(moviemax.in) സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ആളാണ് വിജയുടെ മകൻ ജേസൺ സഞ്ജയ്. ഇപ്പോൾ ജേസൺ എയർപോർട്ടിൽ നിന്ന് നടന്ന് വരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ജേസൺ ഇറങ്ങി വരുന്ന സമയത്ത് ഇളയ ദളപതി എന്ന് ആരാധകർ വിളിച്ചു, ഉടനെ കൈ കൊണ്ട് 'എന്തിനാടാ' എന്ന രീതിയിൽ ഒരു ആംഗ്യം കാണിച്ച് ചിരിച്ചുകൊണ്ടാണ് ജേസൺ പ്രതികരിച്ചത്.
പൊതുവെ ക്യാമറയ്ക്ക് മുൻപിൽ വരാതിരിക്കാൻ ശ്രമിക്കുന്ന ആളാണ് ജേസൺ. ഒരു ബോഡിഗാർഡോ ഫാൻസി വസ്ത്രങ്ങളോ ഇല്ലാതെ വളരെ സിംപിൾ ആയിട്ടാണ് ജേസൺ എയർപോർട്ടിൽ എത്തിയത്. ഇപ്പോൾ ഈ വീഡിയോ വൈറൽ ആയതോടെ 'അച്ഛന്റെ മകൻ തന്നെ', 'ഡിഎൻഎ ടെസ്റ്റിന്റെ ആവശ്യമില്ല', 'സച്ചിൻ സിനിമയിലെ വിജയ്‌യെ പോലെയുണ്ട്', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
അതേസമയം, ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ഇത് എന്നാണ് സൂചന. 2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്‌യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്.
https://x.com/dp_karthik/status/1983490778870759914
ലൈക പ്രൊഡക്ഷൻസുമായാണ് അദ്ദേഹം തന്റെ ആദ്യത്തെ സംവിധാന സംരംഭത്തിൽ ഒപ്പുവെച്ചത്. ഓഗസ്റ്റ് 28 ന്, കരാർ ഒപ്പിടുന്നതിന്റെ ചിത്രങ്ങൾ പ്രൊഡക്ഷൻ ഹൗസ് പങ്കുവെക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. കാസ്റ്റിംഗ് നടപടികൾ പുരോഗമിക്കുകയാണെന്നും സഞ്ജയ് പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇതോടെ വിജയ്‌ക്കും സഞ്ജയ്‌ക്കും ആശംസകളുമായി വിജയ്‌യുടെ ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി.
ജെയ്‌സൺ സഞ്ജയ് സംവിധായകനാകാനുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛനും ചലച്ചിത്രകാരനുമായ എസ്എ ചന്ദ്രശേഖറും പല അഭിമുഖങ്ങളിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ജെയ്‌സൺ സഞ്ജയ് ടൊറന്റോ ഫിലിം സ്‌കൂളിൽ (2018-2020) ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും തുടർന്ന് 2020-2022 കാലയളവിൽ ലണ്ടനിൽ തിരക്കഥാരചനയിൽ ബിഎ (ഓണേഴ്‌സ്) ബിരുദവും നേടിയിട്ടുണ്ട്.
ലൈക പ്രൊഡക്ഷൻസിനൊപ്പം തന്റെ ആദ്യ ചിത്രം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജെയ്‌സൺ സഞ്ജയ് വെളിപ്പെടുത്തി. “ലൈക പ്രൊഡക്ഷൻസ് പോലൊരു പ്രശസ്തമായ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി എന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണ്. അവർക്ക് എന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. അത് യാഥാർത്ഥ്യമാക്കാൻ എനിക്ക് പൂർണ്ണമായ സ്വാതന്ത്ര്യം നൽകി,” ജെയ്‌സൺ അന്ന് കുറിച്ചു.
ജേസൺ സഞ്ജയ് കാനഡയിലെ ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷൻ ഡിപ്ലോമയും, ലണ്ടനിൽ നിന്ന് സ്ക്രീൻ റൈറ്റിംഗിൽ ബിരുദവും (BA Honours) പൂർത്തിയാക്കിയിട്ടുണ്ട്.
Tamil actor Vijay's son Jason Sanjay, video from the airport


































