( moviemax.in) എൽ.ജി.ബി.ടി.ക്യു.+ (LGBTQ+) അവകാശങ്ങൾക്കായി ശക്തമായി ശബ്ദമുയർത്തുന്ന വ്യക്തിയാണ് റിയാസ് സലിം. ഈ നിലപാടുകൾ കാരണം നിരന്തരമായി കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടും, പല മലയാളികളിലും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് അവബോധം വളർത്താൻ റിയാസിന് സാധിച്ചിട്ടുണ്ട്. തന്റെ ജെൻഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്നവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റിയാസ് ഇപ്പോൾ. മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയ താരം മനസ്സ് തുറന്നത്.
"ഞാൻ എന്നെത്തന്നെ ഒരു പുരുഷനായാണ് ഐഡന്റിഫൈ ചെയ്യുന്നത്. ഞാൻ മേക്കപ്പിടുന്നുണ്ട്, പക്ഷെ ക്ലോത്തിങ്ങോ മേക്കപ്പോ ജെൻഡർ ചെയ്യേണ്ട കാര്യമില്ല. നിങ്ങൾ അതിനെ ജെൻഡർ ചെയ്യാൻ ശ്രമിക്കുന്നത് എൻ്റെ പ്രശ്നമല്ല, നിങ്ങളുടെ സ്റ്റീരിയോടൈപ്പുകൾ അനുസരിച്ച് ഞാൻ ജീവിക്കില്ല"- റിയാസ് വ്യക്തമാക്കി.
തൻ്റെ വസ്ത്രധാരണത്തെയും മേക്കപ്പിനെയും ചോദ്യം ചെയ്യുന്നവർക്ക് റിയാസ് ശക്തമായ മറുപടി നൽകി. "നിങ്ങൾ ഐഡിയലൈസ് ചെയ്യുന്ന പല സ്റ്റാറുകളും മേക്കപ്പ് ചെയ്യുന്നുണ്ട്, പക്ഷേ അത് കുറവായതുകൊണ്ട് നിങ്ങൾക്കത് ഉൾക്കൊള്ളാൻ കഴിയുന്നു. ഞാൻ കുറച്ചുകൂടി അധികം മേക്കപ്പ് ചെയ്യുന്നത് നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഇതെൻ്റെ ഫ്രീഡമാണ്. മരിക്കുന്നത് വരെ ഞാൻ ഒരു പുരുഷനായിട്ടാണ് എന്നെ ഐഡൻ്റിഫൈ ചെയ്യുന്നത്. പുരുഷനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു."
"ഇവിടത്തെ ചില പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങളോർത്ത് നാണക്കേട് തോന്നാമെങ്കിലും, പുരുഷനായിരിക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷേ, നിങ്ങളുടെ സ്റ്റീരിയോടൈപ്പുകൾ അനുസരിച്ച് ജീവിക്കാൻ ഞാൻ റെഡി അല്ല. സെൽഫ് എക്സ്പ്രഷൻ എൻ്റെ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്, അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങളുടെ അഭിപ്രായം പറഞ്ഞോളൂ, പക്ഷേ അത് എന്നെ ബാധിക്കില്ല," റിയാസ് കൂട്ടിച്ചേർത്തു.
ട്രാൻസ് വുമൺ മോശവും ക്വിയർ കപ്പിൾസ് ക്യൂട്ടുമോ? ആദില-നൂറ പോലുള്ള ക്വിയർ കപ്പിൾസിനെ അംഗീകരിക്കുന്നതിലെ ഇരട്ടത്താപ്പിനെയും റിയാസ് വിമർശിച്ചു. ക്വിയർ കപ്പിൾസിനെ കാണാത്തവർ അവരെ കണ്ടിട്ട് 'നൈസ്' എന്ന് പറയുന്നത് നല്ലതാണ്. എന്നാൽ, ആദിലയെയും നൂറയെയും നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുന്നുണ്ടെങ്കിൽ, വേറെ വഴിയില്ലാത്തതുകൊണ്ട് പ്രോസ്റ്റിറ്റ്യൂഷൻ ചെയ്യുന്ന ട്രാൻസ് വുമണിനെയും നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയണം. റോഡിൻ്റെ സൈഡിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണ്, എന്നാൽ ആദിലയും നൂറയും ക്യൂട്ടാണ് എന്ന് പറയരുത്. അത് പ്രോബ്ലമാറ്റിക് ആണ്," റിയാസ് സലിം തൻ്റെ അഭിപ്രായം വ്യക്തമാക്കി.
riyassalim opens up about his gender identity here is what he says