(moviemax.in) കൊല്ലം സുധിയുമായി വർഷങ്ങളോളം സൗഹൃദം പുലർത്തിയിരുന്ന ഒരാളാണ് മേക്കപ്പ് ആർട്ടിസ്റ്റായ സൂര്യ ഇഷാനും. മിമിക്രി റിയാലിറ്റി ഷോകളിൽ ഒരുമിച്ച് മത്സരിച്ചിരുന്ന കാലത്താണ് സുധിയുമായി സൂര്യയ്ക്ക് സൗഹൃദം ഉടലെടുത്തത്. സൂര്യ പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റായി മാറി. ഇപ്പോഴിതാ രേണുവിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂര്യ.
''എന്റെ മിമിക്രി ജീവിതത്തിന്റെ തുടക്കത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് സുധി ചേട്ടൻ. അങ്ങനൊരു ബന്ധമാണ് സുധിച്ചേട്ടനും ഞങ്ങളുമായി ഉള്ളത്. സുധിച്ചേട്ടന്റെ ജീവിതത്തിലെ ഓരോ ഏറ്റക്കുറച്ചിലുകളും കണ്ടൊരാളാണ് ഞാൻ. സുധി ചേട്ടന്റെ വളർച്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് രേണു ചേച്ചി.
എനിക്ക് രേണുവിനെ പേഴ്സണലായി അറിയാം. ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ കോൺടാക്ടില്ല എന്നേ ഉള്ളൂ. രേണു ചേച്ചി ഈ ഒരു പ്ലാറ്റ്ഫോമിലേക്ക്, കലാരംഗത്തേക്ക് വന്നതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം എനിക്ക് അവരെ പണ്ട് മുതൽ അറിയാം.
ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് രേണുച്ചേച്ചി. അങ്ങനൊരാൾക്ക് നല്ലൊരു പ്ലാറ്റ്ഫോമും നല്ല രീതിയിൽ മുന്നോട്ട് ജീവിക്കാനും ഒരു സ്പേസ് കിട്ടിയെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പിന്നെ അവർ അല്ല ആദ്യത്തെ വിധവ.
പലരും അവരെ പറയുന്നതും ടാഗ് ചെയ്യുന്നതും അവർ ഒരു വിധവയായതുകൊണ്ടല്ലേ എന്നാണ്. അങ്ങനൊരു ടാഗ് ലൈൻ കൊടുക്കേണ്ട ആവശ്യമില്ല. അവർ ജീവിക്കാനാണ് സ്ട്രഗിൾ ചെയ്യുന്നത്. അതിനിടയിൽ അവർ ജീവിതം ആസ്വദിക്കുന്നു'', സൂര്യ പറഞ്ഞു.
Now suryaishaan has come forward with a response about Renu.