( moviemax.in) അർധരാത്രി മുതൽ കാവ്യ മാധവന്റെ ഫാൻ പേജുകളെല്ലാം നടിയുടെ പ്രിയപുത്രി മഹാലക്ഷ്മിയുടെ ഫോട്ടോകളും വീഡിയോകളും കൊണ്ട് നിറയുകയാണ്. ഏഴാം വയസിലേക്ക് കടന്നു ദിലീപിന്റേയും കാവ്യയുടേയും മാമാട്ടി. മാതാപിതാക്കളെയും ചേച്ചി മീനാക്ഷിയേയും പോലെ മാമാട്ടിയും ജനിച്ചപ്പോൾ മുതൽ ഒരു കൊച്ചു സെലിബ്രിറ്റി തന്നെയാണ്. കാവ്യ രാവിലെ തന്നെ മകൾക്ക് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. മഹാലക്ഷ്മിയുടെ മാത്രമല്ല കാവ്യയുടെ അമ്മ ശ്യാമള മാധവന്റെയും പിറന്നാളാണിന്ന്.
അമ്മയുടേയും മകളുടേയും പിറന്നാൾ ഒരു ദിവസമായതുകൊണ്ട് തന്നെ രണ്ടുപേരെയും ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു കാവ്യയുടെ ബെർത്ത് ഡെ സ്പെഷ്യൽ പോസ്റ്റ്. ഈ ദിവസത്തിന് ഇരട്ടി പ്രത്യേകതയുണ്ട്. കാരണം എന്റെ എല്ലാമെല്ലാമായ രണ്ട് ഹൃദയങ്ങളെ ആഘോഷിക്കുന്ന ദിവസമാണ്... എന്റെ അമ്മയും മകളും എന്നാണ് കാവ്യ കുറിച്ചത്.
കാവ്യയുടെ അമ്മയേയും മകളേയും അല്ല നടിയുടെ മൂന്ന് പ്രായത്തിലുള്ള വേർഷനുകളാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നതെന്നായിരുന്നു കമന്റുകൾ ഏറെയും. അമ്മ ശ്യാമളയുടെ തനിപകർപ്പാണ് കാവ്യ. മഹാലക്ഷ്മിയുടെ മുഖ സാദൃശ്യം ദിലീപുമായിട്ടാണെങ്കിലും കണ്ണുകൾ കാവ്യയുടേതാണ്. അതുകൊണ്ട് തന്നെ മാമാട്ടിയെ കാണുമ്പോൾ എല്ലാവരുടേയും ശ്രദ്ധ പോകുന്നതും ആ എക്സ്പ്രസീവായ കണ്ണുകളിലേക്കാണ്.
കാവ്യ ചേച്ചി അഭിനയം നിർത്തിയങ്കിലും ഭാവിയിലെ ഭദ്ര കൂടെ താഴെത്തന്നെ നിൽപ്പുണ്ട്. മൂന്ന് ജനറേഷനാണ് സൗന്ദര്യം കൈമാറി വരുന്നത്. എന്തൊരു യോഗമാണ് എന്നാണ് ഫോട്ടോയ്ക്ക് വന്ന കമന്റുകളിൽ ഒന്ന്. നിരവധി യുവനായികമാരെ എല്ലാ വർഷവും മലയാള സിനിമയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും കാവ്യയെ ഇന്നും മലയാളികൾ മിസ് ചെയ്യുന്നുണ്ട്. ഇതുവരെ കണ്ടതിൽ യുവനായികമാരിൽ മേക്കപ്പില്ലാതെയും മേക്കപ്പിലും ഇത്രക്കും സുന്ദരിയായ ഒരു നടി വേറെയില്ല എന്നിങ്ങനെ കാവ്യയുടെ ഫോട്ടോകൾക്ക് താഴെ വരുന്ന കമന്റുകൾ തന്നെ അതിന് ഉദാഹരണമാണ്. കാവ്യയുടെ ലക്കി ചാമാണ് മകൾ മഹാലക്ഷ്മി. വിവാഹം കഴിഞ്ഞ രണ്ട് വർഷത്തിനുശേഷമാണ് മഹാലക്ഷ്മി കാവ്യയുടെ ജീവിതത്തിലേക്ക് വരുന്നത്. കേസും വിവാദങ്ങളും കെട്ടടങ്ങിയതും മഹാലക്ഷ്മിയുടെ വരവിനുശേഷമാണ്.
മാത്രമല്ല കാവ്യയുടെ ലക്ഷ്യ പൂർവ്വാധികം ശക്തിയോടെ ഉയർത്തെഴുന്നേറ്റതും മാമാട്ടിയുടെ വരവിനുശേഷമാണ്. മീനാക്ഷിയും മഹാലക്ഷ്മിയും തന്നെയാണ് ലക്ഷ്യയുടെ പ്രധാന മോഡലുകളും. അച്ഛൻ മാധവൻ അടുത്തിടെയാണ് കാവ്യയെ വിട്ടുപോയത്. അതുകൊണ്ട് തന്നെ സ്വന്തം പിറന്നാളോ ഓണമോ ഒന്നും നടി ആഘോഷിച്ചിരുന്നില്ല.
അതേസമയം പതിവായി കുഞ്ഞനിയത്തിക്ക് പിറന്നാൾ ആശംസിക്കാറുള്ള മീനാക്ഷി ഇത്തവണ സോഷ്യൽമീഡിയ പോസ്റ്റുകളൊന്നും പങ്കുവെച്ചില്ല. മാമാട്ടിയെ മീനാക്ഷി മനപൂർവം മറന്നോ എന്നുള്ള ചോദ്യങ്ങളും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്. ഇത്തവണ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ദിലീപും കാവ്യയും മാത്രമാണ് വന്നത്. മഹാലക്ഷ്മിയും മീനാക്ഷിയും വന്നിരുന്നില്ല. കാരണം തിരക്കിയപ്പോൾ മീനാക്ഷി പുറത്താണെന്ന മറുപടിയാണ് കാവ്യ നൽകിയത്.
ചേച്ചി എന്നതിലുപരി അമ്മയുടെ സ്ഥാനമാണ് മീനാക്ഷിക്ക് മഹാലക്ഷ്മി നൽകിയിരിക്കുന്നത്. ഇരുവരും തമ്മിൽ പതിനാല് വയസിന്റെ വ്യത്യാസമുണ്ട്. 2018 ഒക്ടോബര്‍ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് താരദമ്പതികൾ മകൾക്ക് നൽകിയത്. ചെന്നൈയിലാണ് കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയും ദിലീപുമെല്ലാം ഇപ്പോൾ താമസിക്കുന്നത്.
മകൾ സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് കാവ്യ വീണ്ടും മോഡലിങ്ങിലേക്കും ബിസിനസിലേക്കും ശ്രദ്ധ കൊടുത്ത് തുടങ്ങിയത്. പൊതുപരിപാടികളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ദിലീപിന് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യങ്ങളിൽ സാന്നിധ്യമായി എത്തുന്നതും കാവ്യയാണ്. പക്ഷെ സിനിമയിലേക്ക് തിരിച്ചെത്തുമോ ഇല്ലയോ എന്നതിനെ കുറിച്ച് നടി എവിടേയും ഇതുവരെ മനസ് തുറന്നിട്ടില്ല.
why meenakshi dileep did not wish her sister mahalakshmi on birthday