വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

 വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!
Oct 31, 2025 11:20 AM | By Athira V

( moviemax.in) ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തിലെത്തിയിരിക്കെ ഷോയിൽ അപ്രതീക്ഷിത നിമിഷങ്ങൾ. അനുമോളോട് അനീഷ് വിവാഹ അഭ്യർത്ഥന നടത്തി. ഷോയുടെ പുതിയ പ്രൊമോയിലാണ് അനീഷിന്റെ പ്രൊപ്പോസൽ. ഷോ അവസാനിക്കാൻ 9 ദിവസം ബാക്കി നിൽക്കെയാണ് അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തിരിക്കുന്നത്. വിജയ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു അനീഷ്. ഈ സമയത്ത് തന്റെ ​ഗെയിമിൽ ശ്രദ്ധ കൊടുക്കാതെ അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തത് വേണ്ടായിരുന്നു എന്നാണ് അഭിപ്രായങ്ങൾ. ഒരുപക്ഷെ ഇത് അനീഷീന്റെ പ്രാങ്ക് ആകാനും സാധ്യതയുണ്ട്.

എന്നെക്കുറിച്ചുള്ള അനുമോളുടെ അഭിപ്രായം എന്താണെന്ന് അനീഷ് ചോദിക്കുന്നു. ആദ്യം വന്ന സമയത്ത് എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആർക്കും ഇഷ്ടപ്പെടുന്ന ആളാണെന്ന് അനുമോൾ മറുപടി നൽകി. അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് അനീഷ് ചോദിച്ചു. ഹമ്മേ എന്നായിരുന്നു ചിരിച്ച് കൊണ്ടുള്ള അനുമോളുടെ പ്രതികരണം. അനീഷ് കാര്യം തുറന്ന് സംസാരിച്ചതിൽ പ്രേക്ഷകർ അനുകൂലിക്കുന്നുമുണ്ട്.

ആ പുതപ്പും തലയിണയും കൊണ്ട് പോയി അനുമോൾക്ക് കൊടുത്തപ്പോൾ തന്നെ മനസ്സിലായി ഇത് കറങ്ങി തിരിഞ്ഞ് ഇവിടെ എത്തുമെന്ന്! ആശംസകൾ അനീഷേട്ടാ!!!!, ചുമ്മ വായിനോക്കി ഒലിപ്പിച്ചു നടക്കാതെ നേരിട്ട് ചോദിക്കാൻ ധൈര്യം ഉണ്ടായല്ലോ.. അതെനിക്ക് ഇഷ്ടായി.. ഇനി അനുമോൾക്ക് ഇഷ്ടാവോ, അവർ പ്രണയിക്കുന്നതിൽ എന്താ കുഴപ്പം. നല്ല രസമാ സംസാരം ഒക്കെ കേൾക്കാൻ പിന്നെ അധികം വെറുപ്പിക്കൽ ഇല്ല, അയാളൊരു നിഷ്കളങ്കനാണ് അതാണ് മസിലുള്ളത് പുറത്തു വന്നത്. പിന്നീടൊരു നഷ്ടബോധം വേണ്ടല്ലോ ചോദിക്കാമായിരുന്നെന്ന്, എല്ലാത്തിനും കാരണം ലാലേട്ടൻ ആണ് ..എങ്ങനെ നടന്ന അനീഷാ.. അവന്റെ ഉള്ളിൽ പ്രണയത്തിന്റെ തീപ്പന്തം കത്തിച്ചത് ലാലേട്ടനാണ്, ഒരു വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ,  എന്നിങ്ങനെ അനീഷിനെ അനുകൂലിച്ച് കമന്റുകളുണ്ട്.

തുടക്കത്തിൽ എപ്പോഴും വഴക്കായിരുന്നു അനുമോളും അനീഷും. ബി​ഗ് ബോസ് ഹൗസിലേക്ക് കയറിയ നാൾ തന്നെ അനുമോൾക്ക് നല്ല ഇംപ്രഷനല്ല അനീഷ് നൽകിയത്. ഹൗസിലേക്ക് ആദ്യം കയറിയത് അനീഷ് ആയിരുന്നു. രണ്ടാമത് അനുമോളും. അനീഷിനെ അനുമോൾക്ക് മനസിലായില്ല. മത്സരാർത്ഥിയാണോ എന്ന് അനീഷിനോട് അനുമോൾ ചോദിച്ചു. എന്നെ മനസിലായില്ലേ എന്നായി അനീഷ്. അനീഷുള്ള മുറിയിലേക്ക് കടക്കാൻ ആദ്യം അനുമോളെ അനീഷ് സമ്മതിച്ചില്ല.

ബി​ഗ് ബോസ് ആരെയും ഇതിനകത്തേക്ക് കയറ്റരുതെന്ന് പറഞ്ഞു. എന്നോട് പറഞ്ഞിട്ടില്ലെന്ന് മറുപടി നൽകി അനുമോൾ അകത്തേക്ക് വന്നു. അനുമോളെ നേരിട്ട് കാണുമ്പോൾ സ്ക്രീനിൽ കാണുന്ന അത്ര സൗന്ദര്യമില്ലെന്ന് അനീഷ് പറഞ്ഞു. ആണോ എന്നായിരുന്നു അനുമോളുടെ മറുപടി. അന്ന് പറയുന്ന കാര്യം വീണ്ടും വീണ്ടും ആവർത്തിച്ച് അനീഷ് സഹമത്സരാർത്ഥികളെ അലോസരപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് അനീഷ് ആകെ മാറി. പക്ഷെ ​ഗെയിം അനീഷ് മറക്കുന്നു എന്നും അഭിപ്രായമുണ്ട്.

biggboss malayalam season7 aneesh propose anumol viewers surprised

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories