ലാലേട്ടൻ ന്നാ സുമ്മാവാ...! മുണ്ടും മടക്കി കുത്തി 'എന്താ മോനെ ദിനേശ..' എന്ന് ഋഷഭ് ഷെട്ടി; 'സബാഷ്' പറഞ്ഞ് കയ്യടിച്ച് അമിതാഭ് ബച്ചൻ

ലാലേട്ടൻ ന്നാ സുമ്മാവാ...! മുണ്ടും മടക്കി കുത്തി 'എന്താ മോനെ ദിനേശ..' എന്ന് ഋഷഭ് ഷെട്ടി; 'സബാഷ്' പറഞ്ഞ് കയ്യടിച്ച് അമിതാഭ് ബച്ചൻ
Oct 14, 2025 01:57 PM | By Athira V

(moviemax.in) തെന്നിന്ത്യൻ സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ചിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധായകനായും രചയിതാവായും അഭിനേതാവായും നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിൽ അടക്കം വൻ പടയോട്ടം നടത്തുകയാണ്. എങ്ങും കാന്താരയാണ് സംസാര വിഷയവും. ഇപ്പോഴിതാ കാന്താര 2ന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ സാക്ഷാൽ അമിതാഭ് ബച്ചന് മുന്നിലും എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. കോൻ ബനേഗ ക്രോർപതി സീസൺ 17ലാണ് ഋഷഭ് അതിഥിയായി എത്തിയത്. അമിതാഭ് ബച്ചന്റെ പിറന്നാൽ ദിനമായ ഒക്ടോബർ 11ന് ആയിരുന്നു ഇത്.

https://x.com/Muzammil2255/status/1977964867178188962

ഇപ്പോഴിതാ കോൻ ബനേഗ ക്രോർപതിയിലെ ഒരു രം​ഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ അനുകരിക്കുന്ന ഋഷഭ് ഷെട്ടിയുടെ വീഡിയോയാണ്. മുണ്ടും മടക്കി കുത്തി 'എന്താ മോനേ ദിനേശ' എന്ന ക്ലാസിക് ഡയ​ലോ​ഗ് പറയുകയാണ് ഋഷഭ്. ഇത് കേട്ടതും സദസിലുള്ളവരും അമിതാഭ് ബച്ചനും നിറകയ്യടിയോടെ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. സബാഷ് എന്ന് പറഞ്ഞാണ് അമിതാഭ് ബച്ചന്റെ കയ്യടി. വീഡിയോ പുറത്തുവന്നതോടെ മോഹൻലാൽ ആരാധകർ ഇതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഒക്ടോബർ 2ന് ആയിരുന്നു കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയത്. കാന്താര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പ്രിക്വൽ ആയതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകർ. ആ പ്രതീക്ഷ ഋഷഭ് ഷെട്ടി പഴാക്കിയില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നു. റിലീസ് ചെയ്ത് 11 ദിവസത്തിൽ 614.30 രൂപ കാന്താര 2 കളക്ട് ചെയ്തുവെന്നാണ് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.

Rishabh Shetty turned his head and said,

Next TV

Related Stories
വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

Oct 13, 2025 03:24 PM

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59'...

Read More >>
ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

Oct 13, 2025 01:08 PM

ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ്...

Read More >>
ഉളുപ്പില്ലേ....? ബാത്ത് ടൗവ്വലിൽ പ്രിയങ്ക മോഹന്റെ ചിത്രങ്ങൾ ലീക്ക് എന്ന് പ്രചാരണം; എല്ലാം വ്യാജമെന്ന് നടി

Oct 12, 2025 02:33 PM

ഉളുപ്പില്ലേ....? ബാത്ത് ടൗവ്വലിൽ പ്രിയങ്ക മോഹന്റെ ചിത്രങ്ങൾ ലീക്ക് എന്ന് പ്രചാരണം; എല്ലാം വ്യാജമെന്ന് നടി

ബാത്ത് ടൗവ്വലിൽ പ്രിയങ്ക മോഹന്റെ ചിത്രങ്ങൾ ലീക്ക് എന്ന് പ്രചാരണം; എല്ലാം വ്യാജമെന്ന്...

Read More >>
ദൈവമേ ഇങ്ങേരിത്...! രാജമൗലി ബാഹുബലി ആയാൽ മതിയായിരുന്നു; വൈറലായി സംവിധായകന്റെ വീഡിയോ

Oct 11, 2025 05:27 PM

ദൈവമേ ഇങ്ങേരിത്...! രാജമൗലി ബാഹുബലി ആയാൽ മതിയായിരുന്നു; വൈറലായി സംവിധായകന്റെ വീഡിയോ

രാജമൗലി ബാഹുബലി ആയാൽ മതിയായിരുന്നു; വൈറലായി സംവിധായകന്റെ...

Read More >>
നടി തൃഷ വിവാഹിതായാവുന്നു? വരന്‍  ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയെന്ന് സൂചന

Oct 10, 2025 11:15 AM

നടി തൃഷ വിവാഹിതായാവുന്നു? വരന്‍ ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയെന്ന് സൂചന

നടി തൃഷ വിവാഹിതായാവുന്നു? വരന്‍ ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയെന്ന് സൂചന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall