(moviemax.in) മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. തമിഴ്നാട് ചെങ്കൽപെട്ട് വാണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെയാണ് കാണാതായത്. അഞ്ച് വയസുള്ള ആൺ സിംഹം ഷേർയാറിനെയാണ് കാണാതായത്.
ബംഗളൂരുവിൽ നിന്ന് രണ്ട് വർഷം മുൻപാണ് സിംഹത്തെ ഇവിടെ എത്തിച്ചത്. നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹം ആണിത്. 50 ഏക്കറിലെ സഫാരി മേഖലയിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ചയാണ് സിംഹത്തെ സഫാരി മേഖലയിലേക്ക് തുറന്നുവിട്ടത്. തിരികെ വരാനുളള സമയം കഴിഞ്ഞിട്ടും കൂട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെയാണ് മൃഗശാലയിലുളളവർ അധികൃതരെ വിവരമറിയിച്ചത്. ശനിയാഴ്ച വൈകുന്നേരംവരെ സിംഹം കൂട്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
There is a complaint that the lion at the zoo is missing.