനുള്ള അവകാശം അനുവിനുണ്ട്. അവള്‍ ബിഗ് ബോസില്‍ നിന്ന് പണം കിട്ടാന്‍ വേണ്ടി പോയതാണ്. കല്യാണമാലോചിച്ച് പോയതല്ല എന്നിങ്ങനെയാണ് വന്ന കമന്റുകൾ. അനീഷിന്റെ പ്രപ്പോസലിനെ കുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാലും ഹൗസിൽ സംസാരിച്ചിരുന്നു.
അതിനുശേഷം ഇങ്ങനെയാണെങ്കിൽ ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞാൽ തനിക്ക് ഒരു കല്യാണ ആലോചന പോലും വരില്ലെന്നാണ് അനു ആദിലയോട് സംസാരിക്കവെ പറഞ്ഞത്. പുള്ളി ഒരുപാട് സന്തോഷിച്ച് ഇരിക്കുകയാണ്... സന്തോഷമാണോയെന്ന് അറിയില്ല. ലാലേട്ടൻ പറഞ്ഞില്ലേ സമയം എടുക്കാനൊക്കെ. ഇഷ്ടപ്പെടാൻ എനിക്ക് അധികം സമയം വേണ്ട. ഒരു നിമിഷമോ സെക്കന്റോ മതി. പിന്നെ സ്വഭാവം കൂടി അറിയണം. പുള്ളിക്ക് നല്ല സ്വഭാവമൊക്കെ തന്നെയാണ്. എന്നിരുന്നാലും നമ്മുടെ ലൈഫ് പാട്നറല്ലേ.
എനിക്ക് ഒരു ബ്രദർലി സ്നേഹമാണ് പുള്ളിയോട്. ഭയങ്കര ടെൻഷൻ. അനീഷേട്ടൻ എന്തെങ്കിലും പ്രതീക്ഷിക്കുമോയെന്ന പേടി മാത്രമെയുള്ളു. ഇങ്ങനെയാണെങ്കിൽ ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞാൽ എനിക്ക് ഒരു ആലോചന പോലും വരില്ല എന്നാണ് അനുമോൾ പറഞ്ഞത്.
Bigg Boss Malayalam, Anumol Aneesh Bandhan, Diya Sana


































