അടുത്തിടെയാണ് നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളത്തിന്റെ രോഗാവസ്ഥ പുറംലോകം അറിയുന്നത്. അവതാരക ലക്ഷ്മി നക്ഷ്ത്രയാണ് അതിന് ഒരു കാരണം. ലക്ഷ്മി നക്ഷത്രയ്ക്കൊപ്പം ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഉല്ലാസ് എത്തിയിരുന്നു. അന്നാണ് സ്ട്രോക്ക് വന്ന വിവരവും ഒരു വശത്തിനുണ്ടായ ബലക്ഷയത്തെ കുറിച്ചും നടൻ മനസ് തുറന്നത്. വലിയ സമ്പത്തികശേഷിയുള്ള കുടുംബാംഗമല്ല ഉല്ലാസ്.
എന്നാൽ നടന്റെ വീഡിയോ വൈറലായശേഷം സെലിബ്രിറ്റികൾ അടക്കമുള്ളവർ സഹായങ്ങൾ വാഗ്ദാനം ചെയ്ത് എത്തി. ലക്ഷ്മി നക്ഷത്രയാണ് ഇക്കാര്യം മീഡിയയോട് വെളിപ്പെടുത്തിയത്. കേരള ഉത്സവം 2025ൽ പങ്കെടുക്കാനെത്തിയതായിരുന്നു ലക്ഷ്മി നക്ഷത്ര. പുഷ്പാഞ്ജലി റെസീപ്റ്റുകളുടെ ഒഴുക്കാണ് ഉല്ലാസിന്റെ ഫോണിലേക്കെന്ന് ലക്ഷ്മി പറയുന്നു.
ആ ഒരു വീഡിയോ വന്നതിനുശേഷം ഒരുപാട് പോസിറ്റീവായിട്ടുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മഞ്ജു ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു. ഉല്ലാസ് ചേട്ടൻ വൈറ്റ് ഗോൾഡ് ഇനോഗറേഷന്റെ ഭാഗമായശേഷമാണ് തൊണ്ണൂറ് ശതമാനം ആളുകളിലേക്ക് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ എന്താണെന്നത് എത്തിയത്.
മഞ്ജു ചേച്ചി തനിക്ക് പറ്റുന്ന സഹായങ്ങൾ ചെയ്ത് തരാമെന്ന് ഓഫർ ചെയ്തു. നടൻ ബാല വിളിച്ചിട്ടുണ്ടായിരുന്നു. പക്രു ചേട്ടൻ, നാദിർഷ്ക്ക തുടങ്ങിയവരെല്ലാം വിളിച്ച് സഹായം വാഗ്ദാനം ചെയ്തു. ഇപ്പോൾ ചേട്ടന്റെ ഫിസിയോ തെറാപ്പി ചികിത്സ ചിലവ് ഈസി കുക്ക് എന്ന ബ്രാന്റ് ഏറ്റെടുത്തു. അങ്ങനെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ഈ വരുന്ന 28 ആം തിയ്യതി ഞാൻ ഉല്ലാസ് ചേട്ടനെ കാണാൻ പോകുന്നുണ്ട്. ഉല്ലാസേട്ടൻ ഇപ്പോൾ വാക്കിങ് സ്റ്റിക്കില്ലാതെ നടന്ന് തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് പുള്ളി ഹാപ്പിയാണ്. ഒരുപാട് പേരുടെ പ്രാർത്ഥന ഉല്ലാസേട്ടന് ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വൈഫ് എന്നെ വിളിച്ചിട്ട് ഒരുപാട് പുഷ്പാഞ്ജലികളുടെ റെസീപ്റ്റ് എനിക്ക് കാണിച്ച് തന്നു. ആരാണെന്ന് അറിയില്ല. പുഷ്പാഞ്ജലി നടത്തിയശേഷം ഉല്ലാസേട്ടന്റെ നമ്പറിലേക്ക് ആളുകൾ അതിന്റെ റെസീപ്റ്റ് അയക്കുന്നതാണ്. ആ പ്രാർത്ഥനകളായിരിക്കും പുള്ളിയെ പോസിറ്റീവാക്കി മാറ്റുന്നത്.
വൈകാതെ പഴയതുപോലെ പുലിക്കുട്ടിയായി ഉല്ലാസേട്ടനെ നമുക്ക് കാണാൻ സാധിക്കും എന്നുമാണ് ലക്ഷ്മി പറഞ്ഞു. ഉല്ലാസിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചശേഷം പൊതുവേദിയിൽ ഇമോഷണലായതിന്റെ പേരിലും ഉല്ലാസിനെ വിറ്റ് കാശുണ്ടാക്കാൻ ലക്ഷ്മി ശ്രമിക്കുന്നുവെന്ന തരത്തിലും കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകൾ കുറിക്കുന്നവർക്കുള്ള മറുപടിയും ലക്ഷ്മിയും നൽകി.
നല്ലൊരു പ്രവൃത്തിയുടെ ഭാഗമാകാൻ പറ്റിയതിൽ എനിക്ക് സന്തോഷമുണ്ട്. ഇതിന് മുമ്പ് പല നല്ല കാര്യങ്ങൾക്ക് ഇറങ്ങിയിട്ടും ആ സാഹചര്യത്തിൽ ചില കല്ലേറുകൾ കിട്ടി അല്ലേയെന്ന് മേയർ തന്നെ എന്നോട് ചോദിച്ചിരുന്നു. ഇമോഷൻസ് എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. ഞാൻ എപ്പോഴും വിചാരിക്കുന്ന ഒരു കാര്യമുണ്ട്. നമ്മൾ ഒരുപാട് മേക്കപ്പൊക്കെ ഇട്ട്... ചിലപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് താഴെ നിന്ന് പറയുന്നുണ്ടാകും കരയരുതെന്ന്.
അത്രത്തോളം മേക്കപ്പ് ചെയ്തിട്ടാകുമല്ലോ നമ്മൾ ഷോയിലേക്ക് കയറുന്നത്. പക്ഷെ എനിക്ക് ഇമോഷൻസ് കൺട്രോൾ ചെയ്യാൻ പറ്റാറില്ല. ഇമോഷൻസ് കൺട്രോൾ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. അത് ഭാരം പോലെ മനസിൽ തന്നെ വെക്കേണ്ടതില്ലല്ലോ. എന്താണോ ഇമോഷൻസ് അത് നമ്മൾ പുറത്ത് കാണിക്കുക. എല്ലാവരും ഉല്ലാസേട്ടന് വേണ്ടി പ്രാർത്ഥിക്കൂ എന്നും ലക്ഷ്മി പറഞ്ഞു.
lakshminakshathra finally reacted to ullas pandalam related hate comments