പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ജനപ്രീതി നേടിയ നടനാണ് അജ്മൽ അമീർ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം അജ്മൽ അജ്മൽ അമീർ അഭിനയിച്ചിട്ടുണ്ട്. നടനെതിരെ പ്രചരിക്കുന്ന ശബ്ദരേഖയും വീഡിയോ കോൾ ദൃശ്യങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്റെ കാസറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അജ്മലിന്റെ വീഡിയോ കോളിന്റെ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ റെക്കോഡും പുറത്ത് വിട്ടിരിക്കുന്നത്. നടൻ സെക്സ് ചാറ്റ് ചെയ്തെന്നാണ് വാദം. തന്റെ വിവാഹം കഴിഞ്ഞതല്ലേ എന്ന് പെൺകുട്ടി അജ്മലിനോട് ചോദിക്കുന്നുണ്ട്.
അതൊക്കെ എന്തിനാണ് അറിയുന്നത് എന്നായിരുന്നു നടന്റെ മറുചോദ്യം. താമസ സൗകര്യം ഒരുക്കിത്തരാമെന്നും അജ്മൽ പറയുന്നുണ്ട്. വിഷയത്തിൽ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ അജ്മൽ അമീറിനെതിരെ വിമർശനവും പരിഹാസവും വരുന്നുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിന്റെ കമന്റ് ബോക്സ് അജ്മൽ ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം വിഷയത്തിൽ അജ്മൽ അമീറിനെ അനുകൂലിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. വീഡിയോ കോളിന്റെയും ഫോൺ സംഭാഷണത്തിന്റെയും ചെറിയൊരു ഭാഗം മാത്രമേ പുറത്ത് വന്നിട്ടുള്ളൂ. അജ്മൽ പെൺകുട്ടിയെ മെസേജ് ചെയ്തോ കോൾ ചെയ്തോ ശല്യപ്പെടുത്തിയതാണെന്ന് തോന്നുന്നില്ല.
പരസ്പര സമ്മതത്തോടെ നടത്തിയ ചാറ്റിംഗും കോളിംഗുമാണെന്ന് തോന്നുന്നെന്നാണ് അഭിപ്രായം. പെൺകുട്ടി വീഡിയോ കോളിൽ ചിരിക്കുന്നുമുണ്ട്. അജ്മൽ അമീറിനെ കുറ്റപ്പെടുത്തും മുമ്പ് എന്താണ് സത്യാവസ്ഥ എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അഭിപ്രായമുണ്ട്. പരസ്പര വിശ്വാസത്തോടെ നടത്തിയ സ്വകാര്യ സംഭാഷണം ഒരാളെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി പുറത്ത് വിട്ടത് പോലെയാണ് തോന്നുന്നതെന്നും വാദമുണ്ട്. എന്റെ കാസറ്റ് എന്ന പേജിലൂടെ അബ്ദുൾ ഹക്കീം എന്ന യുവാവാണ് പോസ്റ്റ് പുറത്ത് വിട്ടത്.
ഇയാൾക്കെതിരെ നേരത്തെ വന്ന കേസും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് ദമ്പതികളെ ഉപദ്രവിക്കുകയും ചോദ്യം ചെയ്ത ഭർത്താവിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഭാര്യയുടെ കൂടെ സെൽഫി എടുത്ത കേസിൽ ഉൾപ്പെട്ട രണ്ട് പേരിൽ ഒരാളാണ് ഇയാൾ.നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ നേരത്തെ വന്ന ആരോപണവും എന്റെ കാസറ്റ് എന്ന പേജിൽ വന്നിരുന്നു. ഈയടുത്താണ് ഈ പേജ് വലിയ ജനശ്രദ്ധ നേടാൻ തുടങ്ങിയത്.
മുഖ്യധാര മാധ്യമങ്ങൾ കാണാതെ പോലെ പല ഗൗരവമുള്ള വിഷയങ്ങളും ഈ പേജിലൂടെ ചർച്ചയായി. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ വന്നിരുന്നു. അന്ന് പല സ്ത്രീകളും തുറന്ന് പറച്ചിലുകൾ നടത്തി. പ്രമുഖ സംവിധായകർക്കും നടൻമാർക്കുമെതിരെ കേസ് വന്നു. പ്രശ്ന കലുഷിതമായിരുന്നു മലയാള സിനിമാ രംഗത്തെ അന്നത്തെ സാഹചര്യം. അപ്പോഴൊന്നും അജ്മൽ അമീറിന്റെ പേര് ഉയർന്ന് വന്നിട്ടില്ല.
സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകളും വിമർശനങ്ങളും അജ്മൽ അമീർ നേരിടുന്നുണ്ട്. വിവാഹിതനാണ് അജ്മൽ അമീർ. രണ്ട് മക്കളുമുണ്ട്. പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ആരാധക വൃന്ദം സൃഷ്ടിക്കാൻ അജ്മലിന് സാധിച്ചു. അതേസമയം പിന്നീട് നായകനായി അധികം സിനിമകളിൽ നടനെ കണ്ടിട്ടില്ല. തമിഴിലും കൂടുതൽ വില്ലൻ വേഷങ്ങളാണ് ചെയ്തത്. നായകനായും സഹനായകനായും വില്ലനായുമെല്ലാം അജ്മൽ അമീർ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. നായക വേഷങ്ങളല്ലാതെ ക്യാരക്ടർ റോളുകൾ ചെയ്യാൻ താനിപ്പോൾ തയ്യാറല്ലെന്നാണ് അജ്മൽ അമീർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ajmalameer in voice chat controversy here is what happened