സന്തോഷ വാർത്ത വരുന്നു.....! ക്ഷേമ പെൻഷൻ 1800 രൂപയാക്കും; വർധന അടുത്ത മാസം മുതൽ

സന്തോഷ വാർത്ത വരുന്നു.....! ക്ഷേമ പെൻഷൻ 1800 രൂപയാക്കും; വർധന അടുത്ത മാസം മുതൽ
Oct 20, 2025 12:25 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. എന്നാൽ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം. ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി ഉയർത്തുക എന്നത് എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാ​ഗ്ദാനമായിരുന്നു. പക്ഷേ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ അതിനുള്ള നിർവാഹമില്ലെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം.

ഇടക്കാലത്ത് ആറു മാസത്തെ കുടിശ്ശിക കൊടുത്തുതീർക്കാനുള്ള നടപടികൾ നടന്നുവരികയാണ്. കുടിശ്ശിക കൊടുത്ത് തീർത്ത് ക്ഷേമ പെൻഷനിനുള്ള വർധനവാണ് ധനകാര്യവകുപ്പ് നടത്താൻ പോവുന്നത്. പ്രകടനപത്രികയിലെ വാ​ഗ്ദാനം 2500 രൂപയായിരുന്നു. എന്നാൽ പിണറായി സർക്കാരിൻ്റെ അവസാന വർഷത്തിലാണ് പെൻഷൻ കൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.


Welfare pension to be increased to Rs 1800 Increase from next month

Next TV

Related Stories
തണ്ടപ്പേരിനായി വില്ലേജിൽ ആറ് മാസം കയറിയിറങ്ങി; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

Oct 20, 2025 03:01 PM

തണ്ടപ്പേരിനായി വില്ലേജിൽ ആറ് മാസം കയറിയിറങ്ങി; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

പാലക്കാട് വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്‍ഷകന്‍...

Read More >>
കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Oct 20, 2025 02:21 PM

കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall