ഇതുവരെ അഹാന കൃഷ്ണയും മൂന്ന് സഹോദരിമാരുമായിരുന്നു കൃഷ്ണകുമാർ കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന അംഗങ്ങൾ. എന്നാൽ ഓമിയുടെ വരവിനുശേഷം അതെല്ലാം അടിമുടി മാറി. കൃഷ്ണ സിസ്റ്റേഴ്സിന്റെ വിശേഷങ്ങളെക്കാൾ ദിയയുടെ മകൻ ഓമിയുടെ വിശേഷങ്ങൾ അറിയാനാണ് ഫോളോവേഴ്സിന് താൽപര്യം. അടുത്തിടെയാണ് ഓമിക്ക് മൂന്ന് മാസം പ്രായമായത്.
മകന്റെ വരവിനുശേഷം സോഷ്യൽമീഡിയയിൽ ഒന്നും ദിയ ആക്ടീവല്ല. ബിസിനസ് പ്രമോഷൻ വീഡിയോകൾ മാത്രമാണ് താരപുത്രി ചെയ്യാറുള്ളത്. വ്ലോഗുകൾ തമ്മിൽ പോലും രണ്ടാഴ്ചയുടെ ഗ്യാപ്പുണ്ടാകാറുണ്ട്. കുടുംബത്തിൽ എത്ര അംഗങ്ങൾ ഉണ്ടെങ്കിലും മകന്റെ കാര്യങ്ങൾ കൂടുതലും ശ്രദ്ധിക്കുന്നത് ദിയ തന്നെയാണ്. ബിസിനസും അതിനിടയിൽ മാനേജ് ചെയ്യുന്നു.
ഗർഭിണിയായിരുന്ന സമയത്ത് പഴയ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം നഷ്ടപ്പെട്ട പണവും ഉണ്ടായ ബുദ്ധിമുട്ടുകളും ദിയ പരിഹരിച്ച് വരുന്നതേയുള്ളു. കൂടാതെ ഓ ബൈ ഓസിക്കായി വിപുലമായ ഒരു സ്ഥലം തയ്യാറാക്കി കൊണ്ടിരിക്കുകയുമാണ്. ഇപ്പോഴിതാ ദിയ പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്.
ഭർത്താവ് അശ്വിനൊപ്പമുള്ള മിറർ സെൽഫിയാണ് ദിയ പങ്കുവെച്ചത്. പിങ്ക് സ്ലീവ്ലലെസ് ഗൗൺ അണിഞ്ഞ് വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് നിൽക്കുന്ന ദിയയാണ് ഫോട്ടോയിലുള്ളത്. 'ഫൈവ് മന്ത്സ് പ്രഗോ' എന്നായിരുന്നു ക്യാപ്ഷൻ. കയ്യിൽ മെഹന്തിയും അണിഞ്ഞിട്ടുണ്ട്. ഇതോടെ ഫോളോവേഴ്സ് ആകെ ആശയകുഴപ്പത്തിലായി. ദിയ വീണ്ടും ഗർഭിണിയാണോ എന്നായി ചോദ്യങ്ങൾ ഏറെയും.
ദിയ വീണ്ടും ഗർഭിണിയാണോ?. ഓമിക്ക് മൂന്ന് മാസമല്ലേയായുള്ളു. പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോ? എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. ദിയയുടെ ക്യാപ്ഷനാണ് കൺഫ്യൂഷന് കാരണം. എന്നാൽ ദിയ പങ്കുവെച്ചത് ഓമിയെ അഞ്ച് മാസം ഗർഭിണിയായിരുന്ന സമയത്ത് എടുത്ത ഫോട്ടോയാണ്. അശ്വിന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അമ്മയുടേയും കുഞ്ഞിന്റേയും ഐശ്വര്യത്തിനായി അഞ്ചാം മാസത്തിൽ ഒരു ചടങ്ങ് നടത്തിയിരുന്നു.
അന്നും ദിയ മെഹന്തി അണിഞ്ഞിരുന്നു. അതിനാൽ തന്നെ ത്രോബാക്ക് ഫോട്ടോയാണ് ദിയ പങ്കുവെച്ചതെന്ന് വ്യക്തം. ഓമിക്കുട്ടിയെ ദിയ ക്യാരി ചെയ്തപ്പോഴുള്ള ഫോട്ടോയാണ്. മറ്റ് സംശയങ്ങൾ ഒന്നും വേണ്ട. ദിയയുടെ കയ്യിലെ മെഹന്തി തന്നെയാണ് ഏറ്റവും വലിയ തെളിവ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഓമിയുടെ വരവിനുശേഷം നൽകിയ അഭിമുഖത്തിൽ ബേബി പ്ലാനിങ്ങിനെ കുറിച്ച് ദിയ സംസാരിച്ചിരുന്നു. രണ്ട് വർഷം കഴിയാതെ മറ്റൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ദിയ പറഞ്ഞത്. അമ്മ സിന്ധുവും ഓമിക്ക് ഒരു കൂട്ട് വേണ്ടേയെന്ന് ദിയയോട് ചോദിച്ചപ്പോൾ ഇപ്പോൾ അതേ കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു മറുപടി. പ്രസവത്തിന് മുമ്പ് സൂചിപോലും ഭയമുണ്ടായിരുന്നയാളാണ് ദിയ.
ഗർഭിണിയാകാൻ തനിക്ക് ഭയമില്ലെന്നും എന്നാൽ ആദ്യത്തെ മൂന്ന് മാസം എങ്ങനെ കടക്കും എന്നതാണ് തന്നെ ഭയപ്പെടുത്തുന്നതെന്നും ദിയ പറഞ്ഞിരുന്നു. ആദ്യത്തെ മൂന്ന് മാസം ഛർദ്ദി, ക്ഷീണം, മൂഡ്സ്വിങ്സ് എല്ലാം ദിയയെ അലട്ടിയിരുന്നു. വീട്ടിൽ നിന്ന് പോലും വളരെ വിരളമായി മാത്രമെ പുറത്തിറങ്ങിയിരുന്നുള്ളു. ആ സമയത്ത് ബിസിനസിൽ പോലും ശ്രദ്ധ കൊടുക്കാൻ ദിയയ്ക്ക് കഴിഞ്ഞിരുന്നില്ല.
diyakrishna new post on social media pregnant with her secondchild ?