( moviemax.in) ഇന്റർവ്യൂവിനിടയിൽ മോശമായ സംസാരിച്ച ആങ്കറോട് ദേഷ്യപ്പെട്ട് രേണു സുധി. ഈയടുത്ത് രേണു സുധി ബഹ്റിനിൽ ഒരു ഇവന്റിൽ അതിഥിയായി പോയിരുന്നു. ഈ ഇവന്റിനിടെ ബൗൺസേർസിനൊപ്പം ഫോട്ടോ എടുത്തു. ഈ ഫോട്ടോയ്ക്ക് വന്ന മോശം കമന്റാണ് ആങ്കർ വായിച്ചത്. ചേച്ചി, നിങ്ങൾ താങ്ങൂല, ജയിച്ചാലും കളി നിർത്താത്ത ടീംസ് ആണ് എന്ന കമന്റ് വായിച്ച ആങ്കർ ചേച്ചി ശരിക്കും അങ്ങനെയാണോ എന്നും ചോദിച്ചു. ഇതോടെ രേണു ദേഷ്യപ്പെട്ടു. കയ്യിലിരുന്ന ഗ്ലാസിലെ വെള്ളം നിലത്താെഴിച്ചു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് സംഭവം നടന്നത്.
നീ ഇപ്പോൾ പറഞ്ഞ കമന്റിന് നിന്റെ തലയിൽ കൂടെ വെള്ളമൊഴിക്കണം. നീ എന്റെ കിച്ചുവിന്റെ പ്രായമായിപ്പോയി. എന്ത് വൃത്തികേടാണ് നീ ചോദിക്കുന്നത്. ഇതിനാണോ നീ എന്നെ വിളിച്ച് വരുത്തിയത്. കിച്ചുവിന്റെ പ്രായമായത് കൊണ്ട് നിന്നെ ഞാനൊന്നും പറയുന്നില്ല. കട്ട് ചെയ്തേക്ക്. മതി എന്ന് രേണു പറഞ്ഞു. എന്നാൽ അവതാരക വിട്ടില്ല. ഞാൻ കമന്റ് വായിച്ചെന്നേയുള്ളൂ. നിങ്ങൾ റേസ് ആകേണ്ട ആവശ്യമില്ലെന്ന് ഈ പെൺകുട്ടി പറഞ്ഞു. അപ്പോഴും രേണു കടുപ്പിച്ച് സംസാരിച്ചു. ഇത്ര വൃത്തികെട്ട കമന്റ്സാണോ വായിക്കുന്നത്. അതിന്റെ അർത്ഥം നിനക്കറിയുമോ.
അമ്മയെ പോലുള്ള ഒരാളോട് ഇങ്ങനെയാണോ നീ ചോദിക്കുന്നത്. അത് കട്ട് ചെയ്ത് നിനക്ക് ചോദിക്കാമല്ലോ. നിന്റെ ദേഹത്ത് ഞാൻ ഒഴിച്ചില്ല. എനിക്ക് മാന്യതയുള്ളത് കൊണ്ടാണ് ഒഴിക്കാഞ്ഞത്. വീട്ടിലെ ആരോടെങ്കിലും ഇങ്ങനെ ചോദിച്ച് നോക്ക് നീ. അടി കിട്ടും നിനക്ക്. അടിക്കാത്തത് എന്റെ മാന്യത. ഇങ്ങനെ ചോദിക്കുന്ന കുറേയെണ്ണമുണ്ട്. അതൊക്കെ കയ്യിൽ വെച്ചാൽ മതി. ഇങ്ങോട്ട് വേണ്ട. നിർത്തിയേക്ക് എന്നും രേണു പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങൾ വീഡിയോ വെെറലായതിന് പിന്നാലെ വരുന്നുണ്ട്. രേണുവിന്റെ പ്രതികരണത്തിന് കുറച്ച് പക്വത വന്നിരിക്കുന്നു, എന്തിനാ രേണു ഇതൊക്കെ വിളിക്കുമ്പോൾ പോയി ഇരുന്നു കൊടുക്കുന്നെ, ഇതൊക്കെ വെറും അഭിനയം ആണ്. അല്ലാതെ ഈ ചാനലുകാർ ഇത് പോസ്റ്റ് ചെയ്യുമോ, പറയാൻ ഒള്ളത് ഇതുപോലെ മുഖത്തടിച്ചു കൊടുക്കണം, ഈ റീൽ കണ്ടിട്ട് രേണുവിനെ സപ്പോർട്ട് ചെയ്തു കമന്റ് ഇടുന്നവർ ആണ് പൊട്ടന്മാർ. ചാനൽ റീച്ചിനു വേണ്ടി കാണിക്കുന്നു, നാടകം അവർ പറഞ്ഞിട്ടാകും അല്ലാതെ രേണു ഒരാളോടും ഇങ്ങനെ പെരുമാറില്ല എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്നാണ് രേണു സുധി. രേണു സുധിയെ വിടാതെ പിന്തുടരുകയാണ് ചിലർ. കൊല്ലം സുധിയെയും രേണു സുധിയെയും അടുത്തറിയുന്നവർ പോലും രേണുവിനെതിരെ തിരിഞ്ഞു. ലെെം ലെെറ്റിൽ സജീവ സാന്നിധ്യമായ രേണുവിന്റെ സ്വകാര്യ ജീവിതം ചികഞ്ഞ് പോകുന്നവർ ഏറെയാണ്.
അധിക്ഷേപങ്ങൾ കടുത്തതോടെ രേണു പൊലീസിൽ പരാതിപ്പെടുക പോലുമുണ്ടായി. പ്രശ്നങ്ങളെല്ലാം മറകടന്ന് രേണു മുന്നോട്ട് നീങ്ങി. ആൽബം സോങ്സും ഫോട്ടോഷൂട്ടുമെല്ലാമായി മുന്നോട്ട് പോകവെയാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ രേണു മത്സരാർത്ഥിയായെത്തിയത്. എന്നാൽ സ്വന്തം താൽപര്യപ്രകാരം രേണു ഷോയ്ക്ക് പുറത്തേക്ക് പോയി. ഭർത്താവ് നടൻ കൊല്ലം സുധി മരിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് രേണു അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
renusudhi got angry when anchor ask bad question video


































