ചക്കപ്പഴം പരമ്പരയിലെ താരം റാഫിയുടെ പ്രിയസഖി എന്ന പേരിലാണ് മഹീന മുന്നയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും അടുത്തിടെയാണ് വേർപിരിഞ്ഞത്. ആരാധകർക്കും അതൊരു വലിയ ഷോക്കായിരുന്നു. ഇപ്പോൾ റാഫി തന്റെ കരിയറിനാണ് ശ്രദ്ധ കൊടുക്കുന്നത്. സിനിമയും സീരിയലുകളും സ്റ്റേജ് ഷോകളുമെല്ലാമായി റാഫി തിരക്കിലാണ്. മഹീന ദുബായിൽ ജോലി ചെയ്യുകയാണ്.
ദുബായിലെ ജോലിക്കൊപ്പം യുട്യൂബ് വ്ലോഗിങ്ങുമായും മഹീന സജീവമാണ്. അടുത്തിടെ നാട്ടിൽ അവധിത്ത് വന്ന വിശേഷങ്ങളും മഹീന തന്റെ വ്ലോഗുകളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് ദുബായിലേക്ക് ജോലിക്കായി വന്നുവെന്നും ആദ്യ ജോലിയെ കുറിച്ചും ആദ്യ ശമ്പളത്തെ കുറിച്ചും പുതിയ വീഡിയോയിലൂടെ മനസ് തുറന്നിരിക്കുകയാണ് മഹീന.
ദുബായിലേക്ക് ജോലി ശ്രമിക്കാൻ ആദ്യം തന്നോട് പറഞ്ഞത് മുൻ ഭർത്താവ് റാഫിയാണെന്നും മഹീന പറയുന്നു. എനിക്ക് താൽപര്യമുള്ളതുകൊണ്ടാണ് ഞാൻ യുഎഇയിലേക്ക് ജോലിക്കായി വന്നത്. പതിനാറ് വയസ് മുതൽ സ്വന്തം കാലിൽ നിൽക്കുന്നയാളാണ് ഞാൻ. ദുബായിൽ വന്നിട്ട് രണ്ട് വർഷമായി. ഇവിടെ വന്ന് ജോലി ചെയ്യണമെന്ന പ്ലാൻ അതിന് മുമ്പ് എനിക്ക് ഉണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ദുബായ് വിസിറ്റ് ചെയ്തിരുന്നു.
നീ നന്നായി പഠിച്ച് കഴിഞ്ഞാൽ ഭാവിയിൽ ഇവിടെ വന്ന് ജോലി ചെയ്യാമെന്ന് അന്ന് ഉമ്മ പറയുമായിരുന്നു. അന്നും ഇവിടെ വന്ന് ജോലി ചെയ്യണമെന്ന ചിന്ത എന്റെ മനസിൽ ഉണ്ടായിരുന്നില്ല. എന്നാൽ രണ്ട് വർഷം മുമ്പ് എന്റെ മുൻ ഭർത്താവ് എന്നോട് പറഞ്ഞു യുഎഇയിൽ പോയി ജോലി ചെയ്യുന്നുവെങ്കിൽ ചെയ്തോളൂവെന്ന്. പക്ഷെ ഞാൻ ഒറ്റമോളാണ്. അതുകൊണ്ട് തന്നെ ഉമ്മ സമ്മതിക്കുന്നില്ലായിരുന്നു. ഇവിടെ വന്ന് ജോലി ചെയ്യുന്നതിനെ എതിർത്തിരുന്നു. പിന്നീട് കുറേ നിർബന്ധിച്ചപ്പോൾ ഉമ്മ എന്റെ ഇഷ്ടത്തിന് ഒപ്പം നിന്നു. വന്ന സമയത്ത് യുഎഇ എന്ന രാജ്യത്തെ കുറിച്ചോ ജോലി എങ്ങനെ അന്വേഷിക്കണം, ഏത് ജോലി ചെയ്യണം എന്നതിനെ കുറിച്ചൊന്നും അറിവില്ലായിരുന്നു.
ബികോം ഫിനാൻസിൽ എനിക്ക് ഡിഗ്രിയുണ്ട്. അക്കൗണ്ട്സിൽ കേറാനാണ് ആദ്യം പലരും സജസ്റ്റ് ചെയ്തു. പക്ഷെ ഏതെങ്കിലും ജോലിക്ക് കയറുക എന്നതിലുപരി എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശം. ആത്മസംതൃപ്തി വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. രണ്ട് മാസത്തെ വിസിറ്റിങ് വിസയിലാണ് വന്നത്. പതിനായിരം രൂപ ചിലവായി. ഒപ്പം ടിക്കറ്റിന് 25000 രൂപ ചിലവായി. കൂടാതെ 2000 ദർഹം നാട്ടിൽ നിന്ന് തന്നെ ചെയ്ഞ്ച് ചെയ്ത് കയ്യിൽ കരുതിയിരുന്നു.
കൂടാതെ റൂമിന് വേണ്ടി 600 ദർഹവും കയ്യിൽ സൂക്ഷിച്ചിരുന്നു. ദുബായിൽ എന്റെ കുടുംബക്കാരുണ്ടെങ്കിലും അവരെ ആശ്രയിക്കാതെയാണ് ഞാൻ നിന്നത്. കൂടാതെ ദുബായിൽ നിന്നും ചില നല്ല ആളുകളുടെ സഹായം റൂം, ജോലി എന്നിവ കണ്ടുപിടിക്കാൻ എനിക്ക് കിട്ടി. ടോണി ചേട്ടന്റെ പേരാണ് അതിൽ എടുത്ത് പറയേണ്ടത്. ദുബായിൽ വന്ന ആദ്യ ദിവസം കസിന്റെ ഒപ്പമാണ് താമസിച്ചത്. പിന്നീട് ബെഡ് സ്പേസ് എടുത്ത് മാറുകയായിരുന്നു.
യുഎഇയിൽ വന്നശേഷം പ്രമോഷന് വേണ്ടി നിരവധിപേർ സമീപിക്കുന്നുണ്ട്. നാട്ടിൽ വെച്ച് ഞാൻ മേക്കപ്പ് പഠിച്ചിരുന്നു. അതുകൊണ്ട് തന്നെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യാനുള്ള അവസരം സലൂണുകളിൽ അന്വേഷിച്ചു. ഷാർജയിലാണ് ഞാൻ താമസിക്കുന്നത്. മെട്രോ ഉപയോഗിക്കാൻ പോലും പഠിച്ചത് ദുബായിൽ വന്നശേഷമാണ്. സലൂണിൽ ആദ്യം മാനേജറായിട്ടാണ് ജോലി ചെയ്തത്.
ജോലി സമയം എനിക്ക് ബുദ്ധിമുട്ടായി. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയാൽ രാത്രി പതിനൊന്ന് മണി വരെ ജോലി ചെയ്യണം. 1500 ദർഹമായിരുന്നു എനിക്ക് ആദ്യം കിട്ടിയ ശമ്പളമെന്നും മഹീന പറഞ്ഞു. വിവാഹമോചനം പരസ്യപ്പെടുത്തിയപ്പോൾ ഏറ്റവും വിമർശനം കേട്ടതും മഹീനയ്ക്കായിരുന്നു.
Rafi was the first to say..! Ex-husband objects to working in Dubai?; Started as a manager in a salon; Mahina