നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം;പൊലീസ് കേസെടുത്തു

 നാദാപുരം ടർഫ്കോർട്ടിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം;പൊലീസ് കേസെടുത്തു
Oct 20, 2025 09:49 PM | By VIPIN P V

നാദാപുരം(കോഴിക്കോട്) : (www.truevisionnews.com) നാദാപുരം ടർഫ്ക്കോർട്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനത്തിൽ പരിക്കേറ്റു. കാക്കാറ്റിലെ കുരുന്നം കണ്ടി താഴെ കുനിയിൽ നിഹാൽ 17നാണ് മർദ്ദനത്തിൽ പരിക്കേറ്റത്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഞായർ വൈകിട്ട് ആറോടെ വരിക്കോളി ഒൻപത് കണ്ടം സ്വദേശി പുത്തലത്ത് രാഹിൽ മർദ്ദിച്ചു പരിക്കേൽപ്പിച്ചു എന്നാണ് പരാതി. നിഹാലിന്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.

ഇതിനിടെ കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എംഎസ്എഫ് പ്രവർത്തകരായ മൂന്ന് വിദ്യാർത്ഥികൾക്കും മർദ്ദനമേറ്റതായി പരാതി ഉണ്ട്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ നാദാപുരം യുസി ടറഫിലാണ് സംഭവം. സ്കൂളിലെ വിവിധ ബാച്ചുകൾ തമ്മിലുള്ള മത്സരം നടക്കുന്നതിനിടയിൽ മത്സരം സംബന്ധിച്ച് വിദ്യാർഥികൾ തമ്മിൽ ചെറിയ വാക്കേറ്റം നടന്നിരുന്നു.

സാധാരണ കളിക്കാർ തമ്മിലുള്ള വാക്കേറ്റം ആയിരുന്നു അത്. എന്നാൽ, വിവരമറിഞ്ഞ് സംഘടിതരായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കളി നടക്കുന്ന ടർഫിലേക്ക് ഇരച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് എംഎസ്എഫ് ആരോപിക്കുന്നു.

വരിക്കോളി ഒമ്പത് കണ്ടത്തിലെ പുത്തലത്ത് റാഹിൽ, തെരുവംപറമ്പിലെ ചെറുവലത് ഷാമിൽ,കളരിച്ചാലും റഫ് ഷാൻ എന്നീ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റാഹിലിന്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ വിദ്യാർത്ഥികൾ നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കുറ്റവാളികളെ അടിയന്തരമായി അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എംപി, യൂത്തിലേക്ക് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.

Police register case SFI activist assaulted at Nadapuram turf court

Next TV

Related Stories
പുതുജീവനേകി; നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി

Oct 20, 2025 10:31 PM

പുതുജീവനേകി; നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന് അഭിമാനമായി

നാദാപുരത്ത് അപകടത്തിൽ പരിക്ക് പറ്റിയ സഹജീവിയോട് കരുണ കാണിച്ച വിദ്യാർത്ഥികൾ നാടിന്...

Read More >>
കോഴിക്കോട് കായക്കൊടിയിൽ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Oct 20, 2025 10:02 PM

കോഴിക്കോട് കായക്കൊടിയിൽ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കായക്കൊടിയിൽ വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ്...

Read More >>
ടറഫിൽ സംഘർഷം; നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

Oct 20, 2025 07:57 PM

ടറഫിൽ സംഘർഷം; നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി

നാദാപുരത്ത് ഫുട്ബോൾ മത്സരത്തിന് എത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായി...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall