(moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഗ്രാൻഡ് ഫിനാലെ അടുക്കാനിരിക്കെ എട്ട് മത്സരാത്ഥികളാണ് വീടിനുള്ളിൽ ഉള്ളത്. തമ്മിൽ പിണങ്ങിയും ഇണങ്ങിയും 80 കൂടുതൽ ദിവസങ്ങൾ അവർ ആ വീട്ടിനുള്ളിൽ തന്നെയാണ് ഉള്ളത്. തുടക്കത്തിൽ തന്നെ പല മത്സരാത്ഥികളും ഔട്ട് ആയി പോയെങ്കിലും പലരും പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
എൺപത്തിനാല് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നശേഷം ജനവിധിപ്രകാരമാണ് ആര്യൻ കതൂരിയ എന്ന ഇരുപത്തിമൂന്നുകാരൻ ഷോയിൽ നിന്നും എവിക്ടായത്. ഈ സീസണിലെ ഏറ്റവും നല്ല ഗെയിമറിൽ ഒരാളായിരുന്നു ആര്യൻ. അവതാരകൻ മോഹൻലാലിന് പോലും ആര്യൻ പുറത്തായതിൽ വിഷമമുണ്ടായിരുന്നുവെന്ന് അദ്ദേഹം ആര്യന് നൽകിയ യാത്രയയപ്പിൽ നിന്ന് തന്നെ വ്യക്തമാണ്.
സിനിമ ലക്ഷ്യമിട്ട് ബിഗ് ബോസിലെത്തിയതാണ് ആര്യൻ. പ്രതീക്ഷിച്ചതുപോലെ പ്രേക്ഷകർക്കിടയിലേക്ക് തന്റെ പേര് എത്തിക്കാൻ ആര്യന് കഴിഞ്ഞു. എവിക്ടായി പുറത്തിറങ്ങിയപ്പോൾ അനുമോളോട് യാത്ര പറയാതിരുന്നതിന് പിന്നിലെ കാരണവും താനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും മറുപടി നൽകുകയാണിപ്പോൾ ആര്യൻ. അനുമോളെ കരുതിക്കൂട്ടി അവഗണിച്ചിട്ടില്ലെന്നും തനിക്ക് പറ്റിയ പിഴവായിരുന്നുവെന്നും ആര്യൻ പറയുന്നു.
അനുവിന് ഞാൻ ഷെയ്ക്ക് ഹാന്റ് കൊടുക്കാതിരുന്നത് ഒരു വിവാദമായിട്ടുണ്ട് സോഷ്യൽമീഡിയയിൽ. പക്ഷെ അനുവിന് ഞാൻ ഷെയ്ക്ക് ഹാന്റ് കൊടുക്കാതിരുന്നത് പകരം വീട്ടാൻ വേണ്ടിയല്ല. പകരം വീട്ടിയതാണെന്ന് ഞാൻ ഒരിക്കലും പറയുകയുമില്ല. അത് അറിഞ്ഞുകൊണ്ട് ചെയ്ത പ്രവൃത്തിയെ ആയിരുന്നില്ല. ആദിലയ്ക്ക് ഹഗ് കൊടുത്തശേഷം ഞാൻ അക്ബറിനെയാണ് നോക്കിയത്. അവൻ കരയാൻ തുടങ്ങുകയായിരുന്നു.
അവന്റെ അടുത്തേക്ക് പോയി ആശ്വസിപ്പിക്കാം എന്നതായിരുന്നു എന്റെ നെക്സ്റ്റ് പ്ലാൻ. പക്ഷെ അതിന് ഇടയിൽ അനീഷേട്ടൻ കൈ കാണിച്ചു. ശേഷം അനീഷേട്ടനെ കൈ പിടിച്ച് ഹഗ് ചെയ്തു. പിന്നെ ഞാൻ നേരെ പോയത് അക്ബറിന് അടുത്തേക്കാണ്. അതോടെ അനുമോളെ ഞാൻ കണ്ടില്ല. അവൾ പെട്ടന്ന് എനിക്ക് ബ്ലൈന്റ് സ്പോട്ടായി പോയി. ഞാൻ ആ പുറത്താകുന്ന വിഷമത്തിലുമായിരുന്നു.
പക്ഷെ ഇറങ്ങാൻ നേരം എല്ലാവരേയും എന്നപോലെ അനുമോളെയും കെട്ടിപിടിച്ചിരുന്നു. പക്ഷെ അത് എപ്പിസോഡിൽ കാണിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ വ്യക്തി വൈരാഗ്യം തീർത്തുവെന്ന് ആളുകൾ തോന്നിയത്. തഗ് ആര്യൻ, ഹീറോയായ ആര്യൻ എന്നൊക്കെയുള്ള രീതിയിൽ അത് പ്രചരിക്കുന്നുണ്ട്. എനിക്ക് ഹീറോയൊന്നും ആകേണ്ട. അങ്ങനെയാകാൻ താൽപര്യവുമില്ല. അനുമോളെ മിസ്സായി പോയതാണ്.
ഇനി അനുവിനെ കണ്ടാൽ ഞാൻ കെട്ടിപിടിക്കും. എനിക്ക് അതിൽ കുഴപ്പമില്ല. അതൊരു ഗെയിം ഷോയല്ലേ. ആ സർക്കിളിൽ നിന്നും പുറത്ത് വന്നാൽ നമ്മൾ എല്ലാവരേയും രണ്ട് കയ്യും നീട്ടി സ്വീകരിക്കും. തക്കാളിക്ക് വേണ്ടിയും ഉള്ളിക്ക് വേണ്ടിയും ആരെങ്കിലും റിയൽ ലൈഫിൽ ഫൈറ്റുണ്ടാക്കുമോ?. എനിക്ക് എല്ലാവരേയും ഇഷ്ടമാണ്. വെറുപ്പിന്റെ ലോകത്ത് സ്നേഹം പരത്തുക എന്നാണല്ലോ.
അത് ചെയ്യാനാണ് എനിക്കും ഇഷ്ടം. അതുപോലെ സദാചാരത്തിന്റെ കാര്യത്തിൽ അനു യഥാർത്ഥ ലൈഫിലും ഇങ്ങനെ തന്നെയാണോ അതോ ഗെയിം സ്ട്രാറ്റജിയാണോ എന്നൊന്നും അറിയില്ല. അക്ബറിനെ ഞരമ്പ് രോഗിയെന്നും ബസ്സിൽ ട്രാവൽ ചെയ്യുന്ന ഞരമ്പ് രോഗിയെന്നുമെല്ലാം അനു വിളിച്ചിരുന്നു. അതൊക്കെ എന്ത് വാക്കാണ്?. പുരുഷന്മാർ സമൂഹത്തിൽ ഇങ്ങനെയാണ് പല ഇടങ്ങളിലും ട്രീറ്റ് ചെയ്യപ്പെടുന്നത്.
അതുപോലെ പുറത്ത് വന്നപ്പോൾ ഞാൻ ചില ഇമേജസ് കണ്ടിരുന്നു. എന്റെ തുണിയില്ലാത്ത ഫോട്ടോകൾ വരെയുണ്ട്. മോർഫ് ചെയ്ത ഇമേജുകൾ നിരവധിയുണ്ട്. കൂടാതെ സൈബർ ബുള്ളയിങ്ങും. ഞാൻ എന്ത് ചെയ്തിട്ടാണ്?. ഇരുപത്തിമൂന്ന് വയസുള്ള പയ്യൻ അവന്റെ ഭാവി സെറ്റാക്കാൻ വേണ്ടി ഒരു ഷോയിൽ പോയി.
എന്റെ മാതാപിതാക്കളെ എല്ലാവരും റെസ്പെക്ട് ചെയ്യുമെന്ന് കരുതിയാണ് ഞാൻ പോയത്. അത് ചെയ്യുന്നുണ്ടെങ്കിലും അതിന് ഒരു ഡാർക്ക് സൈഡുണ്ട്. ഞാൻ നെവിനെ കിസ് ചെയ്യുന്നത് വരെ എഐ വഴി ക്രിയേറ്റ് ചെയ്തിട്ടുണ്ട് ആളുകൾ. ഞാൻ ചില നടിമാർക്കൊപ്പം തുണിയില്ലാതെ ഇരിക്കുന്ന ഫോട്ടോകളുമെല്ലാം വന്നിട്ടുണ്ട്. ഞാൻ ആകെ ഡൗണായിരുന്നു എന്നും ആര്യൻ പറയുന്നു.
Bigg Boss Malayalam Season 7 Anumol Aryan



































