അപ്രതീക്ഷിതമായി വിടപറഞ്ഞ വേണ്ടപ്പെട്ടവരെ ഒന്നുകൂടി സ്വപ്നത്തിലെങ്കിലും കാണാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. മെന്റലിസം, ഹിപ്പ്നോട്ടിസം എന്നിവയിലൂടെ പലരും ഇപ്പോൾ അത് സാധിച്ചെടുക്കുന്നുമുണ്ട്. മരിച്ചുപോയവർ വീണ്ടും മുന്നിലെത്തുമ്പോൾ ചോദിക്കാനും പറയാനും കഴിയാതെ പോയ കാര്യങ്ങൾ ഹിപ്പ്നോട്ടിസത്തിലൂടെ പങ്കുവെക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്.
ഇപ്പോഴിതാ ഹിപ്നോട്ടിസത്തിലൂടെ തന്റെ അച്ഛനെ കാണാൻ നടത്തിയ ശ്രമത്തിന്റെ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് കൊല്ലം സുധിയുടെ മകൻ കിച്ചു. രണ്ട് വർഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. അന്ന് കിച്ചു പ്ലസ് ടു പഠനം കഴിഞ്ഞ് കോളേജ് പഠനത്തിനായി തയ്യാറെടുക്കുകയായിരുന്നു.
ഹിപ്നോട്ടിസത്തിലൂടെ വേണ്ടപ്പെട്ടവരെ വീണ്ടും കാണാനും സംസാരിക്കാനും ജീവിച്ചിരിക്കുന്നവർക്ക് കഴിയുമെന്ന് മനസിലാക്കിയാണ് കിച്ചുവും ഹിപ്നോട്ടിസം ട്രൈ ചെയ്തത്. ഹിപ്നോട്ടിസം നാളുകളായി പ്രാക്ടീസ് ചെയ്യുന്ന വിമൽ എന്നൊരാളാണ് കിച്ചുവിനെ അതിന് സഹായിച്ചത്. സുധിയുടെ കൊല്ലത്തെ തറവാട് വീട്ടിൽ വെച്ചായിരുന്നു ഹിപ്നോട്ടിസം പരീക്ഷിച്ചത്. ഹിപ്നോട്ടിസം ചെയ്യാൻ വേണ്ടി കുറേപ്പേരെ ഞങ്ങൾ സമീപിച്ചിരുന്നു.
വിമൽ എന്നൊരാളാണ് എന്നെ ഹിപ്നോട്ടൈസ് ചെയ്യാൻ പോകുന്നത്. അച്ഛനെ ഒന്ന് കാണണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇത് ചെയ്യുന്നത്. എനിക്ക് ഇത് വിശ്വാസമില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കിച്ചുവിന്റെ പുതിയ വ്ലോഗ് ആരംഭിക്കുന്നത്. കാണണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹിപ്നോട്ടിസം വർക്കാകും.
ഇമേജിനേഷനും ആവശ്യമാണ്. സഹകരണം വേണം. റെസിസ്റ്റ് ചെയ്യരുത്. പറയുന്നത് തന്നെ ശ്രദ്ധിക്കണം. അതിന് എതിരെ ചിന്തിച്ചാൽ ചിലപ്പോൾ വർക്കാവില്ല എന്നാണ് കിച്ചുവിന് ഹിപ്നോട്ടിസം ചെയ്യുന്ന വ്യക്തി നൽകിയ നിർദേശം. ഘട്ടം ഘട്ടമായിട്ടാണ് ഹിപ്നോട്ടിസം നടന്നത്. പക്ഷെ കിച്ചുവിന് അവന്റെ പ്രിയപ്പെട്ട അച്ഛനെ ഒരു മിന്നായം പോലെ കാണാൻ മാത്രമെ സാധിച്ചുള്ളു. ഒരുപാട് ട്രൈ ചെയ്തു... അച്ഛനെ കാണാൻ പറ്റിയില്ല. മിന്ന് മാഞ്ഞ് പോയി എന്നാണ് കിച്ചു പറഞ്ഞത്.
കിച്ചുവിന്റെ ഉപബോധ മനസ് റെസിസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് ഹിപ്നോട്ടിസം വർക്കാകാതെ പോയതെന്നാണ് വിമൽ പറഞ്ഞത്. എന്നാൽ കിച്ചുവിന്റെ വല്യമ്മ സുധിയുടെ രൂപം കാണുകയും ഇമോഷണലാവുകയും എല്ലാം ചെയ്തിരുന്നു. സുധിയുടേത് കാർ അപകട മരണമായിരുന്നു. കോഴിക്കോട് ഒരു പ്രോഗ്രം കഴിഞ്ഞ് തിരികെ വരുന്നതിന് ഇടയിലാണ് സുധിക്ക് അപകടം സംഭവിച്ചത്.
അന്ന് ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനുമെല്ലാം സാരമായി പരിക്കേറ്റിരുന്നു. അടുത്തിടെ ഹിപ്നോട്ടിസത്തിലൂടെ രേണു കൊല്ലം സുധിയെ വീണ്ടും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. സുധി വാഹനാപകടത്തിൽപ്പെട്ട് മരിക്കും മുമ്പ് ഇരുവരും തമ്മിൽ ചെറിയൊരു സൗന്ദര്യ പിണക്കമെല്ലാം ഉണ്ടായിരുന്നു. അന്ന് താൻ മെസേജ് അയക്കും പിണക്കം മാറ്റും മുമ്പ് സുധി മരണത്തിലേക്ക് വഴുതി വീണുവെന്നത് രേണുവിനെ എന്നേക്കും അലട്ടിയ കാര്യമായിരുന്നു.
അഭിമുഖം പകർത്താൻ എത്തിയ പെൺകുട്ടിയിലാണ് രേണു ഹിപ്നോട്ടിസത്തിലൂടെ സുധിയെ കണ്ടത്. സുധിയെ കണ്ടതും രേണു ഏറെ നേരം കെട്ടിപിടിച്ച് കരഞ്ഞു. അമ്മയുടെ വീഡിയോ കണ്ടതുകൊണ്ടാകണം ഹിപ്നോട്ടിസത്തിലൂടെ അച്ഛനെ കാണണമെന്ന ആഗ്രഹം കിച്ചുവിലും വന്നത്. സുധിയുടെ കുടുംബവീട്ടിലാണ് കിച്ചു ഇപ്പോൾ താമസിച്ച് പഠിക്കുന്നത്. രേണുവും സുധിയുടെ ഇളയ മകൻ റിഥുലും കോട്ടയത്തുള്ള സുധിലയത്തിലാണ് താമസം. അടുത്തിടെയാണ് കിച്ചു യുട്യൂബ് ചാനൽ ആരംഭിച്ചത്. നല്ലൊരു വരുമാനവും ജീവിതവും മെച്ചപ്പെടുത്താൻ കിച്ചുവിന് ഇപ്പോൾ സാധിക്കുന്നുണ്ട്. രേണു അഭിനയവും പ്രമോഷനുമായും സജീവമാണ്.
late actor kollam sudhi son kichu aka rahul shared his hypnotism vlog