(moviemax.in) കുട്ടികളുടെ സ്വകാര്യത സോഷ്യൽ മീഡിയയിലൂടെ ഇല്ലാതാക്കരുതെന്ന് നടിയും ലെെഫ് കോച്ചുമായ അശ്വതി ശ്രീകാന്ത്. മാതാപിതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് അശ്വതി പറയുന്നു. "ദയവ് ചെയ്ത് നിങ്ങളുടെ കുട്ടികളുടെ ഏറ്റവും വൾനറബിൾ ആയ മൊമന്റ്സ്, അവർ കരയുന്നത്, ടാൻട്രം കാണിക്കുന്നത് എന്നിവയൊന്നും ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ട് കൊടുക്കരുത്. ഞാൻ ഇതേ തെറ്റ് വർഷങ്ങൾക്ക് മുമ്പ് ചെയ്തതാണ്. അത് അഡ്മിറ്റ് ചെയ്ത് കൊണ്ടാണ് ഞാനിത് പറയുന്നത്. എന്റെ മകൾ സ്കൂളിൽ പോകാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് കരഞ്ഞ മാെമന്റുണ്ട്. അന്ന് ഒരു തമാശയായാണ് ഇത് ഷെയർ ചെയ്യാമെന്ന് വിചാരിച്ചത്. പക്ഷെ ഇന്ന് ഞാനതിൽ റിഗ്രെറ്റ് ചെയ്യുന്നു"
"സ്കൂളിൽ പോകാൻ മടിയാണല്ലേ, കരയുന്നത് കണ്ടല്ലോ എന്ന് മോളോട് എല്ലാവരും ചോദിച്ചു. അമ്മയുടെ മുന്നിൽ വെച്ച് ഞാൻ ചെയ്ത കാര്യമാണ്, ഇതെങ്ങനെയാണ് ലോകം മുഴുവൻ അറിഞ്ഞത് എന്ന് ചിന്തിച്ച് അവൾ അന്തം വിട്ട് എന്നെ നോക്കിയ സമയമുണ്ട്. ആ മാെമന്റിലാണ് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ ചെയ്തത് വലിയ തെറ്റാണ് എന്ന്. ആ കാര്യത്തിൽ ഞാൻ ഭയങ്കരമായി കോൺഷ്യസ് ആകാറുണ്ട്. ഇന്ന് ഞാനൊരു വീഡിയോ കണ്ടു".
"ഒരു കുട്ടി കരയാറായ മാെമന്റ്. അത്തരം മാെമന്റ് നമ്മൾ ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ ആലോചിക്കണം. ആ ഇമോഷൻ പ്രോസസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണല്ലോ അവരങ്ങനെ സ്ട്രഗിൾ ചെയ്യുന്നത് എന്നോർക്കണം. ആ സമയത്ത് ക്യാമറ എടുക്കാതെ അവരുടെ കൂടെ ഇമോഷൻ റെഗുലേറ്റ് ചെയ്യാൻ ഇരുന്ന് കൊടുക്കുക എന്നതാണ് ഒരു പാരന്റ് എന്ന നിലയിൽ ചെയ്യേണ്ടത്" എന്നാണ് അശ്വതി ശ്രീകാന്ത് പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. പലരും അശ്വതിയുടെ വാക്കുകളോട് യോജിച്ചു. അതേസമയം കമന്റ് ബോക്സിൽ മറ്റൊരു അഭിപ്രായവും വന്നു. നിങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ഇപ്പോഴും നിങ്ങളുടെ കുട്ടികളുടെ വീഡിയോകളുണ്ട്. അത് വെെകാരിക നിമിഷമായിരിക്കില്ല, പക്ഷെ പോസ്റ്റ് ചെയ്യുന്നുണ്ട്. മറ്റുള്ളവർ അവരുടെ ചോയ്സിനനുസരിച്ചായിരിക്കാം പോസ്റ്റ് പങ്കുവെക്കുന്നത്. നിങ്ങൾക്ക് സ്വന്തം മക്കളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തിട്ട് ഉപദേശിച്ച് കൂടേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഈ കമന്റിന് അശ്വതി ശ്രീകാന്ത് മറുപടി നൽകി.
കുട്ടികൾ കരയുന്നതോ വെെകാരികമായി ദുർബലമായ നിമിഷമോ പോസ്റ്റ് ചെയ്യരുതെന്നാണ് ഞാനുദ്ദേശിച്ച സന്ദേശം. അവർക്ക് ആ സമയക്ക് വേണ്ടത് സപ്പോർട്ട് ആണ്. ക്യാമറ അല്ല. അതിനർത്ഥം ഒന്നും ഷെയർ ചെയ്യരുതെന്നല്ലെന്നാണ് അശ്വതി നൽകിയ മറുപടി. റെഡിറ്റിൽ അശ്വതി ശ്രീകാന്തിന്റെ വാക്കുകളെക്കുറിച്ച് മറ്റ് ചില അഭിപ്രായങ്ങൾ വരുന്നുണ്ട്. ദിയ കൃഷ്ണ, പേളി മാണി എന്നിവരെയാണ് ഇവിടെ നെറ്റിസൺസ് പരാമർശിക്കുന്നത്.
നിനക്ക് എന്താ, എന്റെ ജീവിതത്തിൽ കാര്യം എന്നായിരിക്കും അശ്വതി ശ്രീകാന്തിന്റെ വാക്ക് കേൾക്കുന്ന ദിയയുടെ പ്രതികരണമെന്ന് ഒരു നെറ്റിസൺ തമാശയായി പറഞ്ഞു. അപ്പോൾ പേളി മാണിയുടെ കാര്യമോയെന്നാണ് മറ്റൊരാളുടെ ചോദ്യം. രണ്ട് ഇൻഫ്ലുവൻസർമാരും മക്കളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരാണ്. എന്നാൽ കരയുന്ന ഫോട്ടോകളോ ദൃശ്യങ്ങളോ പങ്കുവെക്കാറില്ല. ദിയയുടെ കുഞ്ഞിന് മാസങ്ങൾ മാത്രമാണ് പ്രായം. കുഞ്ഞിന് ദിയയും ഭർത്താവ് അശ്വിൻ ഗണേശും ഇൻസ്റ്റഗ്രാം തുടങ്ങിയിട്ടുണ്ട്.
Should I delete my children's photos and then advise them? At that time, what is needed is support, not a camera! Aswathy Srikanth