ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു, നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല, ജിഷിൻ പറഞ്ഞത് ശരിയാണ്!
Oct 14, 2025 01:40 PM | By Athira V

(moviemax.in) കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യപ്പെട്ടശേഷം ഏറ്റവും കൂടുതൽ ബിബി പ്രേക്ഷകർ ചർച്ച ചെയ്യുന്നത് അനീഷിനോട് ഷാനവാസ് കാണിക്കുന്ന ഫെയ്ക്ക് ഫ്രണ്ട്ഷിപ്പാണ്. അനീഷ് തനിക്ക് ഏറെ പ്രിയപ്പെട്ടയാളാണ്, സുഹൃത്താണ് എന്നൊക്കെ നിരന്തരം ഷാനവാസ് പറയാറുണ്ടെങ്കിലും ​ഗെയിമിന്റെ ഭാ​ഗമായി മാത്രമാണ് ആ സൗഹൃദം ഷാനവാസ് നിലനിർത്തുന്നതെന്ന അഭിപ്രായം ഹൗസിലെ പല അം​ഗങ്ങൾക്കും പ്രേക്ഷകർക്കുമുണ്ട്.

കാരണം അനീഷിന്റെ ​ഗെയിം ഇല്ലാതാക്കാനായും സൗഹഹൃദത്തിൽ തളച്ചിട്ട് ​പിന്നോട്ട് വലിക്കാനുമായി ഷാനവാസ് പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സുഹൃത്തിന്റെ പ്രവൃത്തികളല്ല ഷാനവാസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകാറുള്ളത്. അടുത്തിടെ ഹൗസിലേക്ക് ​ഗസ്റ്റായി മുൻ ബി​ഗ് ബോസ് വിജയി സാബുമോൻ വന്നപ്പോൾ അനീഷുമായി വാക്ക് തർക്കം നടന്നിരുന്നു.  അന്നും സാബുമോനൊപ്പം ചേർന്ന് അനീഷിനെ വിമർശിക്കാനാണ് ഷാനവാസ് ശ്രമിച്ചത്. സമാനമായ നിരവധി പ്രവൃത്തികൾ വേറെയും ഷാനവാസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ ഷനീഷ് കോമ്പോയ്ക്ക് നിരവധി ​ആരാധകരുണ്ടായിരുന്നു. ഷോയുടെ അവതാരകൻ മോഹൻലാൽ തന്നെ മുൻകൈ എടുത്ത് ഒരു എപ്പിസോഡിൽ ഇരുവരുടേയും ഫ്രണ്ട്ഷിപ്പിനെ ബൂസ്റ്റപ്പ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഷാനവാസ് അത് സ്വന്തം നിലനിൽപ്പിന് വേണ്ടി ഉപയോ​ഗിച്ചുവെന്ന് മനസിലാക്കിയ മോഹൻലാൽ തന്നെ കഴിഞ്ഞ ദിവസം അത് പൊളിച്ചുകൊടുത്തു. ഷാനവാസിന്റെ ഫേക്ക് ഫ്രണ്ട്ഷിപ്പ് അനീഷിന് കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ കാണിച്ച് കൊടുത്തു. ഇരുവരും ഇത്തവണത്തെ എവിക്ഷൻ പ്രക്രിയയിൽ‌ ഉൾപ്പെട്ടിട്ടുണ്ട്. 

ആര് ഹൗസിൽ തുടരണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അനീഷ് ഷാനവാസിന്റെ പേരാണ് പറഞ്ഞത്. ഒരുപാട് ലക്ഷ്യങ്ങൾ വെച്ച് വന്നിട്ടുള്ളയാളാണ് ഷാനവാസ്. എനിക്ക് ഷാനവാസിനോട് ഒരു സോഫ്റ്റ് കോണറുണ്ട്. അതിനാൽ ഷാനവാസ് സെയ്ഫ് ആകണമെന്നാണ് എന്റെ ആ​ഗ്രഹം എന്നാണ് അനീഷ് പറഞ്ഞത്. ഇതേ ചോദ്യം മോഹൻലാൽ ഉടൻ തന്നെ ഷാനവാസിനോടും ചോദിച്ചു.

പക്ഷെ അനീഷിന്റെ പേര് പറയാതെ അനുമോളുടെ പേരാണ് ഷാനവാസ് പറഞ്ഞത്. എന്തുകൊണ്ട് അനീഷിന്റെ പേര് പറഞ്ഞില്ലെന്ന് ചോദിച്ചപ്പോഴാണ് ഷാനവാസ് വേ​ഗം അനു എന്നത് തിരുത്തി അനീഷ് എന്ന് പറഞ്ഞത്. എന്തുകൊണ്ട് അനീഷിന്റെ പേര് പറയാൻ മറന്നുവെന്ന് ചോദിച്ചപ്പോൾ മുട്ടാപ്പോക്ക് ന്യായങ്ങൾ പറയുകയാണ് ഷാനവാസ് ചെയ്തത്.

വീഡിയോ വൈറലായതോടെ ആളുകളുടെ ഇമോഷൻസിനെ ​ഗെയിമിനായി ഉപയോ​ഗിക്കുന്നതിന് ഷാനവാസിന് എതിരെയാണ് പ്രേക്ഷക പ്രതികരണങ്ങൾ വന്നത്. ഷാനവാസ്‌ ഇപ്പോഴാണ് നിങ്ങൾ ശെരിക്കും തോറ്റത്, അനീഷിനെ ആർക്കും മനസിലാക്കാൻ സാധിച്ചിട്ടില്ല സത്യത്തിൽ അദ്ദേഹം ഒരു പാവമാണ്, ലാലേട്ടൻ വളരെ ഈസിയായി ഷാനവാസിന്റെ ചിന്താ​ഗതി പുറത്ത് കൊണ്ടുവന്നു. ഇപ്പോൾ ഉറപ്പായി ഷാനവാസ് പക്ക ഫേക്കാണെന്ന്, പാവം അനീഷ് ഗെയിമായാലും ലൈഫായാലും മനുഷ്യന്റെ അവസ്ഥ ഇതുതന്നെ, ജിഷിൻ പറഞ്ഞത് ശരിയാണെന്ന് ഷാനവാസ് തെളിയിച്ചു.

ഷാനവാസ് അനീഷിനോട് കാണിക്കുന്നത് ഫേക്ക് ഫ്രണ്ട്ഷിപ്പ് ആണെന്ന് മനസിലായി. എന്ത് ഗെയിം ആണെന്ന് പറഞ്ഞാലും ആരോടും ഇങ്ങനെ ഒന്നും ഫേക്ക് ചെയ്യാതെ ഇരിക്കുക. നമുക്ക് പ്രിയപ്പെട്ടവർക്ക് നമ്മൾ പ്രിയപ്പെട്ടവരാകണമെന്നില്ല. 

ഷാനവാസ്‌ വീണിടത്ത് കിടന്ന് ഉരുളുന്നു. പക്ഷെ ഷാനവാസ്‌ എന്തൊക്കെ കാണിച്ചിട്ടും അനീഷിന് ഷാനവാസിനോട് നിസ്വാർത്ഥമായ സ്നേഹമാണുള്ളതെന്ന് വ്യക്തമാണ് എന്നിങ്ങനെയാണ് കമന്റുകൾ. തുടക്കത്തിൽ ആരുമായും സൗഹൃദം വെക്കാതെ ഒറ്റയ്ക്ക് നിന്നായിരുന്നു അനീഷ് ​ഗെയിം കളിച്ചിരുന്നത്. പിന്നീടാണ് പതിയെ ഷാനവാസ് അനീഷിന്റെ ഇഷ്ടം പിടിച്ച് പറ്റിയത്. പക്ഷെ അതിൽ ആത്മാർത്ഥതയില്ലെന്നത് ഷാനവാസ് തന്നെ പ്രവൃത്തികളിലൂടെ പ്രേക്ഷകരോട് പറയാതെ പറയുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ പ്രകടനത്തിലൂടെ ഫാൻസിനെ വരെ ഷാനവാസ് ഹേറ്റേഴ്സാക്കി മാറ്റി.



Shanavaz lies down and rolls where he fell, we don't have to be loved by those we love, Jishin was right

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories