'അടി തുടങ്ങാന്‍ പോകുകയാണെന്ന്...ലാലേട്ടൻ മുണ്ട് മടക്കി കുത്തിയാല്‍ പ്രേക്ഷകർക്ക് മനസിലാകും അടുത്തത് കിടിലൻ ഫൈറ്റാണെന്ന്' -റിഷബ് ഷെട്ടി

'അടി തുടങ്ങാന്‍ പോകുകയാണെന്ന്...ലാലേട്ടൻ മുണ്ട് മടക്കി കുത്തിയാല്‍ പ്രേക്ഷകർക്ക് മനസിലാകും അടുത്തത് കിടിലൻ ഫൈറ്റാണെന്ന്' -റിഷബ് ഷെട്ടി
Oct 23, 2025 03:15 PM | By Athira V

(moviemax.in) മോഹൻലാലിന്റെ വലിയ ആരാധകനാണ് താൻ എന്ന് നിരവധി തവണ പറഞ്ഞിട്ടുള്ള ആളാണ് കന്നഡ നടൻ റിഷബ് ഷെട്ടി. മോഹൻലാലിന്റെ എല്ലാ സിനിമകളും താൻ കാണാറുണ്ടെന്നും ഒരു നാട്ടുകാരനെ കാണുന്ന ഫീൽ ആണ് അദ്ദേഹത്തിനെ കാണുമ്പോൾ തനിക്കുണ്ടാവാറുള്ളതെന്നും റിഷബ് ഷെട്ടി പറഞ്ഞിരുന്നു. അടുത്തിടെ അമിതാഭ് ബച്ചന്റെ കോൻ ബനേഗാ കോർപതി എന്ന പരിപാടിയിൽ മോഹൻലാലിനെ അനുകരിച്ച റിഷബിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ സിനിമകളിലെ ഫൈറ്റ് സീനുകളെക്കുറിച്ച് മനസുതുറക്കുകയാണ് റിഷബ്.

'മോഹൻലാൽ സാറിന്റെ സിനിമകളിൽ ഫൈറ്റുകളുടെ ലീഡ് ഭയങ്കര രസമാണ്. നീണ്ട ഡയലോഗിന് ശേഷം അദ്ദേഹം മുണ്ട് മടക്കി കുത്തിയാല്‍ അത് ഫൈറ്റിലേക്കുള്ള ലീഡാണ്. പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാകും അടി തുടങ്ങാന്‍ പോകുകയാണെന്ന്', റിഷബ്ൻ്റെ വാക്കുകൾ. നേരത്തെ കോൻ ബനേഗാ കോർപതി വേദിയിൽ അമിതാഭ് ബച്ചൻ മുന്നിൽ മോഹൻലാലിൻറെ ഡയലോഗ് പറഞ്ഞു മുണ്ട് മടക്കി കുത്തുന്ന റിഷബിന്റെ വീഡിയോ ആണ് വൈറലായത്. 'എന്താ മോനെ ദിനേശാ..' എന്ന ഡയലോഗ് പറഞ്ഞു കൊണ്ടാണ് റിഷബ് ഷെട്ടി മുണ്ട് മടക്കി കുത്തുന്നത്. നിറഞ്ഞ കയ്യടിയാണ് സദസിലും ശേഷം സോഷ്യൽ മീഡിയയിലും നടന് ലഭിക്കുന്നത്. റിഷബ് ഒരു പക്കാ ഫാൻ ബോയ് എന്നാണ് കമന്റുകൾ നിറഞ്ഞത്.

അതേസമയം, കാന്താര ചാപ്റ്റർ 1 മികച്ച കളക്ഷൻ ആണ് നേടുന്നത്. 700 കോടി ആഗോളതലത്തിൽ നേടിയ സിനിമ 1000 കോടിയിലേക്ക് കുതിക്കുകയാണ്. 2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.







rishabshetty about mohanlal fight scenes

Next TV

Related Stories
Top Stories