( moviemax.in) ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന് മാതൃകയായ വ്യക്തിയാണ് നാദിറ മെഹ്റിൻ. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ നാദിറ മടിക്കാറില്ല. ട്രാൻസ് കമ്മ്യൂണിറ്റിക്കിടയിലെ തെറ്റായ ചില പ്രവണതകൾക്കെതിരെ സംസാരിക്കുകയാണ് നാദിറയിപ്പോൾ. നോർത്ത് ഇന്ത്യയിൽ നിന്ന് വരുന്ന ട്രാൻസ് വ്യക്തികളുടെ ചില രീതികൾ അംഗീകരിക്കാൻ പറ്റില്ലെന്ന് നാദിറ പറയുന്നു. ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
നോർത്ത് ഇന്ത്യയിലെ ട്രാൻസ് കമ്മ്യൂണിറ്റിയിലെ കൾച്ചർ നമുക്ക് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്തതാണ്. മക്കളായിരിക്കുന്നവർ അമ്മയെ നോക്കണം. അമ്മയ്ക്ക് സാമ്പത്തികമായിട്ട് ലാഭമുണ്ടാക്കിക്കൊടുക്കണം. പക്ഷെ കേരളത്തിൽ അതില്ല. നോർത്ത് ഇന്ത്യയിലെ ഏറ്റവും നല്ല കൾച്ചർ ഇവിടെ കൊണ്ട് വന്നു ഫോളോ ചെയ്യുന്നവർ ഇവിടെയുണ്ട്. അമ്മ-മകൾ റിലേഷൻ ഇവിടെയുണ്ട്. എനിക്കുമുണ്ട്. പക്ഷെ സാമ്പത്തികമായി ഒന്നും ചെയ്യേണ്ട. ഒരു ഫാമിലി ഉണ്ടാക്കുന്നുണ്ട്.
സർജറി ചെയ്യുന്ന സമയത്ത് ആ കുട്ടിയെ ഹെൽപ് ചെയ്യുന്നു. നാൽപതാമത്തെ ദിവസം ജൽസ ചടങ്ങ് ചെയ്ത് കൊടുക്കുന്നു. അതൊക്കെ ഒരു വ്യക്തിയുടെ സന്തോഷത്തിന് വേണ്ടി ബാക്കിയുള്ളവരുടെ ശ്രമം കൂടിയാണെന്നും നാദിറ മെഹ്റിൻ പറയുന്നു. നോർത്ത് ഇന്ത്യയിൽ നിന്ന് കുറച്ച് പേർ മെെഗ്രേറ്റ് ചെയ്ത് കേരളത്തിലേക്ക് വരുന്നുണ്ട്. ആലുവ, പെരുമ്പാവൂർ ഭാഗത്ത് താമസിക്കുന്നവർ. ചില വീഡിയോകൾ ഞാൻ കാണാറുണ്ട്. പക്ഷെ അവർ ഇവിടെ വന്ന് ഒന്ന് പറഞ്ഞ് രണ്ടാമത് വസ്ത്രം പൊക്കിക്കാണിക്കും.
എനിക്ക് ഇത്രയും ദേഷ്യമുള്ള വേറൊരു വിഷയം ഇല്ല. ഞങ്ങൾക്ക് ശപിക്കാനോ അനുഗ്രഹിക്കാനോ കഴിവില്ല. അതൊരു സങ്കൽപ്പം മാത്രമാണ്. ഇവിടെ ചില ട്രെയിനുകളിൽ ഇവരെ കാണേണ്ടി വരുമ്പോൾ വലിയ ബുദ്ധിമുട്ടാണ്. അത് എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ പറ്റിയാൽ അത്രയും നല്ലത്. കാരണം അത് ഞങ്ങളെ ബാധിക്കും. നാട്ടുകാർക്ക് അറിയില്ലല്ലോ അത് ഹിന്ദിക്കാരാണെന്ന്. അവർ ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് നല്ല ദേഷ്യമുണ്ടെന്നും നാദിറ പറഞ്ഞു. ട്രാൻസ് കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ അംഗീകരിക്കാൻ പറ്റില്ലെന്നും നാദിറ പറയുന്നുണ്ട്.
കൊട്ടാരക്കരയിൽ ഉണ്ടായ പ്രശ്നം വലിയ ബുദ്ധിമുട്ടുണ്ടാക്കി. അത് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല. പ്രാദേശിക തലത്തിൽ വ്യക്തികൾ തമ്മിലുണ്ടായ പ്രശ്നമാണ്. അവർക്കുണ്ടായ ബുദ്ധിമുട്ട് അവർ കാണിച്ചു. പക്ഷെ അങ്ങനെയായിരുന്നില്ല കാണിക്കേണ്ടത്. നിയമം കയ്യിലെടുക്കാനോ പൊലീസിനെ ആക്രമിക്കാനോ നമ്മൾ ഗുണ്ടകളൊന്നുമല്ല.
ഈ പ്രശ്നത്തിന്റെ പേരിൽ തനിക്കും സെെെബർ ബുള്ളിയിംഗ് നേരിട്ടു. അനാവശ്യമായി ട്രാൻസ് ജെൻഡർകാർഡ് ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നതിനോട് തനിക്ക് യോജിക്കാൻ പറ്റില്ലെന്നും നാദിറ മെഹ്റിൻ പറഞ്ഞു. സ്വന്തം അധ്വാനത്തിൽ വീട് വെക്കാനായതിന്റെ സന്തോഷത്തിലാണിപ്പോൾ നാദിറ.
വീടിന്റെ മുന്നിൽ ഇങ്ങനെ തലഉയർത്തി നിൽകുമ്പോൾ എവിടന്നോ ഒരു അഹങ്കാരം ഉള്ളിൽ തോന്നി. ജീവിക്കാനും അത് സ്വപ്നം കാണാനും തുടങ്ങീട്ട് അധികം കാലമായില്ല. ആ ഇടത്തു നിന്നും ഈ സ്വപനത്തിലേക്ക് ഇത്ര വേഗം എത്തിച്ചതിൽ പടച്ച റബ്ബിനോട് നന്ദി പറയുന്നു. പിന്ന എല്ലാത്തിനും കരുത്തു തന്ന കുടുംബത്തിനോടും.
വളരെ പെട്ടന്ന് തീരുമാനിച്ച ഈ പാലുകാച്ചാൽ പരുപാടിയിൽ എത്തിയ ഒത്തിരി പ്രിയപ്പെട്ടവരുണ്ട്. നന്ദി പറഞ്ഞാൽ അത് നിങ്ങൾക്കും എനിക്കും ബുദ്ധിമുട്ടാകും. അത് കൊണ്ട് അത് ഒഴിവാക്കുന്നു. സൈബർ അക്രമണങ്ങൾ ഇനിയും ഉണ്ടാകട്ടെ. നിങ്ങൾ എന്നെ പറ്റി വൃത്തികേടുകൾ ഇനിയും പറയു. ഞാൻ നിങ്ങക്ക് മുകളിൽ ഉയർന്നു പറന്ന് അത് കണ്ടു ആസ്വദിക്കാം എന്നാണ് നാദിറ അന്ന് വ്യക്തമാക്കിയത്.
nadiramehrin opens up about the concerns she had about her people