( moviemax.in) സോഷ്യൽമീഡിയയിൽ ആക്ടീവാണ് എന്നതുകൊണ്ട് തന്നെ നിരന്തരം സൈബർ ബുള്ളിയിങ് ഏറ്റ് വാങ്ങേണ്ടി വരാറുള്ള കപ്പിളാണ് അർജുൻ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ബോഡി ഷെയ്മിങ് കമന്റുകളാണ് ഏറെയും. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സൗഭാഗ്യയ്ക്ക് നേരെ വരാറുള്ള ബോഡി ഷെയ്മിങ് കമന്റുകൾക്ക് എതിരെ പ്രതികരിക്കുകയാണ് അർജുൻ സോമശേഖർ. ബോഡി ഷെയിമിങ് ഉള്ളതുകൊണ്ട് വർക്കൗട്ട് ചെയ്ത് ഫിറ്റ്നസ് നിലനിർത്താമെന്ന് താനോ സൗഭാഗ്യയോ ഒരിക്കലും ചിന്തിക്കില്ലെന്ന് അർജുൻ പറയുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണ് മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇത്രയേറെ ആളുകൾ ഇടപെട്ട് തുടങ്ങിയതും അഭിപ്രായം പറഞ്ഞ് തുടങ്ങിയതുമെന്ന് തോന്നുന്നു. മുടി അങ്ങനെ ചീകണം, വണ്ണം വെക്കണം എന്നെല്ലാം മറ്റുള്ളവരുടെ പ്രൈവസിയിൽ കയറി അഭിപ്രായം പറയുകയാണ്.
എന്തിന് അങ്ങനെ പറയണം?. വേണമെങ്കിൽ ഉൾക്കൊള്ളുക. അല്ലാത്തപക്ഷം കളഞ്ഞിട്ട് പോവുക. ലൈഫ് ഈസ് ഫുൾ ഓഫ് ചോയിസസ് എന്നല്ലേ. അല്ലെങ്കിൽ പിന്നെ ഫിറ്റ് ബോഡിയുള്ള ജിമ്മിൽ സ്ഥിരമായി പോകുന്ന ആളുകളോട് മാത്രം മിണ്ടുക. ഞങ്ങളോട് എന്തിന് മിണ്ടണം. ആരെങ്കിലും ബോഡി ഷെയിം ചെയ്തുവെന്ന് കരുതി വർക്കൗട്ടിന് പോകാനൊന്നും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. മൃഗങ്ങളെ പരിപാലിച്ചിട്ടും ഇത്രയേറെ ജോലി ചെയ്തിട്ടും സൗഭാഗ്യയുടെ വണ്ണം കുറയുന്നില്ലല്ലോയെന്ന് പറയുന്നവരുണ്ട്.
കാളയെ പരിപാലിച്ചതുകൊണ്ടോ ഒരു പാട്ട ചാണകം വാരിയതുകൊണ്ടോ വണ്ണം കുറയുമോ. ഡിഗ്രിക്കും പിജിക്കും പഠിച്ചിരുന്ന കാലത്ത് ദിവസവും എട്ട് മണിക്കൂർ ഡാൻസ് ചെയ്തിരുന്നയാളാണ് സൗഭാഗ്യ. അതിനേക്കാൾ മുകളിൽ വർക്കൗട്ട് ചെയ്താൽ മാത്രമെ ഇനി സൗഭാഗ്യയുടെ ബോഡിയിൽ മാറ്റങ്ങൾ വരൂ. അല്ലെങ്കിൽ ഫുഡ് ഹാബിറ്റ്സ് മുഴുവനായി മാറ്റേണ്ടിവരും അർജുൻ പറയുന്നു. എപ്പോഴും ആക്ടീവായി ഇരിക്കാനുള്ള കാരണം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... എല്ലാവരോടും ഫ്രണ്ട്ലിയാണ് ഞാൻ. നമ്മൾ എപ്പോഴും ചിരിച്ച് കളിച്ച് നടന്ന് ആളുകളുമായി പെട്ടന്ന് കമ്പനിയാകണം. അപ്പോൾ അതിൽ നിന്നും നമുക്ക് കുറച്ച് എനർജി കിട്ടും. അതെടുത്ത് എഞ്ചോയ് ചെയ്യണം അർജുൻ പറഞ്ഞു.
ആളുകളുമായി പെട്ടന്ന് അടുക്കാൻ കഴിയാത്ത ആളാണ് താനെന്നും അർജുൻ തന്റെ ജീവിതത്തിലേക്ക് വന്നതുകൊണ്ടാണ് ലൈഫ് ഈസിയായതെന്ന് സൗഭാഗ്യയും പറയുന്നു. എനിക്ക് അങ്ങനെ ആളുകളുമായി പെട്ടന്ന് കമ്പനിയാകാനോ സംസാരിക്കാനോ പറ്റില്ല. അർജുൻ ചേട്ടനുള്ളതുകൊണ്ട് എല്ലാം ഈസിയാണ്. എന്റെ ലൈഫ് സ്മൂത്തായി പോകാൻ കാരണവും അർജുൻ ചേട്ടൻ ഉണ്ടെന്നതാണ്.
അല്ലെങ്കിൽ എന്റെ ഡാൻസ് ക്ലാസൊക്കെ എന്താകുമായിരുന്നുവെന്ന് എനിക്ക് അറിയില്ല. കോൺടാക്ട് കീപ്പ് ചെയ്യാൻ പറ്റാത്തയാളാണ് ഞാൻ സൗഭാഗ്യ പറഞ്ഞു. ഫാമിലിയാകുമ്പോൾ ഒരുപാട് കാര്യങ്ങളുണ്ട്. പൈസ കൈകാര്യം ചെയ്യാൻ നല്ലത് സൗഭാഗ്യയാണ്. എനിക്ക് ഒരു രണ്ട് ലക്ഷം രൂപ തന്നാൽ ഞാൻ അപ്പോൾ തന്നെ പറക്കും. ഉദാഹരണത്തിന് മോള് ഒരു വാട്ടർ ഗൺ ചോദിച്ചാൽ അതിൽ വില കൂടിയത് ഞാൻ വാങ്ങിക്കും.
സൗഭാഗ്യ ഏറ്റവും വില കുറഞ്ഞത് നോക്കി വാങ്ങിക്കും. മോള് എത്രനേരം അത് ഉപയോഗിച്ച് കളിക്കുമെന്ന് സൗഭാഗ്യയ്ക്ക് ധാരണയുണ്ട്. എന്റെ മോള് ചോദിച്ചുവെന്ന് മാത്രമെ ഞാൻ ചിന്തിക്കൂ. മറ്റൊന്നും ചിന്തിക്കില്ല. കൂട്ടത്തിൽ എനിക്ക് കളിക്കാനുള്ളതും ഞാൻ വാങ്ങിക്കും അർജുൻ തമാശയായി പറഞ്ഞു. താര കല്യാൺ ഡാൻസ് അക്കാദമി നടത്തി കൊണ്ടുപോകുന്നത് അർജുനും സൗഭാഗ്യയും ചേർന്നാണ്. സ്കൂൾ കാലം മുതൽ അർജുനും സൗഭാഗ്യും പരിചയക്കാരാണ്. അത് പിന്നെ സൗഹൃദവും പ്രണയവുമായി. അർജുൻ താര കല്യാണിന് മരുമകനല്ല മകനാണ്.
Why do you say that Saubhagya's weight doesn't decrease even after being covered in dung? I only think that my daughter asked Arjun