രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?
Oct 30, 2025 12:10 PM | By Athira V

( moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടുകയും ജനപിന്തുണ നേടുകയും ചെയ്ത രണ്ട് പേരാണ് രേണു സുധിയും ജിസേൽ തക്രാലും. ഏകദേശം മുപ്പത് ദിവസത്തോളം ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ശേഷമാണ് രേണു സുധി ഷോ ക്വിറ്റ് ചെയ്തത്. ഇനി തുടരാനാവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ രേണു, അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ട് സ്വമേധയാ പുറത്തുവരികയായിരുന്നു.

രണ്ട് ആഴ്ച മുൻപാണ് ജനപിന്തുണയുടെ കുറവ് മൂലം ജിസേൽ ഷോയിൽ നിന്ന് പുറത്തായത്. എങ്കിലും ഈ സീസണിലെ 'ഡീസന്റ് ഗെയിമർ' എന്ന ടാഗ് പ്രേക്ഷകർ ജിസേലിന് നൽകി. ഹിന്ദി ബിഗ് ബോസിൽ പങ്കെടുത്ത പരിചയവുമായാണ് ജിസേൽ മലയാളത്തിലേക്ക് എത്തിയത്.

ഇപ്പോഴിതാ, ജിസേലിന്റെ ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ശ്രീലങ്കയിൽ ഒരിടത്ത് മഞ്ഞ നിറത്തിലുള്ള സ്കേർട്ടും ബ്ലൗസുമണിഞ്ഞ് നൃത്തം ചെയ്യുന്ന ജിസേലിന്റെ വീഡിയോയാണ് വൈറലായത്. വീഡിയോ പ്രചരിച്ചതോടെ ജിസേൽ ബാറിൽ ഡാൻസ് ചെയ്യുന്നു എന്ന തരത്തിൽ പ്രചാരണമുണ്ടായി. ഇതിനെ തുടർന്ന് ചിലർ സോഷ്യൽമീഡിയയിൽ കമന്റുകളുമായി രംഗത്തെത്തി.


ദുബായിൽ ബാറും റെസ്റ്റോറന്റും ചേർന്ന പാപ്പിലോണിന്റെ പ്രമോഷനായി പോയി പാട്ട് പാടിയതിനും നൃത്തം ചെയ്തതിനും രേണു സുധിയെ പരിഹസിച്ചവർ, ജിസേൽ ബാറിൽ 'അൽപ്പവസ്ത്രധാരിയായി' നൃത്തം ചെയ്തപ്പോൾ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന തരത്തിലാണ് കമന്റുകൾ വന്നത്. ജിസേലിനൊപ്പം മറ്റ് പെൺകുട്ടികളും നൃത്തം ചെയ്യുന്നതായി വീഡിയോയിൽ കാണാം. ജിസേൽ നൃത്തം ചെയ്യുന്ന സ്ഥലത്തിന്റെ പശ്ചാത്തലം കണ്ടാണ് പ്രേക്ഷകർ ഇത് ബാറാണെന്ന നിഗമനത്തിലെത്തിയത്.

പ്രേക്ഷക കമന്റുകൾ ഇങ്ങനെ:

"രേണു മര്യാദക്കുള്ള ഡ്രസ്സിട്ട് ഡാൻസ് കളിച്ചപ്പോൾ വന്ന മോശം കമന്റുകളാണ് ജിസേൽ അൽപ്പം വസ്ത്രം ധരിച്ച് നൃത്തം ചെയ്തിട്ടും ആസ്വദിച്ച് പ്രശംസിക്കുന്ന മലയാളികൾക്ക് 'ഡബിൾ സ്റ്റാന്റാണ്' എന്ന് തെളിയിക്കുന്നത്."

"രേണു സുധി ബാറിൽ ഡാൻസ് കളിച്ചാൽ ഓഹോ. ജിസേൽ ബാറിൽ ഡാൻസ് ചെയ്താൽ ആഹാാാാ..."

"രേണു ഡാൻസ് കളിച്ചാൽ 'ആ സുധി ചേട്ടനെ ഓർത്തൂടെ' എന്ന് ചോദിക്കുന്നവർ, ജിസേൽ കളിച്ചാൽ 'ക്യൂട്ടാണെന്ന്' പറയും."

"രേണുവിനോട് 'ശോകം ആണല്ലോ നിന്റെ അവസ്ഥയെന്ന്' പറയുന്നവർ ജിസേലിനെ 'സൂപ്പർ ലുക്കാണെ'ന്നും പറയും."

അതേസമയം, ബിസിനസും ലക്ഷങ്ങളുടെ സമ്പാദ്യവുമുള്ള ജിസേൽ എന്തിനാണ് ബാറിൽ നൃത്തം ചെയ്യുന്നതെന്ന സംശയവും ചിലർക്കുണ്ട്. "ജിസേൽ അവിടെ എന്താണ് ചെയ്യുന്നത്? ബിസിനസും സമ്പാദ്യവുമുള്ളപ്പോൾ ഇത് എന്തിന്?" എന്നിങ്ങനേയും കമന്റുകളുണ്ട്.

If Renu plays, remember Sudhi Chettan, but Gisele is cute; why this when you have business and savings?

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories