നാദാപുരം(കോഴിക്കോട്) : (www.truevisionnews.com) കോഴിക്കോട് നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി. നൗഷാദ് തേർകണ്ടിയുടെ മകൻ എസ്‌പിസി കേഡറ്റ് കൂടിയായ മുഹമ്മദ് ടി കെയും നൗഫൽ തേർകണ്ടിയുടെ മകൾ നാഫിയ ഫാത്തിമയുമാണ് നാടിന് അഭിമാനമായി മാറിയത്.
ഉമ്മത്തൂർ എസ്‌ഐഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർത്ഥികളായ ഇവർ സ്‌കൂളിലേക്ക് പോകും വഴി റോഡ്സൈഡിൽ ചോരവാർന്ന് കണ്ട കിളിയെ വാരിയെടുത്ത് ചികിത്സക്കായി കൊണ്ടുപോയാണ് സഹ ജീവിക്ക് പുതുജീവനേകി മാതൃകയായത്.
മരണത്തോട് മല്ലിടിക്കുന്ന പ്രാഥമിക ചികിത്സയ്ക്കായി പാറക്കടവ് വെറ്റിനറി ഹോസ്പിറ്റലിലും പിന്നീട് ഒടിഞ്ഞ എല്ലുകൾ സ്റ്റീൽ ഇടാൻ വേണ്ടി വടകര വെറ്റിനറി ഹോസ്പിറ്റലിലും കൊണ്ട് പോയി ചികിത്സ നൽകി. ചികിത്സക്ക് ശേഷം കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ കിളിയെ ഏൽപ്പിച്ചു.
Giving a new lease of life Students who showed compassion to a fellow human being injured in an accident in Nadapuram made the country proud