( moviemax.in) ബിഗ് ബോസിൽ നിന്നും ജിസേൽ പുറത്തായതിന്റെ നിരാശയിലാണ് പ്രേക്ഷകർ. അത്രത്തോളം ജനപ്രീതി ജിസേൽ നേടിയിരുന്നു. മികച്ച പ്ലെയറിനെയാണ് ഷോയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അഭിപ്രായമുണ്ട്. ആര്യനും ജിസേലും തമ്മിലുള്ള സൗഹൃദം ഷോയിൽ ഏറെ ചർച്ചയായതാണ്. ജിസേലിന് ഹൗസിനുള്ളിൽ ഏറ്റവും അടുപ്പം ആര്യനോടായിരുന്നു. ഹൗസിനുള്ളിൽ ഗോസിപ്പുകൾ വന്നപ്പോൾ പോലും ഇവരുടെ സൗഹൃദത്തെ ബാധിച്ചില്ല. ജിസേൽ പുറത്തായപ്പോൾ ആര്യൻ പൊട്ടിക്കരയുന്നുണ്ട്. ഇപ്പോഴിതാ ആര്യനെക്കുറിച്ച് സംസാരിക്കുകയാണ് ജിസേൽ. നേരത്തെ പുതപ്പിനുള്ളിൽ വെച്ച് ഇരുവരും ചുംബിച്ചു എന്ന ആരോപണം വന്നിരുന്നു.
എന്നാൽ യഥാർത്ഥത്തിൽ പുതപ്പിനുള്ളിൽ വെച്ച് പ്രേത കഥകൾ പറയുകയായിരുന്നെന്ന് ജിസേൽ പറയുന്നു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ആര്യനോട് പൊസസീവ്നെസ് ഉണ്ടായിരുന്നില്ല. ലക്ഷ്മിയോട് ആര്യൻ സംസാരിച്ചപ്പോൾ ദേഷ്യപ്പെട്ടതിന് കാരണം ലക്ഷ്മി എന്നോട് ഇറിറ്റേറ്റിംഗ് ആയിരുന്നു. ലക്ഷ്മിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാനൊന്നും പറയില്ലായിരുന്നെന്നും ജിസേൽ വ്യക്തമാക്കി.
ആരോട് സംസാരിക്കണമെന്നത് ആര്യന്റെ ഇഷ്ടമല്ലേ എന്ന് ചോദിച്ചപ്പോൾ താൻ ഷാനവാസിനോട് സംസാരിക്കുന്നത് ആര്യനും ഇഷ്ടമായിരുന്നില്ലെന്ന് ജിസേൽ പറയുന്നുണ്ട്. ലക്ഷ്മി ആര്യന്റെ അമ്മയാകാൻ നോക്കി. ആര്യന്റെ കാര്യത്തിൽ കുറച്ച് പ്രൊട്ടക്ടീവ് ആയിരുന്നു. ആര്യന്റെയും തന്റെയും ഫ്രണ്ട്ഷിപ്പിൽ മാറ്റം വന്നിട്ടില്ലെന്നും ജിസേൽ പറയുന്നു.
biggboss malayalam season 7 gizele opensup about her friendship with aryan
































