(moviemax.in)ബിഗ് ബോസ് മലയാളത്തിലെ സീസൺ ഏഴിൽ പലവിധത്തിലുള്ള ഗെയിം ആണ് നടന്നുകൊണ്ടിരിക്കുന്നത് . ഇതിനിടയിൽ പലരും പല സ്റ്റാറ്റർജികളും പുറത്തെടുത്തെങ്കിലും വലിയ മാറ്റങ്ങൾ ഒന്നും തന്നെ അതിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇതിനിടയിലേക്ക് ആണ് ഇപ്പോൾ ഒരു പ്രപ്പോസൽ വന്നിരിക്കുന്നത്. ഹൗസിൽ അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തത് ഇതിനോടകം വളരെ ഏറെ ചർച്ചയായിട്ടുണ്ട്.
ഈയടുത്തായി രണ്ട് പേരും തമ്മിൽ സൗഹൃദത്തിലായിരുന്നു. അനുമോൾക്ക് വേണ്ടി അനീഷ് സംസാരിച്ചു. വഴക്കുകളും പ്രശ്നങ്ങളും ഉണ്ടാകുമ്പോഴെല്ലാം അനുമോൾക്ക് ആശ്വാസമായി അനീഷ് ഒപ്പം നിന്നു. അനുമോളോട് അനീഷ് കാണിക്കുന്ന സ്നേഹം ഹൗസിനുള്ളിലും പുറത്തും ചർച്ചയാകുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വിവാഹാഭ്യർത്ഥന നടത്തിയത്.
അതേസമയം അനീഷ് സ്വന്തം ഗെയിം മറന്ന് വെെകാരികമായി പെരുമാറുന്നത് നല്ലതല്ലെന്ന് അഭിപ്രായങ്ങളുണ്ട്. ബിഗ് ബോസ് ഫെെനലിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഇതിനിടെ വിജയ സാധ്യത കൂടുതലുള്ള അനുമോളെ പ്രൊപ്പോസ് ചെയ്തത് അനീഷിന്റെ വിജയ സാധ്യത ഇല്ലാതാക്കുമെന്ന അഭിപ്രായമുണ്ട്. എന്നാൽ അനീഷിന്റേത് ബുദ്ധിപരമായ നീക്കമാണെന്നും വാദമുണ്ട്. അനീഷിന്റെ പ്രൊപ്പോസലിനെക്കുറിച്ച് ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഇയാൾ നമ്മൾ വിചാരിക്കുന്നത് പോലെയുള്ള വെറുമൊരു സാധാരണക്കാരനല്ല. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും ബുദ്ധിശാലിയായ വ്യക്തിയാണ്. അനുമോളെ പ്രൊപ്പോസ് ചെയ്തതിലൂടെ രണ്ട് കാര്യങ്ങളാണ് നടക്കാൻ സാധ്യത. ഒന്നെങ്കിൽ അനുമോൾ യെസ് പറയും, അല്ലെങ്കിൽ നോ പറയും. ഇതിലേതാണെങ്കിലും അത് ഗുണം ചെയ്യാൻ പോകുന്നത് അനീഷിന് തന്നെയാണ്.
യെസ് ആണെങ്കിൽ ഹീറോ. നോ ആണെങ്കിൽ സിംപതി. വോട്ടുകൾ ഇനി പേമാരി പോലെ അനീഷിന്റെ അക്കൗണ്ടിലേക്ക് വീഴും. കാരണം അനുമോളാളാണ് ഇതിന് തുടക്കം ഇട്ടത്. പ്രേമം പ്രേമം എന്നു പറഞ്ഞു പുള്ളിയുടെ പുറകെ നടന്നത് അനുമോളാണ്. സാഹചര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ കഴിവുള്ള അസാധ്യമായ ബുദ്ധിശാലിയായ ഒരു ഗെയിമർ. ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച അഭിപ്രായമിങ്ങനെ.
അനീഷ് പ്രൊപ്പോസ് ചെയ്യുന്ന പ്രൊമോ വീഡിയോ പ്രേക്ഷകർ ഇതിനകം ഏറ്റെടുത്ത് കഴിഞ്ഞു. എന്നെക്കുറിച്ചുള്ള അനുമോളുടെ അഭിപ്രായം എന്താണെന്ന് അനീഷ് ചോദിക്കുന്നു. ആദ്യം വന്ന സമയത്ത് എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആർക്കും ഇഷ്ടപ്പെടുന്ന ആളാണ് എന്ന് അനുമോൾ പുഞ്ചിരിച്ച് മറുപടി നൽകി. അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് അനീഷ് ചോദിച്ചു. ഹമ്മേ എന്നായിരുന്നു ചിരിച്ച് കൊണ്ടുള്ള അനുമോളുടെ പ്രതികരണം. അനുമോളുടെ മുഖത്ത് പക്ഷെ വലിയ ഞെട്ടലൊന്നുമില്ല.
ബിഗ് ബോസിലെ തുടക്ക നാളുകളിൽ എപ്പോഴും വഴക്കായിരുന്നു അനുമോളും അനീഷും. ഹൗസിലേക്ക് ആദ്യം കയറിയത് അനീഷ് ആയിരുന്നു. രണ്ടാമത് അനുമോളും. അനീഷിനെ അനുമോൾക്ക് മനസിലായില്ല. മത്സരാർത്ഥിയാണോ എന്ന് അനീഷിനോട് അനുമോൾ ചോദിച്ചു. എന്നെ മനസിലായില്ലേ എന്നായി അനീഷ്. അനീഷുള്ള മുറിയിലേക്ക് കടക്കാൻ ആദ്യം അനുമോളെ അനീഷ് സമ്മതിച്ചില്ല. ബിഗ് ബോസ് ആരെയും ഇതിനകത്തേക്ക് കയറ്റരുതെന്ന് പറഞ്ഞു. എന്നോട് പറഞ്ഞിട്ടില്ലെന്ന് മറുപടി നൽകി അനുമോൾ അകത്തേക്ക് വന്നു. അനുമോളെ നേരിട്ട് കാണുമ്പോൾ സ്ക്രീനിൽ കാണുന്ന അത്ര സൗന്ദര്യമില്ലെന്ന് അനീഷ് പറഞ്ഞിരുന്നു.
Bigg Boss malayalam Aneesh Anumol proposal video



































