( moviemax.in) തനിക്ക് കിട്ടിയ ഫെയിം കൃത്യമായി ഉപയോഗിക്കാൻ കഴിയാതെ പോയ കലാകാരനാണ് കൊല്ലം സുധി. എന്നാൽ ഭാര്യയും അഭിനേത്രിയുമായ രേണു സുധി നേരെ തിരിച്ചാണ്. താൻ ചെയ്യുന്ന ഓരോ കാര്യത്തെ കുറിച്ചും എടുക്കുന്ന തീരുമാനങ്ങളെ കുറിച്ചും കൃത്യമായ ബോധ്യം രേണുവിനുണ്ട്.
ഒന്നര വർഷം കൊണ്ടുള്ള രേണുവിന്റെ മാറ്റം തന്നെ അതിന് വലിയൊരു ഉദാഹരണമാണ്. ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മുപ്പത് ദിവസത്തോളം നിന്നശേഷമാണ് സ്വമേധയ രേണു ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വന്നത്. ആക്ടീവായ ഗെയിമർ അല്ലാതിരുന്നിട്ട് കൂടി വോട്ടിങിൽ പോലും രേണു മുന്നിലായിരുന്നു.
ആഞ്ഞ് പിടിച്ചിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ ഇടംപിടിക്കാൻ പ്രേക്ഷകർ രേണുവിനെ സഹായിക്കുമായിരുന്നുവെന്നും നല്ലൊരു അവസരം ബുദ്ധിശൂന്യത കൊണ്ട് രേണു നശിപ്പിച്ചു എന്നുമായിരുന്നു ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വന്നപ്പോൾ ഉയർന്ന പ്രധാന വിമർശനം.
പക്ഷെ രേണുവിന് കൃത്യമായൊരു മാസ്റ്റർ പ്ലാൻ ഉണ്ടെന്നത് താരത്തിന്റെ ഇപ്പോഴുള്ള പ്രവൃത്തികളിൽ നിന്നും വ്യക്തമാണ്. ബിഗ് ബോസ് ഷോയിൽ നൂറ് ദിവസം നിന്നാൽ സമ്പാദിക്കാൻ കഴിയുന്നത് പതിനഞ്ച് ദിവസം കൊണ്ട് താരം സമ്പാദിക്കുന്നു. ഒപ്പം സ്വർണ്ണാഭരണങ്ങൾ അടക്കം ഗിഫ്റ്റുകളായും ഇന്റർനാഷണൽ ട്രിപ്പുകളും രേണുവിന് ലഭിക്കുന്നുണ്ട്. ഷോയിൽ നിന്നും പുറത്ത് വന്നശേഷം സ്വദേശത്തും വിദേശത്തുമായി നിരന്തരം ഉദ്ഘാടനങ്ങളും പ്രമോഷനുമായി തിരക്കിലാണ് താരം.
കഴിഞ്ഞ പതിനഞ്ച് ദിവസമായി ദുബായിൽ ഒരു റെസ്റ്റോറന്റിന്റെ പ്രമോഷനായി പോയിരിക്കുകയായിരുന്നു രേണു. പാപ്പിലോൺ എന്ന റെസ്റ്റോറന്റിൽ പാട്ട് പാടുന്നതിന്റേയും ഡാൻസ് ചെയ്യുന്നതിന്റേയും വീഡിയോ പുറത്ത് വന്നശേഷം താരം ബാർ ഡാൻസറായി ജോലി ചെയ്യാൻ പോയതാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു.
റെസ്റ്റോറന്റിന്റെ മാത്രമല്ല ചില ബ്യൂട്ടി സലൂണുകളുടെ പ്രമോഷനിലും പങ്കാളിയായിരുന്നു. ഇപ്പോഴിതാ പതിനഞ്ച് ദിവസത്തെ ദുബായ് ട്രിപ്പിനുശേഷം തിരികെ നാട്ടിലെത്തിയ രേണുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. ദുബായ് ട്രിപ്പ് അടിപൊളി. പ്രമോഷന് പോയതായിരുന്നു. അടിപൊളി മാനേജ്മെന്റായിരുന്നു. ചിലപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ ബെഹ്റിനിലേക്ക് പോകും. അവരുടെ തന്നെ ഒരു ബ്രാഞ്ച് അവിടെയുണ്ട്. ഒരുപാട് ഗിഫ്റ്റുകൾ കിട്ടി.
ഡയമണ്ട് ആഭരണങ്ങൾ വരെ ഗിഫ്റ്റ് കിട്ടി. മോതിരവും മാലയുമാണ് കിട്ടിയത്. ഫോൺ ഒന്നും വാങ്ങിയില്ല. എനിക്ക് കഴിയുമ്പോലെ ദുബായ് ട്രിപ്പ് അടിച്ച് പൊളിച്ചു. ദുബായിയും അടിപൊളിയാണ് എന്നായിരുന്നു രേണുവിന്റെ ആദ്യ പ്രതികരണം. ബാർ ഡാൻസർ വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ നോ കമന്റ്സ് എന്നായിരുന്നു മറുപടി.
അതൊരു ഫാമിലി റസ്റ്റോറന്റാണ്. ഒരുപാട് പേർ ഫാമിലിയായിട്ട് എന്നെ കാണാൻ വന്നു. ഒരുപാട് ഗിഫ്റ്റ് തന്നു എന്ന് മാത്രം പറഞ്ഞ് രേണു അവസാനിപ്പിച്ചു. മാതാപിതാക്കളും മക്കളായ കിച്ചുവും റിഥപ്പനുമെല്ലാം രേണുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വന്നിരുന്നു. എല്ലാവർക്കും അവരുടെ മക്കൾ വീടിന്റെ ഐശ്വര്യമായല്ലേ തോന്നുകയുള്ളു. എനിക്കും രണ്ട് പിള്ളേരാണ്. അവർ എന്റേയും ഐശ്വര്യമാണ്. രേണു ഇത്രത്തോളം ഫെയ്മസാകുമെന്ന് കരുതിയിരുന്നില്ല.
മകം പിറന്ന മങ്കയാണ് രേണു. ജന്മനാൾ മകമാണ് എന്നാണ് മകളുടെ വളർച്ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് പിതാവ് തങ്കച്ചൻ പറഞ്ഞത്. ദുബായിൽ നിന്നും തിരികെ വന്നപ്പോൾ രേണു അടിമുടി മാറി. വസ്ത്രധാരണത്തിലും മേക്കപ്പിലുമെല്ലാം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മോഡേൺ ലുക്കിൽ കൂടുതൽ ചെറുപ്പമായിട്ടുണ്ട് രേണുവെന്നാണ് കമന്റുകൾ.
ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും. നൂറ് ദിവസം ഹൗസിൽ കഴിഞ്ഞ് ഓരോരുത്തർ പുറത്തിറങ്ങുമ്പോഴേക്കും പരമാവധി ഉദ്ഘാടനങ്ങൾ രേണു ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. രേണു ബുദ്ധിമതി തന്നെയാണ് എന്നാണ് ഏറെയും പ്രേക്ഷക പ്രതികരണങ്ങൾ.
socialmedia is abuzz with discussion about renusudhi changes and savings after her dubai trip