(moviemax.in) ദിയയുടേയും അഹാന കൃഷ്ണയുടേയും വ്ലോഗുകളിലൂടെയാണ് സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി സുധീർ ഘോഷ് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. കാനഡയിൽ സെറ്റിൽഡായ തൻവി നാല് വയസുകാരൻ ലിയാന്റെ അമ്മയാണ്. ഡിവോഴ്സിന്റെ പടിക്കൽ വരെ എത്തിയ ദാമ്പത്യം നിരന്തര പരിശ്രമത്തിലൂടെയാണ് തൻവി തിരികെ പിടിച്ചത്. ഇപ്പോൾ ഭർത്താവ് യോജിക്കും മകനുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന തൻവി പുതിയൊരു സന്തോഷ വാർത്ത പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ.
തൻവി വീണ്ടും അമ്മയാകുന്നു. പുതിയ വ്ലോഗിലൂടെയാണ് രണ്ടാമത്തെ പ്രഗ്നൻസി തൻവി റിവീൽ ചെയ്തത്. ഒന്നര മാസത്തിനുശേഷമാണ് ഞാൻ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഓണത്തിനാണ് അവസാന വ്ലോഗ് പങ്കിട്ടത്. പോസ്റ്റ് ചെയ്യാത്തതിന് ചില കാരണങ്ങളുണ്ട്. പലരും മെസേജ് അയച്ച് ചോദിച്ചു ഞാനും യോജിയും വീണ്ടും സെപ്പറേറ്റഡായോ. അതുകൊണ്ടാണോ വീഡിയോ ഇടാത്തതെന്ന്. അതുകൊണ്ട് ഒന്നും അല്ല. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളും ഇല്ല. വയ്യാത്തതുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് തൻവിയുടെ വ്ലോഗ് ആരംഭിക്കുന്നത്. കിറ്റിന്റെ സഹായത്തോടെ പ്രഗ്നൻസി ടെസ്റ്റ് ചെയ്യുന്നതിന്റേയും കുടുംബവുമായും ബന്ധുക്കളുമായും സന്തോഷം പങ്കിടുന്നതിന്റെ വീഡിയോയുമെല്ലാം ഇരുവരും വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രഗ്നൻസി ടെസ്റ്റ് പേടിയോടെയാണ് ചെയ്തത്. നെഞ്ച് ഇടിക്കുന്നുണ്ടായിരുന്നു. ലിയാനും ഞങ്ങളുടെ ഫസ്റ്റ് ട്രൈയിൽ ഉണ്ടായ കുഞ്ഞാണ്. ഒറ്റ ട്രൈയിൽ നടക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. കുറേ വർഷങ്ങൾ കഴിഞ്ഞല്ലോ. വേറൊരു കുഞ്ഞ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ശ്രമിച്ച് നോക്കി.
കുറച്ച് ദിവസമായി പതിവില്ലാതെ നേരത്തെ ഞാൻ ഉറങ്ങുന്നുണ്ടായിരുന്നു. പോരാത്തതിന് ലോവർ ബാക്ക് പെയിനും ചെസ്റ്റ് പെയിനും എല്ലാം ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് പ്രഗ്നൻസി ടെസ്റ്റിന്റെ കിറ്റ് വാങ്ങിയത്. ഇപ്പോൾ നിരന്തരം ചൂയിംഗം ചവച്ചുകൊണ്ടാണ് നടക്കുന്നത്. ഛർദ്ദിയും അതുമായി ബന്ധപ്പെട്ടുള്ള കരച്ചിലും എല്ലാമുണ്ട്. ആദ്യത്തെ പ്രഗ്നൻസിയെക്കാൾ വളരെ ബുദ്ധിമുട്ടേറിയതാണ് ഇതെന്നാണ് തോന്നുന്നത്.
കഴിഞ്ഞ പ്രാവശ്യം ഇത്രയും അനുഭവിച്ചിട്ടില്ല. യോജി ഉള്ളതുകൊണ്ട് ഞാൻ ജീവിച്ച് പോകുന്നു. പക്ഷെ ലിയാന് ഞാൻ തന്നെ എല്ലാം ചെയ്യണമെന്ന നിർബന്ധമാണ്. ഞാൻ അടുത്തുണ്ടെങ്കിൽ എല്ലാം അമ്മ ചെയ്യണമെന്ന നിർബന്ധമാണ്. മരുന്നൊന്നും ഛർദ്ദിക്ക് ഏൽക്കുന്നില്ല. സോഡ നാരങ്ങ വരെ പരീക്ഷിച്ചു. പക്ഷെ പ്രയോജനമുണ്ടായില്ല. പച്ചവെള്ളം കുടിച്ചാൽ പോലും ഛർദ്ദിക്കും. ജോലിക്ക് ഞാൻ പോകുന്നുണ്ട്. അവിടെ പോയാലും ഛർദ്ദിയാണ്. ഇന്ത്യൻ ഫുഡും എനിക്ക് കഴിക്കാൻ പറ്റുന്നില്ല. എരിവ് എന്ത് കഴിച്ചാലും ഛർദ്ദിക്കും. പ്ലയിൻ ഫുഡ് കഴിക്കാം. എണ്ണയുടെ സ്മെൽ പോലും പറ്റുന്നില്ല. മധുരം കഴിക്കാം തൻവി പറയുന്നു. ഞാനാണ് ഇപ്പോൾ ഡ്രൈവ് ചെയ്യുന്നതും തൻവി എല്ലായിടത്തും കൊണ്ടുപോകുന്നതും.
വീട്ടുകാരോടും ബെസ്റ്റ്ഫ്രണ്ട്സിനോടും എല്ലാം പറഞ്ഞു. വളരെ പെട്ടന്ന് ആയിപ്പോയോയെന്ന ചോദ്യം വരുന്നുണ്ട്. പക്ഷെ ഞങ്ങൾ ഹാപ്പിയാണ്. ആലോചിച്ച് എടുത്ത തീരുമാനമാണ്. സംസാരിച്ച് എടുത്ത തീരുമാനമാണ്. ലിയാനും നല്ല ഹാപ്പിയാണ്. കുട്ടികൾ തമ്മിൽ ഒരുപാട് പ്രായ വ്യത്യാസം വരരുത് എന്ന് ഞങ്ങൾക്കുണ്ടായിരുന്നു. ആദ്യത്തെ പ്രഗ്നൻസിക്ക് തൻവിക്കൊപ്പം ഞാനുണ്ടായിരുന്നില്ല. അതിന്റെ കുറവ് എനിക്കിൽ പരിഹരിക്കാൻ അവസരം കിട്ടും.
മൂഡ്സ്വിങ്സ് എന്താണെന്ന് ഞാൻ പഠിച്ചു. തൻവിക്ക് മൂന്ന് മാസം ആകാറായി ഇനയുള്ള മാസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമെന്ന് യോജിയും പറഞ്ഞു. ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നപ്പോഴാണ് തൻവി കാനഡയിലേക്ക് വന്നത്. യോജി പക്ഷെ സൗദിയിലായിരുന്നു. പ്രസവ സമയത്ത് അടക്കം തൻവിക്ക് ആരും സഹായമായി ഉണ്ടായിരുന്നില്ല. പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വെച്ചുകൊണ്ടാണ് തൻവി അന്ന് ജോലിക്ക് പോയി വരുമാനം കണ്ടെത്തിയിരുന്നത്.
diyakrishna cousin tanvi sudheer ghosh revealed her second pregnancy