ബിഗ് ബോസ് മലയാളം സീസൺ ഏഴ് അറുപത്തിയഞ്ച് ദിവസം പൂർത്തിയാക്കി കഴിഞ്ഞു. പതിനൊന്ന് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. ശക്തമായ മത്സരം ഹൗസിനുള്ളിൽ പുറത്ത് ഫാൻസുകാർ തമ്മിലും പിആറുകൾ തമ്മിലുമെല്ലാം നടക്കുന്നുണ്ട്. ഇമേജിനെ ഭയക്കാത്തവർക്ക് ധൈര്യമായി സമീപിക്കാവുന്ന ഷോ കൂടിയാണ് ബിഗ് ബോസ്.
പലരും സമൂഹത്തിൽ മോശക്കാരനായി തീരുമോയെന്ന് ഭയന്നാണ് ക്ഷണം ലഭിച്ചാലും പങ്കെടുക്കാൻ മടിക്കുന്നത്. തനിക്കും കഴിഞ്ഞ മൂന്ന് സീസണിലേക്കും ക്ഷണം വന്നിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ നടി ശ്രുതി രജനികാന്ത്. എന്നാൽ കാണാൻ മാത്രമെ താൽപര്യമുള്ളു പോകാൻ താൽപര്യമില്ലെന്നും ശ്രുതി ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ബിഗ് ബോസ് ഞാൻ കാണാറുണ്ട്. അക്ബറിക്ക എന്റെ ഫ്രണ്ടാണ്. ഇത്തവണത്തെ സീസണിൽ കയറിയ ഒട്ടുമിക്ക ആളുകളേയും എനിക്ക് അറിയാം. അതുകൊണ്ട് എപ്പിസോഡുകൾ കാണാൻ കുറച്ച് കൂടി ക്യൂരിയോസിറ്റിയുണ്ട്. അനുവിനേയും ആര്യനേയും ഷാനവാസിക്കയേയും സരിഗ ചേച്ചിയേയുമെല്ലാം അറിയാം. ടോപ്പ് ഫൈവിൽ അനീഷ്, ഷാനവാസ്, അനു, സാബുമാൻ തുടങ്ങിയവർ വന്നേക്കും.
സാബുമാനെ എനിക്ക് ഇഷ്ടമാണ്. ഈറ്റ് ഫൈവ് സ്റ്റാർ ഡു നത്തിങ്ങ് എന്നുള്ളതുപോലെയാണ് സാബുമാൻ. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോയാണ്. അതിനുള്ളിൽ റിയലായി നിൽക്കണമെന്നേ അവർ പറഞ്ഞിട്ടുള്ളു. അടി ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. അവർ ട്രിഗർ ചെയ്യുമ്പോൾ മത്സരാർത്ഥികൾക്ക് ട്രിഗറാകാം ആകാതിരിക്കാം. നെവിനെ എനിക്ക് ഇഷ്ടമാണ്.
വ്യക്തി എന്ന നിലയിൽ കോൺട്രഡക്ടറി ഫാക്ടറുണ്ട്. പക്ഷെ എന്റർടെയ്നറാണ്. അതുപോലെയാണ് സാബുമാൻ. പുള്ളിയെ കാണുമ്പോൾ ഒരു സന്തോഷമാണ്. വെറുതെ അടിയുണ്ടാക്കുന്നില്ല. ആവശ്യമുള്ള കാര്യങ്ങൾ പറയേണ്ടിടത്ത് പറയുന്നുമുണ്ട്. എനിക്കും ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നു. ഷോ കാണാനെ താൽപര്യമുള്ളു. പോകാൻ താൽപര്യമില്ല. കഴിഞ്ഞ മൂന്ന് സീസണിലും എനിക്ക് അടുപ്പിച്ച് ക്ഷണം വന്നിരുന്നു. എന്തിനാണ് വെറുതെ പോയി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നത്. എന്റെ നാട്ടിൽ നിന്നും ഒരാൾ പങ്കെടുക്കുന്നുണ്ട് ലക്ഷ്മി.
shruthirajanikanth says she was invited to all three seasons of bigg boss malayalam