(moviemax.in) സ്റ്റാർ മാജിക്ക് ഷോയെ ഒരു വർഷം മുമ്പ് വരെ ഏറ്റവും ജനപ്രിയമായ ടെലിവിഷൻ ഷോയായിരുന്നു. നിരവധി റിയാലിറ്റി ഷോകളുടേയും സിനിമകളുടേയും സീരിയലുകളുടേയും ഭാഗമായിട്ടുണ്ടെങ്കിലും അനുമോൾ, ബിനു അടിമാലി, ഉല്ലാസ് പന്തളം, കൊല്ലം സുധി തുടങ്ങിയവർക്ക് ജനശ്രദ്ധ ലഭിച്ച് തുടങ്ങിയതും ആരാധകരുണ്ടായതും സ്റ്റാർ മാജിക്കിന്റെ ഭാഗമായശേഷമാണ്. സ്റ്റാർ മാജിക്ക് താരം എന്നത് തന്നെയാണ് ഇപ്പോഴും ഇവരിൽ പലരുടേയും ഐഡന്റിറ്റി.
ബിനു അടിമാലി ഇപ്പോൾ വിദേശത്തും സ്വദേശത്തുമെല്ലാം സ്റ്റേജ് ഷോകളുമായി സജീവമാണ്. ഇപ്പോഴിതാ സുഹൃത്തും നടനുമായ ഉല്ലാസ് പന്തളത്തിന്റെ അസുഖത്തെ കുറിച്ചും ബിഗ് ബോസ് ഷോയിലെ അനുവിന്റെ പ്രകടനത്തെ കുറിച്ചും ബിനു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഉല്ലാസിന്റെ അസുഖ വിവരം അറിഞ്ഞപ്പോൾ മുതൽ പിന്തുണ നൽകി ഒപ്പമുണ്ടെന്ന് ബിനു പറയുന്നു.
അനുവിന് പിആർ സപ്പോർട്ട് ഉണ്ടെന്ന വിവാദത്തിലും ബിനു അടിമാലി പ്രതികരിച്ചു. പുതിയ പരിപാടിയുടെ ചാർട്ടിങ്ങിലും ഓട്ടത്തിലുമൊക്കെയാണ് ഞാൻ. ഉല്ലാസിന്റെ അസുഖ കാര്യം എല്ലാവരേയും അറിയിക്കേണ്ട കാര്യമില്ലല്ലോ. ഒരാൾ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്നത് എന്തിനാണ് എല്ലാവരേയും അറിയിക്കുന്നത്. ഇപ്പോൾ ഉല്ലാസിന്റെ അവസ്ഥ അറിഞ്ഞ് ആളുകൾ സഹായം ചെയ്തുവെങ്കിലും അവന് അത് കിട്ടിയെങ്കിലും നല്ലതല്ലേ.
ഉല്ലാസിനെ എപ്പോഴും വിളിക്കാറുണ്ട് ഞാൻ. അവന് സ്ട്രോക്ക് വന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ വിളിക്കാറുണ്ട്. മാത്രമല്ല ഇടയ്ക്ക് പോയി കണ്ട് കാര്യങ്ങൾ അന്വേഷിക്കാറുമുണ്ട്. മിമിക്രി കലാകാരന്മാർ ചേർന്ന് പന്തളത്ത് അവനെ സഹായിക്കാൻ നടത്തിയ ഷോയിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അന്ന് എനിക്ക് നേരത്തെ ഏറ്റ ഒരു വർക്കുണ്ടായിരുന്നു. ഞാൻ ആ സമയത്ത് കുവൈറ്റിൽ പോയിരുന്നു.
തുടക്കം മുതൽക്കെ ഉല്ലാസിന്റെ ഒപ്പം തന്നെ ഞാൻ ഉണ്ടായിരുന്നു. ഇങ്ങനെ ഒന്നും ആയിരുന്നില്ല തുടക്കം. കിടന്നിടത്തുനിന്നും എണീക്കാൻ പോലും ആകുമായിരുന്നില്ല. ഇപ്പോൾ റിക്കവറി സ്റ്റേജിലാണ്. ഒന്നും ആരോടും പറയണ്ടെന്ന് കരുതി ഇരുന്നതാണ്. അന്നൊക്കെ ഒട്ടും ആകുമായിരുന്നില്ല. ഇപ്പോൾ ഒരുപാട് ബെറ്ററായി. സ്ട്രോക്ക് വന്നാൽ കൊടുക്കാവുന്ന ചികിത്സകൾ എല്ലാം നൽകിക്കൊണ്ടിരിക്കുകയാണെന്നും ബിനു പറയുന്നു.
കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ അവശനായ സ്ഥിതിയിൽ ഊന്നുവടിയുടെ സഹായത്തോടെയാണ് ഉല്ലാസ് എത്തിയത്. അപ്പോഴാണ് പ്രേക്ഷകർ നടന്റെ അസുഖ വിവരം അറിയുന്നത്. അനു കുടുംബാംഗമാണെന്നാണ് ബിഗ് ബോസ് പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിനു പറഞ്ഞത്. അനു പിആർ ഏൽപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവൾക്ക് അതിന്റെ ആവശ്യമുണ്ടെന്നും തോന്നിയിട്ടില്ല.
അത്രത്തോളം പണം കൊടുത്ത് പിആർ ഏൽപ്പിക്കാനുള്ള വകുപ്പ് അനുവിന്റെ കയ്യിലുണ്ടോയെന്നും എനിക്ക് അറിയില്ല. അവൾ അങ്ങനെ ചെയ്യുമെന്നും തോന്നുന്നില്ല. അല്ലാതെ തന്നെ ഓഡിയൻസിന് ഇടയിൽ നിന്ന് സപ്പോർട്ട് കിട്ടുന്നുണ്ട്. ഇത്രയും കാശ് കൊടുത്ത് ചെയ്യുമോയെന്ന് എനിക്ക് അറിയില്ല. പക്ഷെ ചെയ്യാൻ സാധ്യതയില്ല. പൈസയുള്ളവർ പിആർ കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ.
പക്ഷെ അനുവിന് ഒരു ഓഡിയൻസുണ്ട്. പാവം കൊച്ചാണ്. അവൾ രക്ഷപ്പെടണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. സ്റ്റാർ മാജിക്കിൽ വന്നപ്പോൾ മുതൽ അവളെ എല്ലാവരും കണ്ടുകൊണ്ട് ഇരിക്കുന്നതല്ലേ. അതിനാൽ പിആർ വർക്കിന്റെ ആവശ്യമില്ല. അന്നും ഇന്നും നല്ല സപ്പോർട്ട് അവൾക്കുണ്ട്. എന്റെ വായിൽ നിന്നും എന്തെങ്കിലും ചാടിയിട്ട് വേണം നിങ്ങൾക്ക് എന്നെ എയറിൽ കേറ്റാനല്ലേ. അനുവിന്റെ സ്വഭാവത്തിൽ വ്യത്യാസം വന്നുവെന്ന് തോന്നിയിട്ടില്ല. എന്റെ ഫേവറേറ്റ് ലിസ്റ്റിൽ അനുവുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ നിന്നും പോയ കൊച്ചല്ലേ. എല്ലാവരും നല്ല പെർഫോമൻസാണെന്നാണ് തോന്നിയതെന്നും ബിനു പറയുന്നു.
binuadimali openup about ullas pandalam health and anumol biggboss performance