അഭിനയത്തിലേക്ക് ഇറങ്ങിയശേഷം രേണു സുധി ഏറ്റവും കൂടുതൽ നേരിട്ടത് ബോഡി ഷെയ്മിങ്ങാണ്. ശരീരത്തിന്റെ ഭാര കുറവ്, പല്ലിനുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം ചൂണ്ടികാട്ടിയായിരുന്നു ഏറെയും വിമർശനങ്ങൾ രേണുവിന് നേരെ വന്നത്. കിളവി എന്നിങ്ങനെയുള്ള വിളികളും രേണുവിന് സോഷ്യൽമീഡിയ വഴി കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പല്ലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് ചിലർ അവസരം ഒരുക്കിയിട്ടുണ്ടെന്നും ട്രീറ്റ്മെന്റിന് പോകാൻ സമയമില്ലെന്നത് മാത്രമാണ് പ്രശ്നമെന്നും പറയുകയാണ് രേണു സുധി.
പല്ലിന്റെ പ്രശ്നം ശരിയാക്കാനുള്ള അവസരം എനിക്ക് വന്നിട്ടുണ്ട്. അതേ കുറിച്ച് ഞാൻ എല്ലാവരോടും പറയാം. ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ല. നവംബർ പകുതിയാകുമ്പോഴേക്കും ട്രീറ്റ്മെന്റ് തുടങ്ങും. പല്ല് അല്ലേ പ്രശ്നം. അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും എന്നാണ് രേണു പറഞ്ഞത്.
ബിഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയശേഷം ഉദ്ഘാടനങ്ങൾ, പ്രമോഷനുകൾ, മ്യൂസിക്ക് വീഡിയോ ഷൂട്ടുകൾ എന്നിവയെല്ലാമായി തിരക്കിലാണ് രേണു സുധി. ഒരു മാസത്തോളമാണ് രേണു ബിഗ് ബോസിൽ ചിലവഴിച്ചത്. ഹൗസിൽ തുടരാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്നും മെന്റലി തനിക്ക് പ്രശ്നങ്ങളുണ്ടാകുന്നുവെന്നും രേണു നിരന്തരമായി പറഞ്ഞതോടെയാണ് ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോകാൻ ബിഗ് ബോസ് ടീമും രേണുവിന് അനുവാദം നൽകിയത്.
biggboss malayalam fame renusudhi says she will start her dental treatment soon

































