ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!
Oct 28, 2025 03:45 PM | By Athira V

( moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ നാലിന്റെ ടൈറ്റിൽ വിൻ ചെയ്ത‌ത് നടിയും നർത്തകിയുമെല്ലാമായ ദിൽഷ പ്രസന്നനായിരുന്നു. ഡോ. റോബിനുമായി ചേർന്ന് ലവ് ട്രാക്ക് സ്ട്രാറ്റജി വർക്ക് ഔട്ട് ചെയ്തതുകൊണ്ടും റോബിൻ പുറത്തായപ്പോൾ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആരാധകർ വോട്ട് ചെയ്തതുകൊണ്ടും മാത്രമാണ് ദിൽഷയ്ക്ക് ആ സീസണിൽ കപ്പ് ഉയർത്താൻ കഴിഞ്ഞതെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു.

ബി​ഗ് ബോസിൽ വരും മുമ്പ് ഡി ഫോർ ഡാൻസ് വേദിയിലും ചില സീരിയലുകളിലും അഡ്വഞ്ചർ റിയാലിറ്റി ഷോകളിലുമാണ് ദിൽഷയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. നാലാം സീസൺ തുടങ്ങിയപ്പോൾ ദിൽഷയെ കുറിച്ച് പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാൽ പതിയെ പതിയെ ദിൽഷ അതെല്ലാം തിരുത്തി കുറിച്ചു. 

ബി​ഗ് ബോസിനുശേഷം സ്റ്റേജ് ഷോകളും സിനിമകളുമെല്ലാമായി തിരക്കിലാണ് ദിൽഷ പ്രസന്നൻ. ഇപ്പോഴിതാ അടുത്തിടെ ഓൺലൈൻ മീഡിയയോട് സംസാരിച്ചപ്പോൾ പറഞ്ഞ ചില വാക്കുകളിലൂടെ വിമർശനം നേരിടുകയാണ് ദിൽഷ. ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് കാണാറുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് ദിൽഷ മറുപടി പറഞ്ഞതാണ് വിമർശനത്തിന് കാരണമായത്. ഫെയിമിന് വേണ്ടി ചിലർ ബി​ഗ് ബോസ് ഷോയിൽ എത്തുകയും ആവശ്യമായ പണവും ഫെയിമും നേടി കഴിയുമ്പോൾ ബി​ഗ് ബോസ് ഷോയുടെ ഭാ​ഗമായിരുന്നുവെന്ന് പറയാൻ ചിലർ മടിക്കും. അക്കൂട്ടത്തിൽ ഒരാളാണ് ദിൽഷ എന്നാണ് കമന്റുകൾ. കടലോളം സ്നേഹം എന്ന പ്രോജക്ടാണ് ഇനി വരാനുള്ളത്. സായ് കൃഷ്ണയാണ് സംവിധായകൻ. ബി​ഗ് ബോസ് എപ്പിസോഡുകൾ നിരന്തരം കാണാറില്ല.


ഇൻസ്റ്റ​ഗ്രാമിൽ വരുന്ന റീലുകൾ മാത്രമാണ് കാണാറുള്ളത്. അല്ലാതെ എപ്പിസോഡുകൾ തുടർച്ചയായി കാണാറില്ല. പ്രോ​ഗ്രാമുകളൊക്കെയുണ്ട് എന്നായിരുന്നു ദിൽഷ ഓൺലൈൻ മീ‍ഡിയയുടെ ചോദ്യങ്ങളോട് പ്രതികരിച്ച് പറഞ്ഞത്. എല്ലാരും അറിയാൻ തുടങ്ങിയത് തന്നെ ബിഗ് ബോസിൽ കൂടിയാണ്. എന്നിട്ടും ദിൽഷയ്ക്ക് അഹങ്കാരമാണ്, റോബിനെ പറ്റിച്ച് കാശുണ്ടാക്കിയപ്പോൾ കൊള്ളാമായിരുന്നു.

ഇപ്പോൾ എല്ലാം ദിൽഷ മറന്നുപോയി. ഇത് സ്വാഭാവികമാണ്, നീ കാണരുത്... നിന്നെ ഇത്രയും ഫെയിമസ് ആക്കിയത് ബി​ഗ് ബോസ് ഷോയാണ്, ഇവളെ അന്ന് വിജയിപ്പിച്ചവരെ പറഞ്ഞാൽ മതിയല്ലോ. പിന്നെ ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ദിൽഷ?, സംസാരത്തിൽ നിന്നും ദിൽഷയ്ക്ക് ബി​ഗ് ബോസിനോട് പുച്ഛമുള്ളതുപോലെ തോന്നുന്നു. വന്നവഴി മറന്നവൾ.

സൂപ്പർ... ഉണ്ട ചോറിന് നന്ദി ഇല്ലെന്ന് തെളിയിക്കുന്നു ദിൽഷ, റോബിൻ ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും ആ കപ്പ് ദിൽഷയ്ക്ക് കിട്ടുമായിരുന്നില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. റോബിൻ എഴുപത് ദിവസം പിന്നിട്ടശേഷം സഹമത്സരാർത്ഥി റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് ഷോയിൽ നിന്നും എവിക്ടായത്. അതിനുശേഷം പുറത്ത് വന്ന റോബിൻ ദിൽഷയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചിരുന്നു.

ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പടർന്ന സമയം കൂടിയായിരുന്നു അത്. ഇതുവരെയുള്ള നാല് സീസണുകളെ അപേക്ഷിച്ച് റോബിനോളം ആരാധകരെ ബി​ഗ് ബോസിലൂടെ സമ്പാദിച്ച മറ്റൊരു മത്സരാർത്ഥിയല്ല. റോബിന്റെ ആഹ്വാനം കൂടി വന്നതോടെ ഡോക്ടറിന്റെ ആരാധകർ എല്ലാം ദിൽഷയ്ക്ക് വോട്ട് ചെയ്തു.‍ ബ്ലെസ്ലിയായിരുന്നു ഫസ്റ്റ് റണ്ണറപ്പ്. ഒരു പൊടിക്ക് ശക്തമായി മത്സരിച്ചിരുന്നുവെങ്കിൽ ആ സീസണിൽ കപ്പ് ഉയർത്താൻ ബ്ലെസ്ലിക്ക് ആകുമായിരുന്നു.

റോബിനെ വിവാഹം ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് ദിൽഷയ്ക്ക് ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. ബി​ഗ് ബോസിനുശേഷം ദിൽഷ ആ​ദ്യം നായികയായത് ഓ സിൻഡ്രെല്ല എന്ന സിനിമയിലാണ്. അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിച്ച ചിത്രത്തിൽ അജു വർ​ഗീസും അനൂപ് മേനോനുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

biggboss winner dilshaprasannan facing criticism for saying she doesnt watch biggboss

Next TV

Related Stories
പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

Oct 28, 2025 04:33 PM

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച്...

Read More >>
'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത് കുമാർ

Oct 28, 2025 02:03 PM

'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത് കുമാർ

'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത്...

Read More >>
'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ

Oct 27, 2025 02:05 PM

'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ

'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ...

Read More >>
അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന്  ആര്യന്റെ കുടുംബം!

Oct 27, 2025 11:14 AM

അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന് ആര്യന്റെ കുടുംബം!

അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന് ആര്യന്റെ...

Read More >>
'ചേച്ചി, നിങ്ങൾ താങ്ങൂല...കളി നിർത്താത്ത ടീംസ് ആണ്'; ഇന്റർവ്യൂ ചെയ്യുന്നതിനിടെ രേണുവിനെ അപമാനിച്ച് ആങ്കർ, പിന്നലെ സംഭവിച്ചത് !

Oct 26, 2025 09:45 PM

'ചേച്ചി, നിങ്ങൾ താങ്ങൂല...കളി നിർത്താത്ത ടീംസ് ആണ്'; ഇന്റർവ്യൂ ചെയ്യുന്നതിനിടെ രേണുവിനെ അപമാനിച്ച് ആങ്കർ, പിന്നലെ സംഭവിച്ചത് !

'ചേച്ചി, നിങ്ങൾ താങ്ങൂല...കളി നിർത്താത്ത ടീംസ് ആണ്'; ഇന്റർവ്യൂ ചെയ്യുന്നതിനിടെ രേണുവിനെ അപമാനിച്ച് ആങ്കർ, പിന്നലെ സംഭവിച്ചത് !...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall