സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ പുറത്താക്കി, തീർത്തും അൺഫെയർ! ഹൗസിനുള്ളിൽ‌ ഇനി ബഹളം മാത്രം?

സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ പുറത്താക്കി, തീർത്തും അൺഫെയർ! ഹൗസിനുള്ളിൽ‌ ഇനി ബഹളം മാത്രം?
Oct 4, 2025 12:11 PM | By Athira V

( moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ നിന്നും ജിസേൽ പുറത്താകുന്നു എന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ ഞെട്ടലിൽ പ്രേക്ഷകർ. തീർത്തും അൺഫെയർ എവിക്ഷനാണിതെന്ന് ജിസേൽ ആരാധകർ പറയുന്നു. ഫെെനലിലെത്താൻ സാധ്യതയുള്ള മത്സരാർത്ഥിയായി പ്രേക്ഷകർ കണ്ടത് ജിസേലിനെയാണ്. മികച്ച ​ഗെയിം, നല്ല പെരുമാറ്റം എന്നിവയ്ക്ക് പുറമെ പ്രേക്ഷകർ ആ​ഗ്രഹിക്കുന്ന ഡ്രാമ ഷോയ്ക്ക് നൽകാൻ കെൽപ്പുള്ള മത്സരാർത്ഥി. തുടക്കത്തിൽ ജിസേലിനെക്കുറിച്ച് പല മുൻധാരണകളും പ്രേക്ഷകർക്കുണ്ടായിരുന്നു. ജാഡയുള്ള ആളായിരിക്കുമെന്ന് പലരും കരുതി. എന്നാൽ ജിസേൽ മനോഹരമായി എല്ലാവരോടും ഇ‌ടപഴകി.

ജിസേലിന്റെ പെരുമാറ്റ രീതികൾക്ക് ആരാധകർ ഏറെയാണ്. ജിസേൽ പുറത്ത് പോകുന്നത് ഈ സീസണിനെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. ജിസേലിനെ പോലെ പ്രേക്ഷക പ്രീതി നേടിയ മത്സരാർത്ഥികൾ ഏഴാം സീസണിൽ കുറവാണ്. പ്രത്യേകിച്ച് ഒരിഷ്ടമോ ദേഷ്യമോ പല മത്സരാർത്ഥികളോടും പ്രേക്ഷകർക്കില്ല. ഒരു ​ഗെയിം പ്ലാനോ, പ്രേക്ഷകരെ പിടിച്ചിരുത്തുന്നു കണ്ടന്റോ ഒന്നും പലർക്കും നൽകാൻ കഴിയുന്നില്ല. സാബുമോൻ, ലക്ഷ്മി തുടങ്ങിയ മത്സരാർത്ഥികൾ എന്ത് ​ഗെയിം ആണ് കളിക്കുന്നതെന്ന് പോലും പ്രേക്ഷകർക്ക് മനസിലാകുന്നില്ല.

അനുമോൾ, നൂറ, ആര്യൻ, ജിസേൽ എന്നിവരാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രേക്ഷകർക്കിഷ്ടപ്പെടുന്ന കണ്ടന്റ് നൽകിയവർ. ഇവരിൽ ഒരാളാണ് പുറത്തേക്ക് പോയിരിക്കുന്നത്. ഇതെത്രമാത്രം ഷോയെ ബാധിക്കുമെന്ന് കണ്ടറിയാം. കണ്ടന്റൊന്നും നൽകാതെ വെറുതെ കുത്തിയിരിക്കുന്ന മത്സരാർത്ഥികൾ എന്തുകൊണ്ട് പുറത്താകുന്നില്ലെന്ന് ജിസേൽ ആരാധകർ ചോദിക്കുന്നു.

വലിയൊരു വിഭാ​ഗം പ്രേക്ഷകരെ ബി​ഗ് ബോസിന്റെ ഈ സീസണിലേക്ക് അടുപ്പിച്ച മത്സരാർത്ഥിയായിരുന്നു ജിസേൽ. പ്രശ്നകലുഷിതമായ സാഹചര്യങ്ങളിൽ പോലും പക്വമായ ഇടപെടൽ കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയ മത്സരാർത്ഥി. പലരും ജിസേലിന്റെ എവിക്ഷൻ വാർത്തയിൽ പ്രതികരിക്കുന്നുണ്ട്.  എനിക്ക് ജിസേൽ എന്ന ഈ പെൺകുട്ടിയെ വളരെ വളരെ ഇഷ്ടമാണ് ഇവൾ നല്ല തമാശക്കാരിയാണ്.

വിടുവായത്തി അല്ല താനും. ബുദ്ധിപൂർവ്വം സംസാരിക്കുന്ന ബ്രില്യന്റെ ആയ മത്സരാർഥി. ഇതൊന്നു കേൾക്കൂ. തൻ്റെ പരിമിതമായ മലയാളത്തിൽ, ഇത്ര കൃത്യമായി, ഇത്ര സ്മാർട്ടായി പക്കാമലയാളികളായ സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ ബിബി ഹൗസ് പുറത്താക്കിയതായി കാണുന്നു. പൊതുജനങ്ങളുടെ വോട്ടിം​ഗിൽ ഇവർ ആദ്യസ്ഥാനങ്ങളിൽ തന്നെയുണ്ടത്രേ! കണ്ടിരിക്കാൻ ആകെയുണ്ടായിരുന്ന ഒരു പ്രേരണയാണ് പുറത്തായിരിക്കുന്നത്. എന്നാണ് എഴുത്തുകാരി ശാരദക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചെറിയ കാര്യങ്ങൾക്ക് പോലും വല്ലാതെ വഴക്കിടുന്നവരാണ് നിലവിലുള്ള മത്സരാർത്ഥികൾ. ഇവരോട് ഇനി പ്രേക്ഷകർക്ക് ഇഷ്‌ടം തോന്നിത്തുടങ്ങാനുള്ള സമയവും കുറവാണ്. ഈ സീസണിൽ‌ ഇതുവരെ ഒരു മത്സരാർത്ഥിയുടെ എവിക്ഷൻ റിപ്പോർട്ടുകൾ വന്നപ്പോഴും പ്രേക്ഷകർ ഇത്രമാത്രം നിരാശരായിട്ടില്ല. മസ്താനി, രേണു സുധി, അപ്പാനി ശരത്ത് തുടങ്ങിയവർ പുറത്ത് പോയത് നന്നായി എന്നാണ് പ്രേക്ഷകർ പറഞ്ഞത്. എന്നാൽ ജിസേലിന്റെ കാര്യത്തിൽ അങ്ങനെയാണ്. ഒന്നിന് പുറകെ ഒന്നായി ചെറിയ കാര്യങ്ങൾക്ക് വഴക്കിടുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നവർക്കിടയിൽ ജിസേൽ പല പ്രേക്ഷകരെയും ഷോ കാണാൻ പ്രേരിപ്പിച്ച ഘടകമായിരുന്നു.



Gisele, who was stoned by the moral aunts, was expelled, which is completely unfair! Is there only chaos in the house now?

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories