( moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7 ലെ മത്സരാർത്ഥി അനുമോൾക്ക് ശക്തമായ പിആർ ഉണ്ടെന്ന ആരോപണങ്ങൾക്കിടെ മുൻ ബിഗ് ബോസ് താരം രജിത് കുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. അനുമോളുടെ വ്യക്തിപരമായ കാര്യങ്ങൾ എനിക്കറിയില്ല. സ്റ്റാർ മാജിക്കിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. അത് കഴിഞ്ഞ് പിന്നെ കാണാറില്ല. ഉദ്ഘാടനങ്ങൾക്കും മറ്റും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അനുമോളുടെ വീട്ടുകാരെ എനിക്കറിയില്ല.
അപ്പാനി ശരത്ത് വന്നപ്പോഴാണ് ഇവർ അയൽവക്കക്കാരാണ്, നാട്ടുകാരാണ് എന്ന് ഞാൻ അറിയുന്നത്. 16 ലക്ഷം കൊടുക്കാനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ ഇല്ലയോ എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല. പക്ഷെ 16 ലക്ഷം കൊടുക്കാൻ സാധ്യതയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഇത്തിരി കൂട്ടി എവിടെയോ പറഞ്ഞതാണ്. പക്ഷെ അനുമോൾക്ക് ഫാൻസുണ്ട്. സ്റ്റാർ മാജിക്കിന്റെ സമയത്ത് പലർക്കും യൂട്യൂബിൽ അവരവരുടേതായ ഫാൻസുണ്ട്. എനിക്ക് സ്റ്റാർ മാജിക്കിൽ അത് വലുതായി നിലനിർത്താൻ പറ്റിയില്ല. എനിക്കെതിരെ അതിനകത്തുള്ള കുറേ പേർ കളിച്ചിട്ടാണ് പിന്നെ എനിക്ക് സ്റ്റാർ മാജിക്കിൽ പോകാൻ പറ്റാതായത്.

സ്റ്റാർ മാജിക്കും ബിഗ് ബോസും രണ്ടാണ്. സ്റ്റാർ മാജിക്കിൽ അഭിനയം തന്നെയാണ്. അടി കൊണ്ടിട്ടും അയ്യോ എന്ന് പറഞ്ഞ് വിളിച്ചത് അഭിനയമാണ്. അത് തെർമോക്കാേളാണ്. വേദനിക്കില്ല. ആ ഷോയ്ക്ക് കൊഴുപ്പ് കൂടാൻ വേണ്ടിയാണ് അഭിനയിക്കുന്നത്. ബിഗ് ബോസിൽ കുറേക്കൂടി യഥാർത്ഥ മുഖം പുറത്ത് വരും. അനുമോളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം. ഞാൻ ഏഴ് ദിവസം മാത്രമേ അനുമോളുമായി സഹകരിച്ചിട്ടുള്ളൂയെന്നും രജിത് കുമാർ പറയുന്നു. മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
biggboss malayalam Season7 anumol pr allegation rejithkumar shares opinion

































