അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം
Oct 29, 2025 02:11 PM | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ അടുത്ത കൂട്ടുകാരികളായിരുന്നു ആദിലയും അനുമോളും. ആദിലയുടെ പങ്കാളി നൂറയുമായും അനുമോൾക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാലിപ്പോൾ ഈ സൗഹൃദത്തിൽ വിള്ളൽ വന്നു. അനുമോളുമായി ആദിലയും നൂറയും വഴക്കിലായി. രൂക്ഷമായി ഇരുവരും സംസാരിച്ചു. ആദിലയും അനുമോളും കരയുന്നുമുണ്ട്. അനുമോൾ ജോലി ചെയ്യാതിരുന്നത് നൂറ ചോദ്യം ചെയ്തിരുന്നു. നൂറയാണ് ഹൗസിലെ ക്യാപ്റ്റൻ. നൂറയുമായി അനുമോൾ വഴക്കിട്ടു.

നിനക്ക് ടോപ് ഫെെവിൽ എത്തിയതിന്റെ അഹങ്കാരമാണ് നിനക്കെന്ന് അനുമോൾ നൂറയോട് പറഞ്ഞു. അനുമോളുടെ തനി സ്വഭാവം മനസിലായെന്ന് നൂറയും പറഞ്ഞു. ജെനുവിനായുള്ള റിലേഷൻഷിപ്പുകൾ കിട്ടണമെങ്കിൽ ഉള്ള് ശു​ദ്ധമായിരിക്കണം. കറുത്ത മനസുമായി വന്നാൽ നിനക്കൊന്നും കിട്ടില്ല എന്ന് ആദില അനുമോളോട് പറഞ്ഞു. രണ്ടിന്റെയും സ്വഭാവം മനസിലായെന്ന് അനുമോളും പറഞ്ഞു.


നൂറ അനുമോളോട് പാത്രം കഴുകാൻ പറഞ്ഞിരുന്നു. എന്നാൽ അനുമോൾ തയ്യാറായില്ല. ഇതാണ് വഴക്കിലെത്തിയത്. അനുമോൾക്കൊപ്പം അനീഷ് നിന്നു. പാത്രം കഴുകേണ്ടത് ഷാനവാസാണെന്ന് അനീഷ് പറഞ്ഞു. അനുമോളുടെ ആരാധകർ ഒന്നടങ്കം ആദിലയ്ക്കും നൂറയ്ക്കും എതിരെ തിരിഞ്ഞിട്ടുണ്ട്. നൂറയുടെ ജനപ്രീതി അനുമോൾക്കും മുകളിൽ പോയിക്കൊണ്ടിരിക്കെയാണ് പ്രശ്നമുണ്ടായിരിക്കുന്നത്.

ഒറ്റയ്ക്ക് നിന്ന് കളിക്കാനുള്ള അനുമോളുടെ ​ഗെയിമും ആയിരിക്കാമിത്. എത്ര സൗഹൃമുണ്ടെങ്കിലും തന്റെ ​ഗെയിമിനെ ഇത് ബാധിക്കാതിരിക്കാൻ അനുമോൾ ശ്രദ്ധിക്കാറുണ്ട്. ആദിലയ്ക്കും നൂറയ്ക്കും എതിരെ രൂക്ഷ വിമർശനമാണ് അനുമോളുടെ ആരാധകരിൽ നിന്നും വരുന്നത്. 'ഇവളുമാർ ഒരിക്കലും നല്ല സുഹൃത്തുക്കൾ അല്ല. ഇവർ പിരിയുന്നത് തന്നെ ആണ് നല്ലത്. മോഹൻലാൽ വരെ അന്ന് ചോദിച്ചു, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല എന്ന്. അവളുമാർ ഒരിക്കലും അനുമോൾക്ക് ഒപ്പം നിന്നിട്ട് ഇല്ല.മാറി ഇരുന്ന് കുറ്റം പറയും, ഒട്ടും ആത്മാർഥത ഇല്ല. അനുമോൾ ഇവരെ പറ്റി കുറ്റം പറയുന്നത് കണ്ടിട്ട് ഇല്ല. അദില നൂറ വിഷം തന്നെ ആണ്'.


'അനു ആദിലയുടെയും നൂറയുടെയും കുറ്റം ആരുടെയും മുമ്പിൽ ഇരുന്ന് പറയാറില്ല അവർ പരസ്പരം പറയുന്നതല്ലാതെ. എന്നാൽ ആദിലയും നൂറയും നേരെ തിരിച്ചാണ്. അവർക്ക് അനുവിനെ കുറിച്ച് മറ്റുള്ളവരോട് പറയും. ആരെങ്കിലും ആദിലയുടെയും നൂറയുടെയും കുറ്റം പറയുമ്പോൾ അനു ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഇനിയിപ്പോൾ ഞാനും അനുവിന്റെ പിആർ ആണെന്ന് പറഞ്ഞു കുറേ എണ്ണം വരും'...

'ഫ്രണ്ട്‌സ് ആയാൽ തെറ്റ് ചൂണ്ടിക്കാണിക്കും എന്നുകരുതി അവരെ മറ്റുള്ളവരുടെ മുൻപിൽ വെച്ച കുറ്റപ്പെടുത്തുകയോ മോശമായിട്ട് സംസാരിക്കുകയോ ചെയ്യില്ല പകരം അവരെ സപ്പോർട്ട് ആണ് ചെയുന്നത്. ആദില എന്താണ് കാണിക്കുന്നത് അനുവിനെ മറ്റുള്ളവരുടെ മുൻപിൽ വെച്ച എന്തൊക്കെയാണ് പറയുന്നത്' എന്നിങ്ങനെ കമന്റുകളുണ്ട്. 

വഴക്ക് പരിഹരിച്ച് മൂവരും വീണ്ടും ഒന്നിക്കാനും സാധ്യതയുണ്ട്. പ്രേക്ഷകർ ശ്രദ്ധിച്ച മറ്റൊരു കാര്യ നൂറയുടെ രീതിയാണ്. അനുമോളുമായി വഴക്കിട്ടപ്പോൾ ആദില കരഞ്ഞു. എന്നാൽ നൂറ ശക്തമായി തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞു. അനുമോൾക്ക് നിലവിൽ ഹൗസിൽ ഏറ്റവും വലിയ വെല്ലുവിളി നൂറയാണ്. അതിനാൽ നൂറയ്ക്കെതിരെ തിരിഞ്ഞത് അനുമോളുടെ ​ഗെയിം ആകാനും സാധ്യതയുണ്ട്. അനുമോൾക്കാണ് ഇപ്പോഴത്തെ വഴക്കിൽ കൂടുതൽ പിന്തുണ ലഭിക്കുന്നത്.

biggboss malayalam season7 anumol fight with adhila and noora fans reacts

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories