(moviemax.in) ബിഗ്ബോസ് മലയാളം സീസൺ 7 ഫൈനലിനോട് അടുത്തുകൊണ്ടിരിക്കെ മോഡലും നടനും ക്രിക്കറ്റ് താരവുമായ ആര്യൻ കതൂരിയ കഴിഞ്ഞ ദിവസം ഷോയിൽ നിന്നും എവിക്ട് ആയിരുന്നു. അനുമോൾക്ക് തന്നോട് ക്രഷ് ഉണ്ടായിരുന്നു എന്ന് അഭിമുഖത്തിലടക്കം ആര്യൻ പറഞ്ഞിരുന്നു. ഇപ്പോളിതാ അനുമോളെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് താരം. നെവിൻ സേവ്ഡ് ആയി എന്നു പറഞ്ഞപ്പോൾ തന്നെ താനാണ് പുറത്താകുകയെന്ന് ഉറപ്പിച്ചെന്നും പുറത്തിറങ്ങുന്നതിനു മുൻപ് അനുമോളെ ഹഗ് ചെയ്യാത്തത് മന:പൂർവമല്ല, വിട്ടുപോയതാണ് എന്നുമായിരുന്നു ആര്യന്റെ പ്രതികരണം.

''ഷോയിൽ വന്നപ്പോൾ തന്നെ ഞാൻ എല്ലാവരുമായും കണക്ടായി. ഞാൻ ഒരു എക്സ്ട്രൊവേർട്ടാണ്. ആ സമയത്ത് അനുമോൾ നല്ല രീതിയിലാണ് തിരിച്ചും പെരുമാറിയത്. സംസാരിക്കുമ്പോൾ കണ്ടന്റുണ്ടാകേണ്ടേ. ആ കാര്യത്തിൽ അനുമോൾ നല്ല ആക്ടീവ് ആയിരുന്നു. എന്നാൽ പെട്ടെന്ന് ഞാനും ജിസേലും ക്ലോസ് ആയതോടെ പ്രശ്നങ്ങൾ കൂടി. അനുമോൾക്ക് എന്നോട് ക്രഷ് ഉണ്ടായിരുന്നെന്ന് രഹസ്യമായി പറഞ്ഞെന്ന് ശൈത്യ എന്നോട് പറഞ്ഞിട്ടുണ്ട്.

ഞാൻ പിന്നീട് ഇതെല്ലാം കണക്ട് ചെയ്‍തു. പ്രശ്‍നങ്ങൾക്ക് കാരണം പൊസസീവ്നെസ് ആണോ എന്നു പോലും ചിന്തിച്ചു. എന്നോട് സ്നേഹമുണ്ടായിരുന്നോ എന്നറിയില്ല. പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും'', മൂവീ വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ആര്യൻ പറഞ്ഞു.
എവിക്ടായപ്പോൾ അനുമോളെ ഒഴിച്ച് ബാക്കിയെല്ലാവരെയും ആര്യൻ ഹഗ് ചെയ്‍തിരുന്നു. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. അനുമോളോടുള്ള ദേഷ്യം ആര്യൻ പ്രകടിപ്പിച്ചതാണെന്നു വരെ വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെല്ലാം നിഷേധിക്കുകയാണ് താരം. ''അനുവിനെ മന:പൂർവം അവഗണിച്ചതല്ല. ആ സമയത്ത് കണ്ടില്ല. അനുമോളോട് എനിക്ക് ദേഷ്യവുമില്ല'', ആര്യൻ വ്യക്തമാക്കി.
bigg boss malayalam season7 aryan aboutanumol



































