( moviemax.in) കൊവിഡ്-ലോക്ക്ഡൗൺ കാലത്ത് മക്കളുടെ പിന്തുണയോടെയാണ് സിന്ധു കൃഷ്ണ യുട്യൂബ് ചാനൽ ആരംഭിച്ചത്. മക്കളെയൊക്കെ കടത്തിവെട്ടി സിന്ധു കൃഷ്ണയാണ് കൂടുതൽ വരുമാനം ഇന്ന് യുട്യൂബ് ചാനലിലൂടെ സൃഷ്ടിക്കുന്നൊരാൾ. കൃത്യമായ ഇടവേളകളിൽ വ്ലോഗുകൾ സിന്ധു പങ്കിടും. മാത്രമല്ല കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇടയ്ക്കിടെ സിന്ധുവിന്റെ വ്ലോഗുകളിൽ പ്രത്യക്ഷപ്പെടും വിശേഷങ്ങൾ പങ്കുവെയ്ക്കും.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം സിന്ധു പങ്കുവെച്ചൊരു വ്ലോഗാണ് പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരിക്കുന്നത്. പുതിയ വ്ലോഗിൽ അച്ഛന്റെ അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ചുമാണ് സിന്ധു ഏറെയും സംസാരിച്ചിരിക്കുന്നത്. ഞാൻ ഹൻസുവിനൊപ്പം ഒരു പ്രമോഷൻ ഷൂട്ടിന് പോയപ്പോൾ അമ്മയുടെ ഒരു എനിക്ക് വന്നു.
അച്ഛൻ പ്രതികരിക്കുന്നില്ല. ഉറങ്ങാൻ കിടന്നതായിരുന്നു. പക്ഷെ ഇപ്പോൾ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല. അനങ്ങുന്നില്ല എന്നൊക്കെ പറഞ്ഞാണ് അമ്മ വിളിച്ചത്. അമ്മ ആകെ പരിഭ്രാന്തിയിലായിരുന്നു. പിന്നെ ഞാൻ ആകെ ടെൻഷനായി. ആരെ വിളിക്കും എന്ത് ചെയ്യും എന്നൊക്കെ ആകെ വെപ്രാളം. ഓടി എത്താൻ പറ്റുന്ന ദൂരത്തിലായിരുന്നില്ല ഞാൻ. നാൽപ്പത്തിയഞ്ച് മിനിറ്റോളം എങ്ങനേയും വേണ്ടി വരും. ഉടനെ ഞാൻ കിച്ചുവിനെ വിളിച്ചു.
അടുത്തുള്ള അച്ഛനെ നിരന്തരമായി കാണിക്കുന്ന ആശുപത്രിയിലേക്കും വിളിച്ചു. കിംസിന്റെ ചെറിയൊരു ക്ലിനിക്ക് ഡാഡിയുടെ വീടിന് സമീപം പ്രവർത്തിക്കുന്നുണ്ട്. അവിടേക്കും ഞാൻ വേഗം വിളിച്ചു. ഞാൻ വിളിച്ച് പറഞ്ഞ് വൈകാതെ കിച്ചു അവിടെ എത്തി. കിച്ചു എത്തിയപ്പോൾ ഡാഡിക്ക് അനക്കമില്ലായിരുന്നു.
പക്ഷെ പൾസുണ്ടായിരുന്നു. ഷുഗർ ലോ ആയതാണ്. ഉടനെ ഡോക്ടറും ആംബുലൻസും എല്ലാം ഡാഡിയെ രക്ഷിക്കാൻ വീട്ടിലെത്തി. ഉടനെ തന്നെ അവർ സ്ട്രക്ചറിൽ കയറ്റി ഡാഡിയെ ആംബലൻസിൽ എത്തിച്ച് ട്രിപ്പും മെഡിസിനും എല്ലാം നൽകി വേഗം ആശുപത്രിയിൽ എത്തിച്ചു. അതോടെ ഡാഡിക്ക് പൾസ് നോർമലായി. ബോധം തിരിച്ച് വന്നു. എത്തിച്ചേരും വരെ അവിടെയുള്ളവരെല്ലാം എനിക്ക് കൃത്യമായി ഡാഡിയുടെ കണ്ടീഷൻ അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു എന്നാണ് അച്ഛന് പെട്ടന്നുണ്ടായ അവസ്ഥയെ കുറിച്ച് വിശദീകരിച്ച് സിന്ധു പറഞ്ഞത്.
അച്ഛനെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റുന്ന സിസിടിവി ദൃശ്യങ്ങളും കൃഷ്ണകുമാർ പകർത്തിയ വീഡിയോകളുമെല്ലാം വ്ലോഗിനൊപ്പം സിന്ധു ചേർത്തിരുന്നു. അതിൽ അച്ഛൻ സ്ച്രക്ചറിൽ കിടക്കുന്ന രംഗങ്ങൾ വ്ലോഗിൽ ഉൾപ്പെടുത്തിയതിനും ആ രംഗത്തിന് ബാഗ്രൗണ്ട് മ്യൂസിക്കിട്ടതിനുമാണ് സിന്ധു വിമർശനം നേരിടുന്നത്. പുര കത്തുമ്പോൾ വാഴവെടുന്ന പരിപാടിയാണ് സിന്ധു ചെയ്തത് എന്നാണ് ആളുകൾ പ്രതികരിച്ച് കുറിച്ചത്. പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം മാത്രമാണെന്ന് തോന്നിയെന്നും ചിലർ കുറിച്ചു. ഇത് ഒക്കെ എന്ത്. അച്ഛൻ ഐസിയുവിൽ കിടക്കുമ്പോഴും ഒരു ലേറ്റ് ഓണം എന്ന് പറഞ്ഞ് ഓണപ്പരിപാടി നടത്തിയ കുടുംബമാണ്.
ഏറ്റവും ഭയപ്പെടുത്തിയത് സിസിടിവി ദൃശ്യങ്ങൾ ചേർത്തത് മാത്രമല്ല വ്ലോഗിലെ ആ രംഗം വരുന്ന ഭാഗങ്ങളിൽ കോപ്പിറൈറ്റ് ഇല്ലാത്ത മ്യൂസിക്ക് കൂടി ദൃശ്യങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു എന്നതാണ്. അച്ഛന്റെ അസുഖ വിവരം പോലും പങ്കിടുന്നത് കണ്ടന്റിന് വേണ്ടി മാത്രമാണെന്ന് തോന്നി, സ്വന്തം പിതാവ് ഒരു അത്യാസന്നനില തരണം ചെയ്ത് വന്നതേയുള്ളുവെന്ന് മനസിലാക്കിയിട്ടും അദ്ദേഹത്തെ മറ്റൊരാൾക്കൊപ്പം ചെന്നൈയിലേക്ക് അയച്ചത് ശരിയായില്ല എന്നിങ്ങനേയും വിമർശനമുണ്ട്.
അതേസമയം കൃഷ്ണകുമാർ ഫാമിലിയുടെ ആരാധകരിൽ ചിലർ പ്രതികരിച്ചും എത്തിയിട്ടുണ്ട്. സ്വന്തം മാതാപിതാക്കളെ ഏറ്റവും നന്നായി തന്നെയാണ് സിന്ധു ശുശ്രൂഷിക്കുന്നതെന്നായിരുന്നു അനുകൂലിച്ച് വന്ന പ്രതികരണങ്ങൾ.
sindhukrishna facing criticism for including scenes of her father critical condition
 
                    
                                                            


































