Oct 20, 2025 08:53 AM

(moviemax.in) മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് അജ്മല്‍ അമീര്‍. കഴിഞ്ഞ ദിവസം നടന്റെ ശബ്ദത്തിൽ ഒരു വിവാദ വോയിസ് ചാറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എൻറെ കാസറ്റ് എന്ന് പറയുന്ന ഒരു ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് അജിമലിൻറെ വീഡിയോ കോൾ പുറത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ വിവാദങ്ങളോട് പ്രതികരിച്ചിരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. തന്‍റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മൽ പറഞ്ഞു.

'വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയിസ് ഇമിറ്റേറ്റിങ്ങിനുമൊന്നും എന്നെയും എന്‍റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിച്ച് സര്‍വശക്തന്‍റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. കൃത്യമായി ഒരു മാനേജറോ ഒരു പി ആര്‍ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എന്‍റെ ഫാന്‍സുകാര്‍ തുടങ്ങി തന്ന സോഷ്യല്‍മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇന്നുമുതല്‍ എല്ലാ കണ്ടന്‍റുകളും എല്ലാ കാര്യങ്ങളും ഞാന്‍ മാത്രമായിരിക്കും നോക്കുന്നത്.

രണ്ട് ദിവസം മുന്‍പ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സ്നോഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു.

എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തിയത് ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ സ്വാന്ത്യനിപ്പിച്ചുകൊണ്ട് ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസേജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഒരായിരം നന്ദി', അജ്മൽ ആമിർ.

മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് അജ്മൽ അമീർ. 2007 ൽ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലൂടെയാണ് അജ്മൽ അമീർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഒരു വേനൽ പുഴയിൽ എന്ന ഗാനം താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു.

Actor Ajmal Ameer responds to controversial chat

Next TV

Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall