---
title: "നടി തൃഷ വിവാഹിതായാവുന്നു? വരന്‍  ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയെന്ന് സൂചന "
english_title: "Actress Trisha is getting married? Rumor has it that the groom is a businessman from Chandigarh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/319740/actress-trisha-is-getting-married-rumor-has-it-that-the-groom-is-a-businessman-from-chandigarh"
published_at: "2025-10-10T11:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e89e08ae5e6_thrisha.jpg"
keywords: []
---

# നടി തൃഷ വിവാഹിതായാവുന്നു? വരന്‍  ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയെന്ന് സൂചന 

> **Lead Summary:** ** നടി **തൃഷ കൃഷ്ണന്‍ വിവാഹിതായാവന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു.

## Article Content

** നടി **തൃഷ കൃഷ്ണന്‍ വിവാഹിതായാവന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറെക്കാലമായി അടുത്തറിയുന്നവരാണ് ഇരുകുടുംബവുമെന്നും പറയപ്പെടുന്നു.

'ശരിയായ' വ്യക്തി വരുമ്പോള്‍ 'ശരിയായ' സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസുതുറന്നിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. ഇപ്പോഴത്തെ വാര്‍ത്തകളോട് നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.

നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/319740/actress-trisha-is-getting-married-rumor-has-it-that-the-groom-is-a-businessman-from-chandigarh)