'വിദ്യ ബാലൻ തന്നെക്കാൾ നന്നായി...' ; ഡേർട്ടി പിക്ച്ചറിൽ സിൽക്ക് സ്മിതയുടെ റോൾ ചെയ്യേണ്ടിരുന്നത് കങ്കണ

'വിദ്യ ബാലൻ തന്നെക്കാൾ നന്നായി...' ; ഡേർട്ടി പിക്ച്ചറിൽ സിൽക്ക് സ്മിതയുടെ റോൾ ചെയ്യേണ്ടിരുന്നത് കങ്കണ
Oct 27, 2025 03:41 PM | By Athira V

( moviemax.in) ദി ഡേർട്ടി പിക്ച്ചർ എന്ന സിനിമയിൽ സില്‍ക് സ്മിതയുടെ കഥാപാത്രം ചെയ്യാൻ സംവിധായകന്‍ ആദ്യം തീരുമാനിച്ചിരുന്നത് ബോളിവുഡ് നടി കങ്കണ റണാവത്തിനെ. സിനിമയുടെ കഥ കേട്ട ശേഷം കങ്കണ നോ പറയുകയായിരുന്നു. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാനുള്ള മടി കാരണമാണ് കങ്കണ ഡേര്‍ട്ടി പിക്ച്ചറിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡേര്‍ട്ടി പിച്ചര്‍ വേണ്ടന്നുവച്ച ശേഷം 'തനു വെഡ്‌സ് മനു' എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിച്ചത്.

ഡേർട്ടി പിക്ച്ചറിന്റെ റിലീസിന് ശേഷം വിദ്യ ബാലൻ ആ കഥാപാത്രം തന്നെക്കാൾ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് ഒരിക്കൽ കങ്കണ പറഞ്ഞിരുന്നു. ഡേര്‍ട്ടി പിച്ചറിലെ വിദ്യ ബാലന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. സില്‍ക് സ്മിത എന്ന നടിയുടെ അഭിനയ ജീവിതവും വ്യക്തിജീവിതവും കൃത്യമായി സ്‌ക്രീനില്‍ കൊണ്ടുവരാന്‍ സംവിധായകന്‍ മിലാന്‍ ലുത്രിയയ്ക്ക് സാധിച്ചു.

വിദ്യ ബാലന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ദ ഡേര്‍ട്ടി പിക്ചര്‍. ബോള്‍ഡ് രംഗങ്ങളും വിദ്യയുടെ ഉജ്ജ്വല പ്രകടനവും സിനിമയെ ക്ലാസിക് ആക്കി മാറ്റുകയായിരുന്നു. 2011ലാണ് എക്താ കപൂര്‍ നിര്‍മ്മിച്ച് മിലന്‍ ലുതരിയയുടെ സംവിധാനത്തില്‍ ദ ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങുന്നത്. ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍, നസറുദ്ദീന്‍ ഷാ, അഞ്ജു മഹേന്ദ്രു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. രേഷ്മ എന്ന ഗ്ലാമര്‍ നടിയുടെ വേഷത്തിലാണ് വിദ്യ ചിത്രത്തിലെത്തിയത്.







Kangana was supposed to play Silk Smitha's role in The Dirty Picture

Next TV

Related Stories
Top Stories