തളിപ്പറമ്പ് (കണ്ണൂർ): ( www.truevisionnews.com) തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കുപ്പം മദീന നഗറിലെ ഷാമിൽ (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 11 ഓടെ പുഷ്‌പഗിരിക്ക് സമീപമാണ് അപകടം സംഭവിച്ചത്.
മറ്റൊരു സംഭവത്തിൽ തുറവൂരില്‍ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ്സിടിച്ച് 12 വയസ്സുകാരന്‍ മരിച്ചു. വയലാര്‍ സ്വദേശി നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ (12) ആണ് മരിച്ചത്. ബൈക്കില്‍ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്നു. ദേശീയപാതയില്‍ പത്മാക്ഷികവലയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 8.30-നാണ് സംഭവം. പട്ടണക്കാട് ബിഷപ് മൂർ സ്കൂൾ 5-ാം ക്ലാസ് വിദ്യാർഥിയായിരുന്നു.
നിഷാദും ശബരീശന്‍ അയ്യനും ശബരീശന്റെ സഹോദരനും ഒന്നിച്ച് വയലാറില്‍നിന്ന് തുറവൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം. ബസ് ബൈക്കില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് വിടുകയും പിന്നിലിരുന്ന ശബരി അയ്യന്‍ പാതയില്‍ തെറിച്ചുവീണ് സ്വകാര്യ ബസ്സിനടിയില്‍പ്പെടുകയുമായിരുന്നു.
ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി ശബരീശന്‍ തല്‍ക്ഷണം മരിച്ചു. നിസ്സാര പരിക്കുകളോടെ നിഷാദും ശബരീശന്റെ സഹോദരനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
A young man dies tragically after his bike collided with the back of an auto-rickshaw in Taliparam Kannur