( moviemax.in ) ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ എൺപത്തിയഞ്ചാം ദിവസം വീണ്ടും ഒരു എവിക്ഷൻ കൂടി സംഭവിച്ചിരിക്കുന്നു. ഇത്തവണ പുറത്തായത് ആര്യൻ കതൂരിയയാണ്. ആര്യനായിരുന്നില്ല പുറത്താകേണ്ടിയിരുന്നതെന്നാണ് ഞായാറാഴ്ച എപ്പിസോഡിന്റെ ടെലികാസ്റ്റ് സംഭവിച്ചശേഷം ഏറ്റവും കൂടുതൽ വന്ന പ്രതികരണങ്ങൾ. ഈ സീസണിന്റെ ഒന്നാം ദിവസം മുതൽ ഏറ്റവും ആക്ടീവായി ടാസ്ക്കുകളിലും ഹൗസിലും നിന്ന മത്സരാർത്ഥി ആര്യനാണ്.
ഈ സീസണിൽ കപ്പ് തൂക്കാൻ സാധ്യതയുണ്ടായിരുന്ന മത്സരാർത്ഥിയാണെന്നും പിആർ കളികളാണ് ആര്യന്റെ പുറത്താകലിന് പിന്നിലെന്നുമുള്ള അഭിപ്രായം പ്രേക്ഷകർക്കുമുണ്ട്. അതേ അഭിപ്രായം തന്നെയാണ് ആര്യന്റെ കുടുംബത്തിനും. 85 ദിവസത്തിനുശേഷം തിരികെ എത്തിയ മകന് ഗംഭീര സ്വീകരണമാണ് കുടുംബവും സുഹൃത്തുക്കളും ആരാധകരും ചേർന്ന് എയർപോട്ടിൽ ഒരുക്കിയത്.
മകനെ സ്വീകരിക്കാൻ എത്തിയപ്പോൾ ആര്യൻ അമ്മയും സഹോദരനും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അനു ജെന്റർ കാർഡ് ഇറക്കി കളിച്ചത് മോശമായിപ്പോയി എന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ആദ്യം പ്രതികരിച്ചത് സഹോദരനാണ്. ആര്യൻ വിജയിക്കും എന്നാണ് വിചാരിച്ചത്. ഗെയിമല്ലേ എന്ത് ചെയ്യാൻ പറ്റും. പിആറിന്റെ കളികളാണോയെന്ന് അറിയില്ല. അവന് പിആർ ഉണ്ടായിരുന്നില്ല.
ഞങ്ങൾ ഫ്രണ്ട്സും ഫാമിലിയും ചേർന്ന് അവന്റെ ഇൻസ്റ്റഗ്രാം മാനേജ് ചെയ്യുമായിരുന്നു... അത്രമാത്രം. ആര്യൻ എന്റെ ബ്രദർ എന്റെ ബെസ്റ്റ് ഫ്രണ്ടുമാണ്. ചെറുപ്പത്തിൽ ഒരുമിച്ച് ഫുട്ബോൾ, ക്രിക്കറ്റ് എല്ലാം കളിക്കുമായിരുന്നു. ഒരുമിച്ചായിരുന്നു എപ്പോഴും. അതുകൊണ്ട് തന്നെ വേറൊരു അറ്റാച്ച്മെന്റാണ് അവനോട് എനിക്ക്. അതുകൊണ്ട് തന്നെ മറുപടികൾ ബയാസ്ഡാകും.
ആര്യന്റെ എവിക്ഷൻ അൺഫെയറാണെന്നാണ് ഞാൻ കരുതുന്നത്. പിന്നെ ബിഗ് ബോസ് ഒരു ഗെയിം ഷോയാണ്. ചിലർ ജയിക്കും ചിലർ തോക്കും. ആ ഒരു രീതിയിൽ കണ്ടാൽ മതി. ചില ഗെയിമേഴ്സിനെ എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ ലാസ്റ്റ് ടൈം അനുമോളെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അനുമോൾക്ക് സ്നേഹം അകത്ത് കുറവായതുകൊണ്ടാണ് അനുമോളെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞത്.
പക്ഷെ അവൾ പിന്നേയും ജെന്റർ കാർഡ് ഇറക്കി അവിടെ തൊട്ടു ഇവിടെ തൊട്ടു എന്നൊക്കെയാണ് പറഞ്ഞത്. ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം. കുറച്ച് ഫണ്ണായി ഗെയിം കളിക്കണം. പഴയ മോഡൽ ഗെയിം കളിച്ചാൽ ബോറടിക്കും എന്നായിരുന്നു ആര്യന്റെ സഹോദരന്റെ പ്രതികരണം. ആര്യന്റെ അമ്മയോട് അനുമോളെ കുറിച്ച് മീഡിയ ചോദിച്ചപ്പോൾ വന്ന പ്രതികരണം അത്ര സുഖകരമായിരുന്നില്ല.
അനുമോളെ കുറിച്ച് സംസാരിക്കാൻ പോലും തയ്യാറാകാത്ത തരത്തിലായിരുന്നു. ഒരുപാട് സ്നേഹം അവന് കിട്ടുന്നത് കാണുമ്പോൾ എനിക്ക് ഇപ്പോഴത്തെ ഫീലിങ് കരച്ചിൽ വരുന്നു. കേരളത്തിലെ ആൾക്കാരെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു. എല്ലാം ഗെയിമിന്റെ ഭാഗമാണെന്ന് കരുതുന്നു. അനുവിനെ കുറിച്ച് എന്നോട് സംസാരിക്കരുത് എന്നായിരുന്നു അമ്മ പറഞ്ഞത്.
എവിക്ടായി ഹൗസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മറ്റ് മത്സരാർത്ഥികൾക്കെല്ലാം ആര്യൻ ഹഗും ഷെയ്ക്ക് ഹാന്റും നൽകിയാണ് ഇറങ്ങിയത്. എന്നാൽ അനുവിനെ മനപൂർവം ഒഴിവാക്കി. ആര്യൻ അനുവിനോട് യാത്ര പറയാൻ കൂട്ടാക്കിയില്ല. അവസാനത്തെ വഴക്ക് നടന്നപ്പോൾ പെൺകോന്തൻ എന്നതടക്കമുള്ള വാക്കുകൾ ആര്യന് എതിരെ അനു പ്രയോഗിച്ചിരുന്നു. മാത്രമല്ല ആര്യനെ ഏറ്റവും കൂടുതൽ വ്യക്തിഹത്യ ചെയ്ത മത്സരാർത്ഥിയും അനുമോളാണ്.
അതേസമയം വഴക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്ന ഷാനവാസ് ഹൗസിലേക്ക് തിരിച്ചെത്തി. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് എട്ട് മത്സരാർത്ഥികളാണ്. ഇവരിൽ ആരാകും വിജയിക്കുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.
Don't talk about Anu, there needs to be some variety when it's a game show; Aryan's family says unfair eviction is unfair!



































