ആൺകുട്ടികളുമായി പ്രണയം, ബ്രേക്കപ്പായാൽ ഉടൻ മറ്റൊരാളുമായി ബന്ധം; ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?

ആൺകുട്ടികളുമായി പ്രണയം, ബ്രേക്കപ്പായാൽ ഉടൻ മറ്റൊരാളുമായി ബന്ധം; ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?
Oct 9, 2025 04:05 PM | By Athira V

( moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർഥികളായി എത്തിയതോടെയാണ് ലെസ്ബിയൻ കപ്പിളായ ആദില-നൂറ എന്നിവരും അവരുടെ ജീവിതവും കുടുംബപ്രേക്ഷകർക്കിടയിൽ ശ്രദ്ധാകേന്ദ്രമായത്. തുടക്കത്തിൽ ചില എതിർപ്പുകൾ നേരിട്ടെങ്കിലും, ഇന്ന് ഭൂരിഭാഗം പേരും ഇവരുടെ സ്നേഹബന്ധത്തെയും ജീവിതത്തെയും പിന്തുണയ്ക്കുന്നുണ്ട്. ഫാമിലി വീക്കിൽ മറ്റ് മത്സരാർഥികളുടെ കുടുംബാംഗങ്ങൾ ഇരുവർക്കും നൽകിയ സ്നേഹവും പിന്തുണയും ഇത് വ്യക്തമാക്കുന്നു.

സ്വന്തം ലൈംഗികത തിരിച്ചറിഞ്ഞ് മൂന്ന് വർഷത്തിലധികമായി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇവരുടെ പ്രണയത്തെ തുടർന്ന് രണ്ടുപേരുടെയും കുടുംബങ്ങൾ ഇരുവരുമായുള്ള ബന്ധം വിച്ഛേദിച്ചു. പ്രണയം ഉപേക്ഷിച്ച് പഴയ ജീവിതത്തിലേക്ക് മടങ്ങിയാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന നിലപാടിലാണ് കുടുംബങ്ങൾ. എന്നാൽ ഒരുമിച്ച് മുന്നോട്ട് പോകാനാണ് ആദിലയുടെയും നൂറയുടെയും തീരുമാനം.


ഇതിനിടെ, നൂറയുടെ സഹപാഠിയായിരുന്നു എന്ന് അവകാശപ്പെടുന്ന ഒരാൾ അയച്ച സന്ദേശം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മൂപ്പൻസ് വ്ലോ​ഗ്സ് എന്ന യൂട്യൂബർ പങ്കുവെച്ച വീഡിയോയിലാണ് ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുള്ളത്. സ്കൂൾ കാലഘട്ടത്തിൽ നൂറ ഹെട്രോസെക്ഷ്വൽ (വിപരീത ലിംഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നുന്നവർ) ആയിരുന്നെന്നും നിരവധി പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നെന്നും സഹപാഠി പറയുന്നു.

നൂറയുടെ മാതാപിതാക്കൾ 'സാധുക്കളായിരുന്നു' എന്നും, പല അഭിമുഖങ്ങളിലും നൂറ തങ്ങളുടെ കുടുംബത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞുവെന്നും സന്ദേശത്തിൽ ആരോപിക്കുന്നു. നൂറയുടെ ഉമ്മ മക്കൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണ്, മക്കൾ എന്ത് ചെയ്താലും പിന്തുണയ്ക്കുന്ന അമ്മയായിരുന്നു. നൂറ പറയുന്നതുപോലെ സ്നേഹം പ്രകടിപ്പിക്കാൻ സമയമില്ലാതിരുന്നത് കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഉപ്പയായിരുന്നു എന്നും സന്ദേശത്തിൽ പറയുന്നു.

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുമ്പോൾ ഒന്നിലധികം ആൺകുട്ടികളുമായി നൂറയ്ക്ക് പ്രണയമുണ്ടായിരുന്നു. ഒന്നു ബ്രേക്കപ്പ് ആയാൽ ഉടൻ മറ്റൊരാളുമായി ബന്ധത്തിലാകും. ആൺകുട്ടികളോട് ഒട്ടും ആകർഷണം തോന്നിയിരുന്നില്ലെന്ന് നൂറ അഭിമുഖങ്ങളിൽ പറയുന്നത് പച്ചക്കള്ളമാണ് എന്നും, അന്ന് ഹെട്രോസെക്ഷ്വൽ ആയിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമോസെക്ഷ്വൽ ആയതെന്നും ചോദ്യമുയർത്തുന്നു.

ഈ ആരോപണങ്ങളിൽ എത്രത്തോളം സത്യമുണ്ടെന്നത് ഷോയിൽ നിന്നും പുറത്തുവന്ന ശേഷം നൂറ പ്രതികരിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളൂ. ആദിലയുമായുള്ള പ്രണയം പരസ്യമാക്കിയതിന് ശേഷം നൂറ ഏറെക്കാലം വീട്ടുതടങ്കലിൽ ആയിരുന്നുവെന്നും, നിയമപരമായി നീങ്ങിയാണ് ആദില നൂറയെ സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇരുവരും പഠനം പൂർത്തിയാക്കി എറണാകുളത്ത് ജോലി ചെയ്യുകയാണ്. ജോലിയിൽ നിന്ന് അവധിയെടുത്താണ് ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയത്.

biggboss malayalam season7 classmate revelation about nooras past life

Next TV

Related Stories
'എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല'; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്

Dec 4, 2025 12:02 PM

'എന്റെ ചെക്കനെ എനിക്ക് വിട്ട് തരണം, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ല'; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്

ധന്യ രാജേഷ് വിവാഹിതയായി , ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്...

Read More >>
Top Stories










News Roundup