ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ
Oct 23, 2025 11:39 AM | By Athira V

(moviemax.in) അമ്മയായതിന്റെ സന്തോഷത്തിലാണ് ആങ്കർ വീണ മുകുന്ദൻ. തിരക്കുകൾ മാറ്റി വെച്ച് കുഞ്ഞിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ വീണ ആസ്വദിക്കുകയാണ്. സി സെക്ഷനിലൂടെയാണ് വീണ കുഞ്ഞിന് ജന്മം നൽകിയത്. നോർമൽ ഡെലിവറിക്ക് പകരം സി സെക്ഷൻ തെരഞ്ഞെടുത്തത് നേരത്തെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് വീണ. തന്റെ യൂട്യൂബ് ചാനലിലാണ് വീണ പലരുടെയും ചോദ്യത്തിന് മറുപടി നൽകിയത്.

നോർമൽ ഡെലിവറിയല്ല, സി സെക്ഷനാണ് ചൂസ് ചെയ്തതെന്ന് പറഞ്ഞപ്പോൾ എന്തുകാെണ്ടാണ് അങ്ങനെ ചെയ്തത്, എന്തായിരുന്നു അനുഭവം എന്ന് ചോദിച്ച് ഒരു നൂറ് കമന്റെങ്കിലും ഉണ്ടായിരുന്നു. കമന്റെന്നല്ല, ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്. രണ്ട് ദിവസം കഴിയുമ്പോൾ അനുഭവിച്ചോളും അടുത്ത ദിവസമാകുമ്പോഴേക്ക് അറിഞ്ഞോളും എന്നെല്ലാം പറഞ്ഞു. ഞാൻ കണ്ട ആകെയുള്ള നെ​ഗറ്റീവ് കമന്റുകളും അതായിരുന്നു. പക്ഷെ ഞാൻ എന്റെ അനുഭവം പറയട്ടേ. ഇത് തീർത്തും എന്റെ അനുഭവം മാത്രമാണ്.

എനിക്ക് വളരെ സന്തോഷകരമായ അനുഭവമായിരുന്നു. എല്ലാവരും പറഞ്ഞ് പേടിപ്പിച്ചു. അടുത്ത ദിവസം നടക്കാനാകില്ല എന്ന് പറഞ്ഞു. അത്തരത്തിലുള്ള ഒരു അനുഭവവും എനിക്കുണ്ടായിട്ടില്ല. ഇതിനെക്കുറിച്ച് വിശദീകരിച്ച് ഞാൻ വീഡിയോ ഇടുന്നുണ്ട്. എന്തുകൊണ്ടാണ് വേദനയില്ലാതിരുന്നത്, എന്തുകൊണ്ടാണ് സി സെക്ഷൻ ചൂസ് ചെയ്തത് എന്നെല്ലാം വളരെ വിശദീകരിച്ച് വീഡിയോ ഇടും. എന്റെ അവസാന ചെക്കപ്പും കൂടെ ഒന്ന് കഴിഞ്ഞോട്ടെ. ഞാൻ പൂർണമായും ഓക്കെ ആണ് എന്നറിഞ്ഞതിന് ശേഷം ആ വീഡിയോ ഇടാം.

സിസേറിയൻ കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞു. ഞാൻ എന്റെ ആയുർവേദ ട്രീറ്റ്മെന്റുകളൊക്കെ തുട‌ങ്ങി. ഇപ്പോൾ എല്ലായിടവും വളരെ ഓക്കെ ആയിട്ടുണ്ട്. വേദന ഇല്ല. ഞാൻ ഓടിച്ചാടി നടക്കുന്ന സാ​ഹചര്യത്തിലേക്ക് വന്നിട്ടുണ്ട്. ആകെയുള്ള വിഷമം ഇപ്പോഴും നാല് മാസം ​ഗർഭിണിയുടേത് പോലെയാണ് വയർ ഇരിക്കുന്നത്. ഇനി ഇതിനെ എങ്ങനെ ഞാൻ ഉള്ളിലേക്ക് കയറ്റും എന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നും വീണ മുകുന്ദൻ പറഞ്ഞു.

അഭിമുഖങ്ങൾ ചെയ്യാതെ കടന്ന് പോകുന്ന ദിവസത്തെക്കുറിച്ചും വീണ മുകുന്ദൻ സംസാരിച്ചു. 20 ദിവസമായിട്ടേ ഉള്ളൂ ഇന്റർവ്യൂകളിൽ നിന്നും മാറി നിന്നിട്ട്. ഡെലിവറിക്ക് തലേദിവസം പോലും ഞാൻ ഇന്റർവ്യൂ എടുത്തിരുന്നു. പിന്നെ ഡെലിവറിയുടെ അന്നും വ്ലോ​ഗെടുത്ത് ആഘോഷമാക്കിയിരുന്നു. ഇന്റർവ്യൂകളിൽ നിന്നും മാറി നിൽക്കുന്നതിൽ ബോറടിയില്ല. കാരണം ഇന്റർവ്യൂകൾ എനിക്കെപ്പോഴും ടെൻഷനാണ്. കാര്യം പത്തായിരത്തഞ്ഞൂറ് ഇന്റർവ്യൂകൾ എടുത്തിട്ടുണ്ടെങ്കിലും റോൾ ആക്ഷൻ ക്യാമറ എന്ന് പറഞ്ഞ് കഴിഞ്ഞാൽ കയ്യും കാലും വിറയ്ക്കുന്ന ആളാണ് ഞാൻ.

ഷോർട്ട് ബ്രേക്കിന് ശേഷം ഇന്റർവ്യൂകളിലേക്ക് തിരിച്ച് വരണം എന്നാ​ഗ്രഹിക്കുന്നുണ്ട്. 2025 ൽ ഞാൻ അധികം ഇന്റർവ്യൂകളിൽ ആക്ടീവ് ആകണം എന്ന് ആ​ഗ്രഹിക്കുന്നില്ല. 2026 ൽ തിരിച്ച് ചെറിയ രീതിയിൽ വരണം എന്നാ​ഗ്രഹിക്കുന്നുണ്ട്. ആ സമയത്തേക്ക് നിങ്ങളൊന്നും എന്റെ പേര് വെട്ടരുതെന്നും വീണ മുകുന്ദൻ പറഞ്ഞു. കുട്ടിയാണ് എന്റെ ലോകമെന്ന് പറഞ്ഞ് ഞാൻ ഇരിക്കില്ല, അതിനപ്പുറത്തേക്കുള്ള കാര്യങ്ങളിൽ എനിക്ക് ഇൻവോൾവ് ആകണമെന്ന് ഞാനെപ്പോഴും പറയുമായിരുന്നു. പക്ഷെ വാവ ഒന്ന് കരയുമ്പോൾ, എന്തെങ്കിലും ഡിസ് കംഫർട്ട് അതിന് ഉണ്ടാകുന്നു എന്ന് തോന്നുമ്പോൾ മനസ് വല്ലാതെ ആശങ്കപ്പെടും. കുട്ടി കരയുന്നതൊക്കെ സ്വാഭാവികമാണ് അത് കരയട്ടെ എന്ന് ഞാനും പറയുമായിരുന്നു. പക്ഷെ ഇപ്പോൾ കുഞ്ഞൊന്ന് കരയുമ്പോഴേക്കും എനിക്ക് ഭയങ്കര നെഞ്ച് വേദനയാണ്. ഒരമ്മയായി കഴിയുമ്പോൾ നമ്മൾ ഭയങ്കരമായി മാറുമെന്നും വീണ മുകുന്ദൻ പറഞ്ഞു.

veenamukundan reacts to comments about choosing c section

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories