അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ വന്ന നടിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. വിജയുമായി പ്രണയത്തിൽ, വിവാഹം ഉടനെ തുടങ്ങിയ അഭ്യൂഹങ്ങൾ തൃഷയെക്കുറിച്ച് പ്രചരിച്ചു. വിജയ് ജീവിതത്തിലെ നിർണായക ഘട്ടത്തിലൂടെയാണിപ്പോൾ പോകുന്നത്. സിനിമാ കരിയർ വിട്ട് രാഷ്ട്രീയത്തിലേക്ക് പൂർണമായും ഇറങ്ങുകയാണ് നടൻ. റിലീസ് ചെയ്യാനുള്ള ജനനായകൻ അവസാന സിനിമയായിരിക്കുമെന്നാണ് വിവരം. ഇതിനിടെ വിജയുടെ സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന വാദം വന്നു. ഭാര്യ സംഗീതയും മകൻ ജേസൺ സഞ്ജയുമായി വിജയ് അകൽച്ചയിലാണെന്ന് വാദമുണ്ട്.
വിജയ്ക്കൊപ്പം സംഗീതയെ കണ്ടിട്ട് ഏറെക്കാലമായി. റിപ്പോർട്ടുകൾ പ്രകാരം ലണ്ടനിലാണ് സംഗീതയുളളത്. ജേസൺ ആദ്യ സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലും. ഇതിനിടെയാണ് തൃഷ-വിജയ് ബന്ധവും ചർച്ചയായത്. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം തൃഷയ്ക്കൊപ്പം വിജയ് സിനിമ ചെയ്തിരുന്നില്ല. ഗോസിപ്പുകൾ വന്നതിനാൽ കുടുംബത്തിന്റെ എതിർപ്പ് നടന് വന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ 15 വർഷങ്ങൾക്ക് ശേഷം ഇവർ ഒരുമിച്ച് ലിയോ എന്ന സിനിമ ചെയ്തു. അതും ഭാര്യയും വിജയും അകന്നു എന്ന വാദത്തിനിടെ. പിന്നീട് ഈ സൗഹൃദം കൂടുതൽ ചർച്ചയായി. പാെതുവെ തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളോട് പ്രതികരിക്കുന്നയാളാണ് തൃഷ. എന്നാൽ വിജയുമായി ബന്ധമുണ്ടെന്ന ഗോസിപ്പുകളോട് ഇതുവരെ തൃഷ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ തൃഷയെക്കുറിച്ച് വരുന്ന മറ്റൊരു വാദമാണ് ശ്രദ്ധ നേടുന്നത്.
ജേസൺ സഞ്ജയുടെ പേരിലുള്ള ഒരു ഇൻസ്റ്റഗ്രാം ഫാൻ പേജ് തൃഷ ബ്ലോക്ക് ചെയ്തെന്നാണ് വാദം. ജേസണിന്റെ പുതിയ സിനിമയുടെ അപ്ഡേറ്റുകളും വിജയുടെയും സംഗീതയുടെയും പഴയ കാല ഫോട്ടോകളും പങ്കുവെക്കുന്ന ചെറിയൊരു ഫാൻ പേജാണിത്. ആകെ 200 ഫോളോവേഴ്സ് മാത്രം. ഈ പേജ് തന്നെയാണ് തൃഷ ബ്ലോക്ക് ചെയ്ത കാര്യം അറിയിച്ചത്. എന്തിനാണ് എന്നെ ബ്ലോക്ക് ചെയ്തതെന്ന് അറിയില്ല. ഇത് കുറച്ച് ഫോളോവേഴ്സ് മാത്രമുള്ള ജേസൺ സഞ്ജയുടെ ഫാൻ പേജ് ആണ് എന്നാണ് പേജ് അഡ്മിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പേജിൽ സംഗീതയുടെയും വിജയുടെയും ഫോട്ടോകളാണ് കൂടുതൽ. തൃഷയും സംഗീതയും ഒരുമിച്ചുള്ള പഴയൊരു ഫോട്ടോയും കാണാം.
fan page of jasonsanjay claims trisha blocked them netizens discuss the issue