തുടക്കത്തിൽ അനുമോളുമായി ആര്യന് നല്ലൊരു സൗഹൃദമുണ്ടായിരുന്നു. എന്നാൽ ജിസേലുമായുള്ള ആര്യന്റെ സൗഹൃദം ശക്തമായശേഷം അനു ആര്യനെ ശത്രുപക്ഷത്ത് കാണാൻ തുടങ്ങി. മാത്രമല്ല ആര്യന് നേരെ നിരന്തരമായി പലവിധ ആരോപണങ്ങൾ നടത്തിയിട്ടുള്ള ഒരാളും അനുവാണ്. ഇപ്പോഴിതാ അനുവിന് തന്നോട് ഇത്രത്തോളം വിരോധം തോന്നാനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ് ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിൽ ആര്യൻ.
തന്നോട് അനുവിന് ഒരു ക്രഷുള്ളതായി തോന്നിയിട്ടുണ്ടെന്നും ആര്യൻ ലൈൻ കട്ട് പ്രോഗ്രാമിൽ സംസാരിക്കവെ പറഞ്ഞു. അനുമോളോട് ഞാൻ ഇടയ്ക്ക് ഫ്രണ്ട്സാകും. ഇടയ്ക്ക് എതിരാളിയാകും. എന്റെ അമ്മ ഹൗസിൽ വന്നപ്പോൾ ഉപയോഗിച്ചതുപോലെ ടോം ആന്റ് ജെറിയായിരുന്നു. അനുമോളുമായി അധികം വഴക്ക് കൂടാൻ പോകാതെ ഒരു പോയിന്റ് കഴിയുമ്പോൾ ഞാൻ വിട്ടുകൊടുക്കാറുണ്ട്.
കാരണം എനിക്ക് അറിയാം അനുവിന് പുറത്ത് നല്ല പിആർ സപ്പോർട്ടുണ്ടെന്ന്. അനുമോളുടെ പിആറിനെ പേടിച്ചിട്ട് തന്നെയാണ് അധികം എതിർത്ത് സംസാരിക്കാൻ പോകാതെ ഇരുന്നത്. പിആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്ത ആരും ഇല്ല. എന്ത് തെറ്റ് ചെയ്താലും പുറത്ത് വരുമ്പോൾ പിആർ അത് ശരിയാണ് എന്ന രീതിയിൽ അവതരിപ്പിക്കും. പിആർ മീഡിയയുടെ പവർ വേറെ ലെവലാണ്.

ഹൗസിന് അകത്തേക്ക് വരും മുമ്പ് ഒരാൾ എന്നെ കോൺടാക്ട് ചെയ്തിരുന്നു. അങ്ങനെയാണ് അനുവിന് പിആറുണ്ടെന്ന് എനിക്ക് മനസിലായത്. ഞാൻ അനുമോളുടെ പിആർ ചെയ്യുന്നുണ്ട്. അഡ്വാൻസ് തുക വാങ്ങിച്ചു എന്നാണ് അയാൾ പറഞ്ഞത്. പിആറായി നിന്ന് നിങ്ങൾ എന്താണ് ചെയ്യുകയെന്ന് ഞാൻ ചോദിച്ചു. അനുമോളുടെ പബ്ലിക്ക് റിലേഷൻസ് എല്ലാം ചെയ്യും.
അകത്ത് വന്ന ഹേറ്റ് പുറത്ത് പോസിറ്റീവാക്കും. വോട്ട് ബിൽഡ് ചെയ്യാൻ ഹെൽപ്പ് ചെയ്യുമെന്നും അയാൾ പറഞ്ഞു. അതിൽ നിന്ന് തന്നെ മനസിലാക്കാമല്ലോ പിആറുണ്ടെന്ന്. അങ്ങനൊരാൾക്ക് എതിരെ പോയാൽ എനിക്ക് കാര്യങ്ങൾ എതിരാകും. ഇതൊക്കെ അറിയാമായിരുന്നിട്ടും ചിലപ്പോഴൊക്കെ അനുവിന് എതിരെ ഞാൻ നിന്നിട്ടുണ്ട്. തെറ്റ് ചൂണ്ടികാണിച്ചിട്ടുണ്ട്.
അനുമോളുടെ പിആറിനെ എനിക്ക് പേടിയില്ല. പക്ഷെ അതിന് എതിരെ പ്രതിരോധം തീർക്കാൻ ശ്രമിക്കാറുണ്ടെന്നും ആര്യൻ പറയുന്നു. എന്നോട് അനുവിന് പ്രത്യേക ഇഷ്ടമുണ്ട്. എനിക്ക് തന്നെ അത് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. ആര്യനോട് അനുവിന് ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ. അതുപോലെ സ്കൂൾ സമയത്തൊക്കെ പ്രണയം വന്നാൽ നമുക്ക് ഒരു ചിന്തവരും.
ആഗ്രഹിച്ച ആൺകുട്ടിയെ കിട്ടിയില്ലെങ്കിൽ അയാളെ ഇല്ലാതാക്കാം അല്ലെങ്കിൽ അയാൾക്ക് എതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നി. ഫൈറ്റ് ചെയ്യാനും സ്നേഹം കാണിക്കാനും അനു ഇടയ്ക്ക് എന്റെ അടുത്ത് വരും. അവൾ എന്നോട് സ്നേഹം കാണിക്കുമ്പോൾ ഞാൻ അത് സ്വീകരിച്ചിട്ടുണ്ട്. പക്ഷെ കുറ്റം പറഞ്ഞാൽ അത് സ്നേഹമായി എടുക്കാൻ കഴിയില്ലല്ലോ.
അതുപോലെ ഗോസിപ്പ്സ് ഉണ്ടാക്കാൻ താൽപര്യമുള്ളയാളാണ് അനുമോളെന്ന് തോന്നിയിട്ടുണ്ട്. പുതപ്പിന്റെ കേസ് എടുക്കുകയാണെങ്കിൽ 72 ക്യാമറയുള്ള വീടാണത്. അതിലൊന്നും തപ്പിയിട്ട് മറ്റൊന്നും കണ്ടിട്ടില്ലെന്ന് ലാലേട്ടനും ബിഗ് ബോസും എല്ലാം പറഞ്ഞു. എന്നിട്ടും എന്താണ് അനുമോൾക്ക് അത് അംഗീകരിക്കാൻ പറ്റാത്തത്. പരിശോധിച്ചപ്പോൾ അങ്ങനൊരു രംഗം കണ്ടിട്ടില്ലെന്ന് ലാലേട്ടൻ പറഞ്ഞിട്ടും പറഞ്ഞതിൽ അനു ഉറച്ച് നിന്നത് പുറത്തെ പിആറിന് വേണ്ടിയാണ്.
സോറി പറഞ്ഞാൽ പുറത്ത് ആ ക്ലിപ്പ് അനുവിന്റെ പിആറിന് ഉപയോഗിക്കാൻ പറ്റാതെ വരും. ആര് എന്ത് പറഞ്ഞാലും അത് അംഗീകരിക്കില്ലെന്നത് അനുവിന്റെ ഗെയിം സ്ട്രാറ്റജിയാണെന്നും ആര്യൻ പറയുന്നു.
biggboss malayalam season 7 aryankathuria open up about anumols pr team



































