'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ

'കുലസ്ത്രീയായി നടക്കണം, കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്'; തായ്ലന്റിൽ ലേഡി ബോയ്സിനോ‌ട് സംസാരിച്ചതിനെപ്പറ്റി നാദിറ മെഹ്റിൻ
Oct 14, 2025 10:51 AM | By Athira V

( moviemax.in) ട്രാൻസ് വുമണായ നാ​ദിറ മെഹ്റിൻ ഏറെ പ്രതിബന്ധങ്ങൾ മറികടന്നാണ് മുൻനിരയിലേക്ക് ഉയർന്ന് വന്നത്. ബി​ഗ് ബോസ് ഷോയാണ് നാ​ദിറയുടെ ജീവിതം മാറ്റി മറിക്കുന്നത്. കടുത്ത സെെബർ ആക്രമണവും നാ​ദിറയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ജെൻഡർ അധിക്ഷേപം കടുത്തപ്പോഴും നാദിറ ഇത് അവ​ഗണിച്ചു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നാ​ദിറ മെഹ്റിൻ. ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിലാണ് നാ​ദിറ മനസ് തുറന്നത്.

എന്റെ ജെൻഡറിനെ അധിക്ഷേപിക്കുന്ന എക്സ്ട്രീം ലെവൽ ഹേറ്റ് ഞാൻ ദിവസവും കാണാറുണ്ട്. ഞാനത് കാര്യമാക്കുന്നില്ല. നിങ്ങളെന്നെ എന്ത് പറഞ്ഞൊലും എന്നെ അത് ബാധിക്കുന്നില്ല. നിങ്ങൾ പറയുന്നത് കൊണ്ട് എനിക്കെന്റെ അവസരങ്ങൾ കുറയുമ്പോഴാണ് എന്നെ അത് ബുദ്ധിമുട്ടിക്കുക. പക്ഷെ എനിക്ക് അവസരങ്ങൾ കുറയുന്നില്ല. എനിക്ക് വരുന്ന ഓഫറുകളുടെ എണ്ണം കൂടുകയാണ്. ഫേസ് വാല്യു ഉള്ളത് കൊണ്ടായിരിക്കും. ഒരു പടി മുകളിലേക്ക് ഞാൻ പോയിട്ടുണ്ട്. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലെങ്കിൽ വീട്ടിൽ കുത്തിയിരുന്ന് കമന്റിട്ടോ. ചില കമന്റുകൾ നീണ്ട പേജാണെന്നും നാദിറ മെഹ്റിൻ പറഞ്ഞു.


നോർത്തിൽ ചില ട്രാൻസ്ജെൻഡേർസ് കാണിച്ച് കൂട്ടുന്നതിനെ എതിർക്കുന്ന ആളാണ് ഞാൻ. ഞാനങ്ങനെ കോപ്രായം കാണിക്കുന്നില്ല. ചിലപ്പോൾ നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്കകത്ത് ഞാൻ പെടുന്നുണ്ടാവില്ല. കുലസ്ത്രീയായി ഞാൻ നടക്കണമെന്ന് നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടാകാം. പക്ഷെ ഞാൻ ഇങ്ങനെയാണ്. ഇത് അം​ഗീകരിക്കണമെങ്കിൽ അം​ഗീകരിക്കാം. അല്ലെങ്കിൽ നിങ്ങൾ കമന്റിട്ടോളൂ എന്നും നാ​ദിറ മെ​ഹ്റിൻ പറഞ്ഞു.

തായ്ലന്റിൽ വെച്ച് ട്രാൻസ് ജെൻഡർ വ്യക്തികളെ കണ്ടപ്പോഴുള്ള അനുഭവവും നാദിറ പങ്കുവെക്കുന്നുണ്ട്. തായ്ലന്റിൽ പോയപ്പോൾ അവിടെയുള്ള ലേഡി ബോയ്സിനെ കണ്ടു. അവരെ കാണുമ്പോൾ ഞാൻ അത്ഭുതത്തോടെ നോക്കി. ഞാനവരോട് സംസാരിച്ചപ്പോൾ അവരെന്നെ ഭയങ്കരമായി ആക്സപറ്റ് ചെയ്തു. ലേഡി ബോയ് എന്നത് അവിടത്തെ ടെക്നിക്കൽ വാക്കാണ്.

അവർ ട്രാൻസ് സെക്ഷ്വൽ വ്യക്തികളാണ്. കുറേ മാറ്റങ്ങൾ അവർക്കുണ്ട്. കക്ഷം പോലും അവർ സർജറി ചെയ്തിട്ടുണ്ട്. ഇത്രയും ഡെഡിക്കേഷനോ. ഞങ്ങളൊക്കെ ഒരു മൂന്ന് നാലെണ്ണം കഴിയുമ്പോൾ മതിയാക്കും. പ്ലാസ്റ്റിക് സർജറിയുടെ എക്സ്ട്രീം ലെവൽ ആണ്. സോപ്പിന്റെ പരസ്യത്തിൽ സോപ്പ് തേക്കുമ്പോൾ നമ്മൾ കയ്യിലേക്ക് നോക്കില്ലേ. അതിനേക്കാൾ ഭം​ഗിയുണ്ടെന്നും നാദിറ മെഹ്റിൻ പറഞ്ഞു.


അതേസമയം ട്രാൻസ് കമ്മ്യൂണിറ്റിയുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ താനൊരിക്കലും അം​ഗീകരിക്കില്ലെന്നും നാദിറ പറയുന്നുണ്ട്. കൊട്ടാരക്കരയിൽ ഉണ്ടായ പ്രശ്നം വലിയ ബുദ്ധിമുട്ടുണ്ടാക്കി. അതിന്റെ പേരിൽ ഞാനും സെെബർ ബുള്ളിയിം​ഗ് നേരിട്ടു. അതൊരു കമ്മ്യൂണിറ്റി സമരമായിരുന്നു. പ്രാ​ദേശിക തലത്തിൽ ഉണ്ടായ പ്രശ്നമാണ്. അവർക്കുണ്ടായ ബുദ്ധിമുട്ട് കാണിച്ചു. പക്ഷെ അത് അങ്ങനെയല്ല കാണിക്കേണ്ടത്.

ഇവിടത്തെ നിയമത്തെ കയ്യിലെടുക്കാനോ പൊലീസിനെ ആക്രമിക്കാനോ ​നമ്മൾ ​ഗുണ്ടകളൊന്നുമല്ല. അനാവശ്യമായി ട്രാൻസ്ജെൻഡർ കാർഡ് എടുത്ത് ഉപയോ​ഗിക്കുന്നതിനോട് തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും നാദിറ മെഹ്റിൻ പറഞ്ഞു. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നാദിറ. ഈയടുത്താണ് നാദിറ പുതിയ വീട് വെച്ചത്. സ്വന്തം അധ്വാനത്തിൽ വീട് വെക്കാനായതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നാദിറയിപ്പോൾ.


nadiramehrin shares experience in thailand also reacts to negative comments

Next TV

Related Stories
'എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല'; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്

Dec 4, 2025 12:02 PM

'എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല'; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്

ധന്യ രാജേഷ് വിവാഹിതയായി , ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്...

Read More >>
Top Stories










News Roundup