( moviemax.in) ഹെൽത്തി ഫുഡ് ഡയറ്റ് ചലഞ്ച് അടുത്തിടെയാണ് മഷൂറ ബഷീർ ആരംഭിച്ചത്. എന്നാൽ ചലഞ്ച് തുടങ്ങിയശേഷം കുറച്ച് ദിവസം മാത്രമെ അതുമായി ബന്ധപ്പെട്ടുള്ള ഡെയ്ലി വ്ലോഗ് മഷൂറ പങ്കുവെച്ചിരുന്നുള്ളു. അഞ്ച് ദിവസമായി മഷൂറയുടെ ഡെയ്ലി വ്ലോഗ് കാണാതായതോടെ ആരാധകർ കാരണം തിരക്കി. മെസേജുകളും കമന്റ് ബോക്സും നിറഞ്ഞതോടെ കാരണം വ്യക്തിമാക്കി എത്തിയിരിക്കുകയാണ് ബഷീർ. മഷൂറയുടെ കുടുംബത്തിൽ അടുത്തിടെയുണ്ടായ മരണമാണ് കാരണം.
വെള്ളിയാഴ്ച ജുമ കഴിഞ്ഞ് ഫുഡ്ഡിന്റെ വീഡിയോയും കാണിച്ച് പോയപോക്കാണ്. പിന്നീട് വീഡിയോ ഒന്നും ചെയ്തില്ല. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ വീഡിയോ ചെയ്യുന്നത്. അതിന് ഒരു കാരണമുണ്ട്. അന്ന് ഞങ്ങൾ ജുമ കഴിഞ്ഞ് ഫുഡ്ഡിന്റെ വീഡിയോയും ചെയ്ത് നിൽക്കുന്ന സമയത്ത് മഷൂറയുടെ വീട്ടിൽ നിന്നും ഒരു കോൾ വന്നു. മഷൂറയുടെ ഉമ്മയുടെ വാപ്പ മരിച്ചുവെന്ന് അറിയിച്ചുള്ള കോൾ ആയിരുന്നു.
അതോടെ മഷൂ ഭയങ്കര വിഷമത്തിലായി. ഞങ്ങൾ ഉടൻ റെഡിയായി മാംഗ്ലൂർക്ക് പുറപ്പെട്ടു. പത്ത് മുപ്പത് കിലോമീറ്ററോളം വണ്ടി ഓടിച്ചു. അപ്പോഴാണ് മഷുവിന്റെ വാപ്പ വിളിച്ചത്. ബോഡി വൈകാതെ സംസ്കരിക്കാൻ തീരുമാനിച്ചുവെന്നും അതിനാൽ എത്ര ഓടി എത്താൻ ശ്രമിച്ചാലും എത്താൻ കഴിയില്ലെന്നും അതിനാൽ തിരികെ പൊക്കോളാനും ബാപ്പ പറഞ്ഞു. അങ്ങനെ ഞങ്ങൾ യാത്ര പാതി വഴിയിൽ അവസാനിപ്പിച്ച് തിരികെ വന്നു. ആ മരണം അറിഞ്ഞതിന്റെ വിഷമത്തിലായിരുന്നു മഷൂറയും ഞങ്ങളും എല്ലാം. മഷൂറ റെഡിയായി കിട്ടാൻ രണ്ട്, മൂന്ന് ദിവസം പിടിച്ചു. ഇന്നലെ മുതലാണ് മഷൂറ വീണ്ടും ഒന്ന് ആക്ടീവായി തുടങ്ങിയത്.
ചെയ്ത വ്ലോഗ് പോലും അപ്ലോഡ് ചെയ്യാനുള്ള അവസ്ഥയിലായിരുന്നില്ല മഷൂറ. ഈ മാസം അവസാനം ഞങ്ങൾ മാംഗ്ലൂർക്ക് പോകുന്നുണ്ട്. ആ സമയത്ത് മരണ വീട്ടിൽ പോകാമെന്ന് കരുതുന്നു. ഒരുപാട് പേർ മെസേജ് അയച്ചിരുന്നു. ചലഞ്ച് വീഡിയോ നിർത്താനുള്ള കാരണം ചോദിച്ചിരുന്നു. ഈ സംഭവങ്ങളൊക്കെയാണ് കാരണം. കുറച്ച് പേർക്ക് റിപ്ലെ കൊടുത്തിരുന്നു.
വീണ്ടും പഴയ ട്രാക്കിൽ കയറാനുള്ള ശ്രമത്തിലാണ്. മനുഷ്യന്മാരുടെ കാര്യമാണ്. ആർക്ക് എന്ത് എപ്പോൾ സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. മാക്സിമം ലൈഫിൽ ഹാപ്പിയായി വഴക്കൊന്നും ഉണ്ടാക്കാതെ സന്തോഷത്തോടെ ജീവിക്കാൻ നോക്കുക. എന്നാണ് മരണം സംഭവിക്കുകയെന്ന് അറിയില്ല ബഷീർ പറഞ്ഞു. എല്ലാവരും ഉപ്പൂപ്പയ്ക്ക് വേണ്ടി ദുവാ ചെയ്യണമെന്ന് മഷൂറയും ആവശ്യപ്പെട്ടു.
basheerbashi revealed the reason behind the sudden cut in mashuras healthy diet challenge video


































