ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്
Oct 23, 2025 12:02 PM | By Athira V

(moviemax.in) ബിഗ് ബോസ് മലയാളം സീസണ്‍ 7 പന്ത്രണ്ടാം വാരത്തിലൂടെ മുന്നേറുകയാണ്. ഫിനാലെ വീക്കിലേക്ക് അടുത്തതോടെ ഷോയിലെ മത്സരാവേശം കൂടിയിട്ടുണ്ട്. ഒപ്പം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളും നടക്കുകയാണ്. മത്സരാവേശം കൂടുന്നതിനൊപ്പം മത്സരാര്‍ഥികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊക്കെ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നീണ്ടുനിന്ന ഒരു തര്‍ക്കത്തിന് ഒടുവില്‍ മത്സരാര്‍ഥികളില്‍ ഒരാളായ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരിക്കുകയാണ് ബിഗ് ബോസിന്. കിച്ചണ്‍ ടീമുമായി നടന്ന നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലാണ് ഷാനവാസിന് ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടതും ആദ്യം കണ്‍ഫെഷന്‍ റൂമില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയതും.

മൂന്ന് ക്യാപ്റ്റന്മാരാണ് ഈ വാരം ബിഗ് ബോസ് ഹൗസില്‍. നെവിന്‍, അക്ബര്‍, ആര്യന്‍ എന്നിവര്‍. ഇരുവരും അടുക്കള നന്നായി നോക്കുന്നില്ലെന്നും ഭക്ഷണം സമയത്ത് കിട്ടുന്നില്ലെന്നും സഹമത്സരാര്‍ഥികള്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഒരു നേരത്തെ ഭക്ഷണം മുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അത് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകള്‍ കാരണമാണെന്നായിരുന്നു കിച്ചണ്‍ ടീമിന്‍റെ വാദം.

പാചകം ചെയ്യാന്‍ വേണ്ടിയിരുന്ന പാത്രം വെസല്‍ ടീം വൃത്തിയായി കഴുകിയിട്ടില്ലെന്ന് കിച്ചണ്‍ ടീം നടത്തിയ ആരോപണത്തോടെയാണ് ഇന്നത്തെ പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ അനുമോളും ഷാനവാസും ഉള്‍പ്പെട്ട വെസല്‍ ടീം അത് കഴുകാന്‍ തയ്യാറായില്ല. തര്‍ക്കം രൂക്ഷമായി നീളുന്നതിനിടെ നെവിന്‍ കവര്‍ പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി അവിടെ നിന്ന് മാറാന്‍ നോക്കി. ഷാനവാസ് അതിന് തടസം നിന്നതോടെ പിടിവലിയുമായി. തുടര്‍ന്ന് തന്‍റെ കൈയില്‍ ഉണ്ടായിരുന്ന പാല്‍ നെവിന്‍ ഷാനവാസിന്‍റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനിടെ നെവിന്‍റെ കൈ ഷാനവാസിന്‍റെ ദേഹത്ത് കൊണ്ടോ എന്ന കാര്യം ലൈവില്‍ വ്യക്തമായിരുന്നില്ല.

അല്‍പം കഴിഞ്ഞ് ഷാനവാസ് നിന്നിരുന്നിടത്ത് ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് അടിയന്തിരമായി ഷാനവാസിനെ കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷാനവാസ് അഭിനയിക്കുകയാണെന്നായിരുന്നു അക്ബര്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം. എന്നാല്‍ അവസാനം എല്ലാവരും ചേര്‍ന്ന് ഷാനവാസിനെ കണ്‍ഫെഷന്‍ റൂമില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഇക്കാര്യം സഹമത്സരാര്‍ഥികളെ അറിയിക്കുകയുമുണ്ടായി. തുടര്‍ന്ന് നെവിന് ബിഗ് ബോസിന്‍റെ മുന്നറിയിപ്പും ലഭിച്ചു. നിയമലംഘനങ്ങൾ ഇവിടെ വച്ചുപൊറുപ്പിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം ഇവിടെ പ്രവർത്തിക്കാനാവില്ല. ഇത് നെവിന് അവസാന വാണിംഗ് ആണ്. ഇനി ആർക്കെങ്കിലും നേരെ ശാരീരിക ആക്രമണം ഉണ്ടായാൽ നെവിനെ ഇവിടെ നിന്ന് പുറത്താക്കും. നെവിനെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്, സ്വയം ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നതും പുറത്താക്കുന്നതും വ്യത്യസ്തമാണ്, ബിഗ് ബോസ് രൂക്ഷമായ ഭാഷയില്‍ പറഞ്ഞു.

Shanavas feels unwell, shifted from the confession room to the hospital, Bigg Boss gives Nevin a final warning

Next TV

Related Stories
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

Oct 20, 2025 10:34 AM

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി

കാർന്നോര് കളിച്ച് നടക്കുന്നയാളാണ് ഞാൻ, പി ആർ കിട്ടി? ഭർത്താവിന്റെ ഭാ​ഗത്ത് നിന്ന് അങ്ങനൊരു വീഡിയോ എനിക്ക് വേണ്ട -ലക്ഷ്മി...

Read More >>
ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി നക്ഷത്ര

Oct 19, 2025 09:46 PM

ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി നക്ഷത്ര

ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി, പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്, സഹായം ഓഫർ ചെയ്തവരിൽ മഞ്ജു ചേച്ചിയും; ലക്ഷ്മി...

Read More >>
Top Stories










https://moviemax.in/- //Truevisionall