(moviemax.in) പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന 'ഡ്യൂഡ്' എന്ന ചിത്രം നാളെ തിയേറ്ററുകളിൽ റിലീസിനെത്തുകയാണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടി സംവിധായകനും നടനുമായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക പിന്തുണയുണ്ട്. പ്രദീപ് എഴുതി സംവിധാനം ചെയ്ത 'കോമാലി', 'ലൗവ് ടുഡേ' എന്നീ സിനിമകൾ വൻ വിജയമായിരുന്നു. അദ്ദേഹം നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' എന്നീ ചിത്രങ്ങളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
ഇപ്പോൾ 'ഡ്യൂഡി'ന്റെ റിലീസിനായി എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ പ്രദീപ് രംഗനാഥൻ മമിതയുടെ കവിളിൽ നുള്ളുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതുമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇത് സിനിമയിലെ ഒരു രംഗം പുനരാവിഷ്‌കരിച്ചതാണെന്നാണ് സൂചന. ചിത്രത്തിലെ സംഭാഷണമായ 'ഇതത്ര ക്യൂട്ട് അല്ല' എന്ന് മമിത പറയുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോയ്ക്ക് താഴെ ധാരാളം പേർ കമെന്റുകൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നുണ്ട്.
'Not so cute'; Pradeep Ranganathan pinches Mamita's cheek and grabs her hair, video goes viral